Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇങ്ങനെയാണോ ബിജെപി വളരുന്നത്? ഭീഷണി, ഭയം... കോണ്‍ഗ്രസ് നേതാവിന്റെ വെളിപ്പെടുത്തല്‍

ഗുവാഹത്തി: കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് നിരവധി പേരാണ് ബിജെപിയില്‍ ചേരുന്നത്. മധ്യപ്രദേശിലും കര്‍ണാടകത്തിലും ഇത്തരം കൂറുമാറ്റങ്ങള്‍ ഭരണം കീഴ്‌മേല്‍ മറിയുന്നതിന് കാരണമായിരുന്നു. അസമിലും കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുകയാണ്. കഴിഞ്ഞ ദിവസം അസം മുഖ്യമന്ത്രി ഹിമന്ദ് ബിശ്വ ശര്‍മ പറഞ്ഞത്, കൂടുതല്‍ പ്രതിപക്ഷ എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്നാണ്.

ഉപതിരഞ്ഞെടുപ്പും മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പും അടുത്തുവരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് നേതാക്കളെ ചാടിക്കാന്‍ ബിജെപി നടത്തുന്ന നീക്കങ്ങള്‍ സംബന്ധിച്ച് തുറന്നുപറയുകയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്. തന്നെയും ബിജെപി നേതാക്കള്‍ സമീപിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. വിശദാംശങ്ങള്‍ ഇങ്ങനെ...

1

അസം നിയമസഭയിലെ പ്രതിപക്ഷ നേതാവാണ് ദേബബ്രത സൈകിയ. ഇദ്ദേഹത്തെ ബിജെപി നേതാക്കള്‍ സമീപിച്ചുവത്രെ. ബിജെപിയില്‍ ചേരുന്നതിന് കടുത്ത സമ്മര്‍ദ്ദമാണെന്നു സൈക്കിയ പറയുന്നു. ഭീഷണിപ്പെടുത്തിയും ഭയം വിതച്ചുമാണ് ബിജെപി സമീപിക്കുന്നത്. പ്രതിപക്ഷ എംഎല്‍എമാരെ ചാടിക്കാന്‍ ബിജെപി അസമില്‍ ഇത്തരം നീക്കമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

2

ബിജെപി ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടും. ഞാനൊരിക്കലും ബിജെപിയില്‍ ചേരില്ല. ബിജെപിയില്‍ ചേരണമെങ്കില്‍ അവര്‍ കോണ്‍ഗ്രസിന്റെ ആശയം സ്വീകരിക്കണം. ആശയപരമായി തനിക്ക് ഒരിക്കലും ബിജെപിയുമായി സഹകരിക്കാന്‍ സാധിക്കില്ലെന്നും ഒട്ടേറെ പ്രതിപക്ഷ എംഎല്‍എമാരെ ബിജെപി സമീപിച്ചിരിക്കുകയാണെന്നും ദേബബ്രത സൈക്കിയ പറഞ്ഞു.

3

യഥാര്‍ഥ കോണ്‍ഗ്രസ് ആദര്‍ശമുള്ളവര്‍ ഒരിക്കലും ബിജെപിയില്‍ ചേരില്ലെന്ന് സൈക്കിയ പറഞ്ഞു. അതേസമയം, വൈകാതെ അസമില്‍ പ്രതിപക്ഷം ഇല്ലാതാകുമെന്നാണ് ബിജെപിയുടെ പ്രതികരണം. ഭീഷണിപ്പെടുത്തി ബിജെപിയിലേക്ക് ആളുകളെ ചേര്‍ക്കേണ്ട ആവശ്യമില്ല. ബിജെപിയില്‍ ചേരാന്‍ നിരവധി പേര്‍ വരുന്നുണ്ട്. പ്രതിപക്ഷ എംഎല്‍എമാര്‍ ഞങ്ങളുടെ നേതാക്കളെ ബന്ധപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ജയന്ത മല്ല ബറോഹ് പറഞ്ഞു.

4

അതേസമയം, ബിജെപി നേതാക്കള്‍ അമിത പ്രതീക്ഷയിലാണ്. കിഴക്കന്‍ അസം പൂര്‍ണമായും ബിജെപിയായി മാറിയെന്ന് സംസ്ഥാന ബിജെപി അധ്യക്ഷന്‍ പറയുന്നു. കിഴക്കന്‍ അസമില്‍ നിന്നുള്ള നിരവധി പ്രതിപക്ഷ എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. പീഡിപ്പിച്ചും ഭീഷണിപ്പെടുത്തിയും ബിജെപിയില്‍ ചേര്‍ക്കുന്ന സാഹചര്യമില്ലെന്നും അത്തരം വാദങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

5

2026 ആകുമ്പോള്‍ അസമില്‍ പ്രതിപക്ഷമുണ്ടാകില്ലെന്നാണ് ബിജെപി എംഎല്‍എ റുപ്‌ജ്യോതി കുര്‍മി അവകാശപ്പെടുന്നത്. എല്ലാ എംഎല്‍എമാരും ബിജെപിയില്‍ ചേരും. അല്ലെങ്കില്‍ എല്ലാ സീറ്റിലും ബിജെപി ജയിക്കും. മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ എന്നെ വന്നുകണ്ടിരുന്നു. അവര്‍ക്ക് ബിജെപിയില്‍ ചേരണമെന്ന് ആഗ്രഹമുണ്ട്. അവരുടെ പേര് ഇപ്പോള്‍ പുറത്തുവിടുന്നില്ലെന്നും കുര്‍മി പറഞ്ഞു.

നോക്കി നിന്നു പോകും!! മഹാരാജാവും രാജ്ഞിയും... വിനയന്‍ സിനിമയുടെ വൈറല്‍ ലൊക്കേഷന്‍ ചിത്രങ്ങള്‍

6

126 അംഗ നിയമസഭയാണ് അസമിലേത്. കഴിഞ്ഞ ഏപ്രിലില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 60 സീറ്റില്‍ ജയിച്ചിരുന്നു. ഒക്ടോബര്‍ 30ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകളില്‍ ബിജെപി ജയിക്കുകയും ചെയ്തു. മജുലി നിയമസഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുിപ്പ് നടക്കാനുണ്ട്. ഇത് ബിജെപിയുടെ സീറ്റാണ്. മുന്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഈ സീറ്റ് ഒഴിവ് വന്നത്.

7

62 സീറ്റുള്ള ബിജെപി അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ മുഴുവന്‍ സീറ്റില്‍ ജയിക്കുമെന്നാണ് പാര്‍ട്ടി നേതാക്കള്‍ അവകാശപ്പെടുന്നത്. എന്നാല്‍ സമ്മര്‍ദ്ദവും ഭീഷണിയും ഉപയോഗിച്ച് പ്രതിപക്ഷ എംഎല്‍എമാരെ ബിജെപി വരുതിയിലാക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. കോണ്‍ഗ്രസ് ആരോപണം തള്ളിയ മുഖ്യമന്ത്രി ഹിമന്ദ് ബിശ്വശര്‍മ, പാര്‍ട്ടി പ്രവര്‍ത്തകര്‍ കഠിനാധ്വാനം ചെയ്താണ് ഓരോ തിരഞ്ഞെടുപ്പിലും ജയിക്കുന്നതെന്നും പ്രതികരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+