അസം ദേശീയ പൗരത്വ രജിസ്റ്റര്‍ പ്രസിദ്ധീകരിച്ചു; പുറത്താക്കപ്പെട്ടത് 19 ലക്ഷം പേര്
ദില്ലി: അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു. പുതിയ ലിസ്റ്റ് പ്രകാരം പട്ടികയില്‍ നിന്ന് 19 ലക്ഷം പേര് പുറത്തായി. 3 കോടി പേര് പട്ടികയില്‍ ഉള്‍പ്പെട്ടു. തഴയപ്പെട്ടവരെ പരദേശികളായി ഉടന്‍ പ്രഖ്യാപിക്കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇവര്‍ക്ക് ഫോറിനേഴ്സ് ട്രൈബ്യൂണലില്‍ അപ്പീല്‍ നല്‍കാനുള്ള അവസരം ലഭിക്കും. 120 ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്‍കാമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

അന്തിമ ലിസ്റ്റ് പ്രകാരം 19,06,657 പേരാണ് പുറത്തായത്. 3,11,21,004 പേരാണ് പട്ടികയില്‍ ഉള്‍പ്പെട്ടത്. 6 മാസത്തിനുള്ളില്‍ അപ്പീലില്‍ തിരുമാനം കൈക്കൊള്ളണം. ഒഴിവാക്കപ്പെട്ടവര്‍ക്കായി അപ്പീല്‍ നല്കാന് സൗജന്യ നിയമസഹായം സര്‍ക്കാര്‍ നല്‍കും. ഒഴിവാക്കപ്പെട്ടവരുടെ പരാതികള്‍ കേള്‍ക്കാന്‍ 1000 ട്രൈബ്യൂണലുകള്‍ കേന്ദ്ര സര്‍ക്കാര്‍ സജ്ജീകരിച്ചിട്ടുണ്ട്.
ട്രൈബ്യൂണൽ തീരുമാനം പ്രതികൂലമായാൽ ആളുകള്‍ക്ക് ഹൈക്കോടതിയെയോ സുപ്രിം കോടതിയെയോ സമീപിക്കാം. എല്ലാ നിയമ നടപടികളും തീരുന്നതുവരെ ആരെയും തടവില്‍ വയ്ക്കില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പട്ടിക പുറത്തുവിട്ടതിന്റെ പശ്ചാത്തലത്തില്‍ അസമില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 10,000 പാരാമിലിറ്ററി ഫോഴ്സിനെ പ്രദേശത്തെ വിന്യസിച്ചിട്ടുണ്ട്. അതിര്‍ത്തികളിലും പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
1951 ലാണ് ആദ്യമായി അസം പൗരത്വ പട്ടിക പ്രസിദ്ധീകരിച്ചത്. എന്നാല്‍ 1971 മാര്‍ച്ച് 25 ന് ശേഷം ബംഗ്ലാദേശ് അതിര്‍ത്തി വഴി അസമിലേക്ക് നുഴഞ്ഞുകയറിയവരുടെ എണ്ണം ഇന്ത്യയില്‍ വര്‍ധിക്കുന്നതായുള്ള പരാതിയെ തുടര്‍ന്ന് ദേശീയ പൗരത്വ പട്ടിക പുതുക്കി പ്രസിദ്ധീകരിക്കാന്‍ സുപ്രീം കോടതി ഉത്തരവിടുകയായിരുന്നു. 2013 ലാണ് പൗരത്വ പട്ടിക പുതുക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചത്.
കഴിഞ്ഞ വര്‍ഷം ജൂലൈ 30 ന് പൗരത്വ രജിസ്റ്ററിന്റെ കരട് പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ അര്‍ഹരായ നിരവധി പേര് പുറത്തായിരുന്നു. 36 ലക്ഷത്തോളം പേരാണ് പരാതി ഉയര്‍ത്തിയത്. ഇത് വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചത്. തുടര്‍ന്ന് സുപ്രീംകോടതിയുടെ നിര്‍ദ്ദേശ പ്രകാരം പിഴവുകള്‍ പരിഹരിച്ച് 2019 ജൂണ്‍ 26 ന് മറ്റൊരു ലിസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ നിന്നും 1,02,462 പേര് ഒഴിവാക്കപ്പെട്ടിരുന്നു.
മലപ്പുറത്തെ അയ്യപ്പക്ഷേത്ര അക്രമം: ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബല്‍റാം, ലക്ഷ്യം തിരിച്ചറിയണം
ദില്ലിയിലേക്ക് അധ്യക്ഷനായി താരിഖ് അന്‍വര്‍... ഹിന്ദി ഹൃദയഭൂമിയില്‍ വന്‍ മാറ്റങ്ങളുമായി കോണ്‍ഗ്രസ്!
-
കെ സുധാകരൻ ബിജെപിയിലേക്ക് പോകുമോ? കെസി വേണുഗോപാലിൻ്റെ മറുപടി ഇങ്ങനെ -
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി












Click it and Unblock the Notifications