അസമില്‍ ലോകമാന്യ തിലക് എക്‌സ്പ്രസ് പാളം തെറ്റി, ആളപായമോ പരുക്കുകളോ ഇല്ല
ന്യൂഡല്‍ഹി: അസമില്‍ ലോകമാന്യ തിലക് എക്‌സ്പ്രസ് പാളം തെറ്റി മറിഞ്ഞു. ത്രിപുരയിലെ അഗര്‍തലയില്‍ നിന്ന് മുംബൈയിലേക്ക് യാത്ര തിരിഞ്ഞ വിമാനം അസമിലെ ദിബോലോങ് സ്‌റ്റേഷനില്‍ വെച്ചാണ് പാളം തെറ്റിയത്. വൈകിട്ട് 3.55നാിരുന്നു അപകടം നടന്നത്. അതേസമയം ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആര്‍ക്കും ഗുരുതര പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.
പാളം തെറ്റിയ കോച്ചുകളില്‍ ട്രെയിനിന്റെ പവര്‍ കാറുമുണ്ടായിരുന്നു. എട്ട് കോച്ചുകളോളം പാളം തെറ്റിയെന്നാണ് നോര്‍ത്ത്ഈസ്റ്റ് ഫ്രണ്ടിയര്‍ റെയില്‍വേ സോണ്‍ സിപിആര്‍ഒ പറഞ്ഞു. സീനിയര്‍ ഉദ്യോഗസര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്. കൂടുതല്‍ രക്ഷാപ്രവര്‍ത്തകര്‍ സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

അതേസമയം അപകടത്തെ തുടര്‍ന്ന് ലുംദിങ്-ബദര്‍പൂര്‍ സിംഗിള്‍ ലൈന്‍ സെക്ഷനിലെ സര്‍വീസുകള്‍ റദ്ദാക്കിയിരിക്കുകയാണ്. റെയില്‍വേ അധികൃതരുമായി ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. കൂടുതല്‍ സഹായം എത്തുമെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.












Click it and Unblock the Notifications