അസം മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പ്: 80 ല്‍ 74 ഇടത്തും ബിജെപി, ഒരിടത്ത് മാത്രം കോണ്‍ഗ്രസ്
ഗുഹാവത്തി: അസം മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബി ജെ പിക്ക് വന്‍ മുന്നേറ്റം. ആകെയുള്ള 80 മുന്‍സിപ്പല്‍ കോർപ്പറേഷനുകളില്‍ 74 ഇടത്തും ബി ജെ പിയാണ് മുന്നിട്ട് നില്‍ക്കുന്നത്. ചിലയിടത്ത് ഏകപക്ഷീയമായ വിജയവും അവർ സ്വന്തമാക്കിയിട്ടുണ്ട്. പ്രധാന പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ് തിരഞ്ഞെടുപ്പില്‍ നേരിടേണ്ടി വന്നിരിക്കുന്നത്. കേവലം ഒരു മുന്‍സിപ്പല്‍ കോർപ്പറേഷനില്‍ മാത്രമാണ് അവർ മുന്നിട്ട് നില്‍ന്നതും. അസം ഗണ പരിഷത്ത് ( എ ജി പി) യും സ്വതന്ത്രരും രണ്ടിടത്ത് ലീഡ് ചെയ്യുന്നുണ്ട്.

ആകേയുള്ള 977 വാർഡുകളിൽ 548 എണ്ണത്തിൽ ഭരണകക്ഷി മുന്നിട്ടുനിൽക്കുമ്പോൾ കോൺഗ്രസ് വെറും 61 ലും മറ്റുള്ളവർ 125 വാർഡുകളിലും മുന്നിലാണെന്നുമാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉച്ചയോടെ അറിയിച്ചത്. ഞായറാഴ്ച നടന്ന മുനിസിപ്പൽ ബോർഡ് തിരഞ്ഞെടുപ്പിൽ അസമിൽ ആകെ 70% പോളിങായിരുന്നു രേഖപ്പെടുത്തിയത്. 80 മുനിസിപ്പൽ ബോർഡുകളിലെ 977 വാർഡുകളിൽ 57 വാർഡുകൾ നേരത്തെ തന്നെ എതിരില്ലാതെ പ്രഖ്യാപിച്ചതിനാല്‍ 920 വാർഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.
തെരഞ്ഞെടുപ്പിൽ ആകെ 2,532 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. ഭരണകക്ഷിയായ ബി ജെ പി ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികളെ (825) നിർത്തിയപ്പോള്‍, കോൺഗ്രസ് 706 സ്ഥാനാർത്ഥികളും ബി ജെ പിയുടെ സഖ്യകക്ഷിയായ അസോം ഗണ പരിഷത്ത് 243 സ്ഥാനാർത്ഥികളുമാണ് മത്സരിച്ചത്. സംസ്ഥാനത്ത് മുന്‍സിപ്പില്‍ തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പറുകൾക്ക് പകരം ഇവിഎമ്മുകൾ ആദ്യമായി ഉപയോഗിച്ചുവെന്ന പ്രത്യേകതയും ഉണ്ടായിരുന്നു.
നിങ്ങള്‍ തകർത്തതിനെ കൂട്ടിച്ചേർക്കുകയാണെന്ന് ഭാവന: വൈറലായി ഫോട്ടോയും സന്ദേശവും












Click it and Unblock the Notifications