• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ദില്ലിയിലേക്ക് അധ്യക്ഷനായി താരിഖ് അന്‍വര്‍... ഹിന്ദി ഹൃദയഭൂമിയില്‍ വന്‍ മാറ്റങ്ങളുമായി കോണ്‍ഗ്രസ്!

ദില്ലി: ഗ്രൂപ്പ് വഴക്ക് നിര്‍ത്തി തിരഞ്ഞെടുപ്പ് അങ്കത്തിനൊരുങ്ങി കോണ്‍ഗ്രസ്. സംസ്ഥാന സമിതികളിലെ വേഗത്തിലുള്ള മാറ്റം ഇതിന്റെ തുടക്കമാണ്. അതേസമയം പാര്‍ട്ടിയില്‍ ദുര്‍ബലമായെന്ന് കരുതിയിരുന്ന രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള യുവക്യാമ്പ് ഒരിക്കല്‍ കൂടി ശക്തമാക്കുകയാണ്. രാഹുലിനെ നിര്‍ദേശപ്രകാരമാണ് പുതിയ നേതാക്കളെ സോണിയാ ഗാന്ധി നിയമിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഹരിയാനയിലുണ്ടായ മാറ്റം ഇതിന്റെ തുടക്കമാണ്. അതേസമയം ദില്ലി, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ മാറ്റങ്ങളും രാഹുലിന് മുന്നിലുണ്ട്. അപ്രതീക്ഷിതമായി ജോതിരാദിത്യ സിന്ധ്യ പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തിയത് മാത്രമാണ് കോണ്‍ഗ്രസിനുള്ള തലവേദന. അതേസമയം പാര്‍ട്ടിയിലെ വനിതാ വിംഗുകള്‍ മോദി സര്‍ക്കാരിന്റെ ഫ്‌ളാഗ് ഷിപ്പ് പദ്ധതികളെ കുറിച്ച് പഠിക്കുകയും അതിലെ തട്ടിപ്പ് ജനങ്ങളിലെത്തിക്കുന്നതിനുള്ള നീക്കങ്ങളും തുടങ്ങിയിരിക്കുകയാണ്.

രാഹുല്‍ ക്യാമ്പ്

രാഹുല്‍ ക്യാമ്പ്

രാഹുലിന് സംഘടനാ പ്രവര്‍ത്തനത്തിലുള്ള ചുമതല നേരത്തെ തന്നെ സോണിയ നല്‍കിയതാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ സംഘടനാ തലത്തില്‍ രാഹുല്‍ നടത്തിയ ഇടപെടലുകളാണ് വലിയ വിജയത്തിലേക്ക് കോണ്‍ഗ്രസിനെ നയിച്ചത്. ഇത്തവണയും അതേലക്ഷ്യമാണ് മുന്നിലുള്ളത്. മഹാരാഷ്ട്രയില്‍ മറാത്ത് വാഡാ വോട്ടുകളും, കര്‍ഷക ദളിത് വോട്ടുകളും ലക്ഷ്യമിട്ടാണ് രാഹുലിന്റെ നീക്കം. മഹാരാഷ്ട്രയിലെ ജലവിതരണ പ്രശ്‌നം ഉന്നയിക്കാനായി ദിവസങ്ങള്‍ക്കുള്ളില്‍ പ്രിയങ്ക ഗാന്ധിയും രാഹുലും നേരിട്ട് സംസ്ഥാനത്തെത്തും.

ദില്ലിയിലേക്ക് നോട്ടം

ദില്ലിയിലേക്ക് നോട്ടം

ഷീലാ ദീക്ഷിത് മരിച്ചതോടെ ദില്ലിയില്‍ കോണ്‍ഗ്രസ് തീര്‍ത്തും ഇല്ലാതായ അവസ്ഥയിലാണ്. ദില്ലിയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി പിസി ചാക്കോ പോരെന്ന വിലയിരുത്തലാണ് രാഹുലിനുള്ളത്. സോണിയാ ഗാന്ധിയുടെ താല്‍പര്യപ്രകാരമാണ് അദ്ദേഹം ദില്ലിയുടെ ചുമതല ഏറ്റെടുത്തത്. എന്നാല്‍ ചാക്കോ സ്ഥാനമൊഴിയാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്്. പുതിയ അധ്യക്ഷന്‍ രാഹുലിന്റെ അടുപ്പക്കാരനാവും. മിഷന്‍ 36 എന്ന പദ്ധതിയും കോണ്‍ഗ്രസ് ഇവിടെ ആരംഭിക്കും.

വരുന്നത് മുന്‍ എന്‍സിപി നേതാവ്

വരുന്നത് മുന്‍ എന്‍സിപി നേതാവ്

മുന്‍ കേന്ദ്ര മന്ത്രി താരിഖ് അന്‍വറിനെ ദില്ലി അധ്യക്ഷനാക്കാനാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. അതേസമയം ദില്ലിയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറിയാക്കാനും സാധ്യതയുണ്ട്. ഇത് രണ്ടുമാണ് രാഹുലിന്റെ മുന്നിലുള്ളത്. രണ്ടായാലും ദില്ലിയില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത് താരിഖ് അന്‍വറായിരിക്കും. പടിഞ്ഞാറന്‍ ദില്ലിയിലെ മുസ്ലീം വോട്ടുകളാണ് താരിഖ് അന്‍വറിനെ കൊണ്ടുവരാനുള്ള നീക്കത്തിന് പിന്നില്‍. എന്‍സിപിയില്‍ നിന്ന് രാജിവെച്ചാണ് താരിഖ് അന്‍വര്‍ കോണ്‍ഗ്രസില്‍ എത്തിയത്.

അടുത്ത ലക്ഷ്യം യുപി

അടുത്ത ലക്ഷ്യം യുപി

ഉത്തര്‍പ്രദേശിലെ ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ നിശബ്ദമായിട്ടാണ് കോണ്‍ഗ്രസ് ക്യാമ്പില്‍ തയ്യാറാവുന്നത്. 8 സീറ്റുകളാണ് കോണ്‍ഗ്രസിന്റെ ടാര്‍ഗറ്റ്. പ്രിയങ്ക ഗാന്ധി ഓരോ മേഖലയിലെയും രാഷ്ട്രീയ സ്വാധീനം അളക്കാനുറച്ചിരിക്കുകയാണ്. ആര്‍പിഎന്‍ സിംഗ്, ജിതിന്‍ പ്രസാദ്, പ്രദീപ് ജെയിന്‍, രാജ്യസഭാ എംപിമാരായ പ്രമോദ് തിവാരി, പിഎല്‍ പൂനിയ എന്നിവരാണ് പ്രിയങ്കയുടെ ടീമിലുള്ളത്. ഇവര്‍ കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയുടെ വീട്ടില്‍ യോഗം ചേര്‍ന്നിരുന്നു. ഒറ്റയ്ക്ക് മത്സരിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം.

പ്രിയങ്കയുടെ നീക്കം

പ്രിയങ്കയുടെ നീക്കം

സംഘടനാ പ്രവര്‍ത്തനമാണ് പ്രിയങ്കയ്ക്ക് മുന്നിലുള്ള വെല്ലുവിളി. ജിതിന്‍ പ്രസാദ് സംഘടനാ തലത്തിലെ ദുര്‍ബലാവസ്ഥ സംബന്ധിച്ച് പ്രിയങ്കയ്ക്ക് വിശദമായ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഓരോ നേതാവിനും ഓരോ മേഖലയുടെ ചുമതല നല്‍കിയാണ് പ്രിയങ്ക തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. മോദിയെ ആക്രമിക്കുന്നതിന് പകരം, സംസ്ഥാനത്തെ ഓരോ വിഷയവും, പ്രാദേശിക വിഷയങ്ങള്‍ ഒന്നുപോലും ഒഴിവാക്കാതെ പ്രചാരണത്തില്‍ കൊണ്ടുവരാനാണ് പ്രിയങ്കയുടെ നിര്‍ദേശം. അമേഠിയില്‍ സംഘടനാ പ്രവര്‍ത്തനം ശക്തിപ്പെടുത്താനും നിര്‍ദേശമുണ്ട്.

മധ്യപ്രദേശില്‍ അനുനയ നീക്കം

മധ്യപ്രദേശില്‍ അനുനയ നീക്കം

മധ്യപ്രദേശില്‍ ജോതിരാദിത്യ സിന്ധ്യ വരുന്നതോടെ കോണ്‍ഗ്രസ് ശക്തിപ്പെടും. 25 എംഎല്‍എമാരുടെ പിന്തുണ സംസ്ഥാനത്ത് അദ്ദേഹത്തിനുണ്ട്. ഇത് ഇനിയും കൂടാനാണ് സാധ്യത. അതേസമയം മഹാരാഷ്ട്രയില്‍ മുന്‍ മന്ത്രി സതീഷ് ചതുര്‍വേദിയുടെ സസ്‌പെന്‍ഷന്‍ പാര്‍ട്ടി റദ്ദാക്കിയിട്ടുണ്ട്. ഇത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ്. രാഹുല്‍ ഗാന്ധിയാണ് ഇതിനുള്ള നിര്‍ദേശം നല്‍കിയത്. നാഗ്പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ വിമത സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രചാരണം നടത്തിയതിനാണ് വിലക്ക് നേരിട്ടിരുന്നത്.

ദില്ലിക്ക് പറന്ന് കമല്‍നാഥ്, സോണിയയുമായി തിരക്കിട്ട ചര്‍ച്ച, സിന്ധ്യ ക്യാമ്പിന്റെ ഭീഷണി ഇങ്ങനെ

English summary
congress considering tariq anwar for delhi chief
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X