Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുർപത്വന്ത് സിംഗ് പന്നുനെതിരായ വധശ്രമം; ഇന്ത്യയെ പ്രതിക്കൂട്ടിലാക്കി യുഎസ് കുറ്റപത്രം

ന്യൂഡൽഹി: കാനഡയ്ക്ക് പിന്നാലെ സിഖ് വിഘടനവാദികൾക്ക് എതിരായ നടപടിയുമായി ബന്ധപ്പെട്ട് ഇന്ത്യയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി യുഎസ്. ഒരു പ്രമുഖ സിഖ് വിഘടനവാദിയെ അമേരിക്കൻ മണ്ണിൽ വച്ച് വധിക്കാനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ ഒരു ഇന്ത്യൻ പൗരനെ, ഗുജറാത്തിൽ ഇയാൾക്കെതിരെ നിലവിലുള്ള കേസുകളിൽ നിന്ന് ഒഴിവാക്കി തരാമെന്ന് പ്രലോഭിപ്പിച്ചാണ് ഗൂഢാലോചനയിൽ പങ്കാളിയാക്കിയതെന്നാണ് ഏറ്റവും പുതിയ ആരോപണം.

ന്യൂയോർക്കിൽ വച്ച് യുഎസ് പൗരനെ വധിക്കുന്നതിനുള്ള പരാജയപ്പെട്ട ഗൂഢാലോചനയിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട് 52കാരനായ നിഖിൽ ഗുപ്‍തയ്‌ക്കെതിരെ നിർണായക വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഏത് യുഎസ് പൗരനെയാണ് വധിക്കാൻ ശ്രമിച്ചതെന്ന് യുഎസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നില്ലെങ്കിലും നിരോധിത സംഘടനയായ സിഖ് ഫോർ ജസ്‌റ്റിസ്‌ നേതാവ് ഗുർപന്ത് സിംഗ് പന്നുനെയാണ് പദ്ധതയിലൂടെ ലക്ഷ്യമിട്ടതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

gurpantwantsingh

ഗുജറാത്തിൽ നിഖിൽ ഗുപ്‌തയ്‌ക്കെതിരെ നിലവിലുണ്ടായിരുന്ന ക്രിമിനൽ കേസുകളിൽ നിന്ന് ഒഴിവാക്കി കൊടുക്കാമെന്ന വാഗ്‌ദാനത്തിന്റെ പുറത്താണ് ഇയാൾ ഗൂഢാലോചനയിൽ പങ്കാളിയായതെന്ന് യുഎസ് പുറത്തുവിട്ട കുറ്റപത്രത്തിൽ ചൂണ്ടിക്കാണിക്കുന്നു. ഹർദീപ് സിംഗ് നിജ്ജാർ വധവുമായി ബന്ധപ്പെട്ട് കാനഡയുമായുള്ള നയതന്ത്ര ബന്ധം വഷളായി അധിക നാൾ പിന്നിടും മുൻപാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായി യുഎസ് പുതിയ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.

"2023 മെയ് ആദ്യമോ, അതിനോടടുത്തോ ഉള്ള സമയത്ത്, എൻക്രിപ്റ്റ് ചെയ്‌ത ചില ആപ്ലിക്കേഷനുകളിലൂടെ സിസി1നും നിഖിൽ ഗുപ്‌തയ്ക്കും ഇടയിൽ നടന്ന ടെലിഫോൺ, ഇലക്ട്രോണിക് ആശയവിനിമയങ്ങളുടെ ഒരു പരമ്പരയ്‌ക്കൊടുവിൽ, നൽകുന്ന സഹായത്തിന് പകരമായി പ്രസ്‌തുത വ്യക്തിയുടെ കൊലപാതകം നടത്താൻ സിസി1 നിഖിൽ ഗുപ്‌തയോട് ആവശ്യപ്പെട്ടു. ഇതിൽ കൂടുതൽ ചർച്ചകൾക്കായി സിസി1 ഗുപ്‌തയെ ഡൽഹിയിൽ വച്ച് നേരിട്ട് കാണുകയുമുണ്ടായി" കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.

സിസി1 എന്ന് റിപ്പോർട്ടിൽ വിളിക്കുന്ന വ്യക്തി ഒരു മുതിർന്ന ഇന്ത്യൻ ഉദ്യോഗസ്ഥനാണെന്നാണ് യുഎസ് പ്രോസിക്യൂട്ടർമാർ വ്യക്തമാക്കുന്നത്. ഇന്ത്യൻ വംശജനായ അമേരിക്കൻ പൗരനെ യുഎസിൽ വെച്ച് വധിക്കാനുള്ള പദ്ധതി തയ്യാറാക്കിയത് ഈ ഉഗ്യോഗസ്ഥനാണെന്നും പ്രോസിക്യൂട്ടർമാർ പറയുന്നു. ഒരു അഭിഭാഷകനും, രാഷ്ട്രീയക്കാരനുമായ ഇന്ത്യൻ വേരുകളുള്ള യുഎസ് പൗരനായിരുന്നു ഇരയെന്നും കുറ്റപത്രത്തിൽ ചൂണ്ടിക്കാണിക്കുന്നു.

മെയ് 6ന് ഈ വിഷയം ചൂണ്ടിക്കാട്ടി സിസി1 ഗുപ്‌തയ്ക്ക് മറ്റൊരു സന്ദേശം കൂടി അയച്ചിരുന്നു. ലക്ഷ്യമിടുന്ന ഒരാൾ ന്യൂയോർക്കിൽ ഉണ്ടെന്നും, മറ്റൊരാൾ കാലിഫോർണിയയിൽ ഉണ്ടെന്നും ഈ സന്ദേശത്തിൽ അറിയിച്ചതായി കുറ്റപത്രം വ്യക്തമാക്കുന്നു. ഇതിന് പുറമെ മെയ് 12ന് അയച്ച സന്ദേശത്തിൽ ഗുജറാത്തിലെ ക്രിമിനൽ കേസ് ഒഴിവാക്കാനുള്ള നടപടികൾ ആരംഭിച്ചുവെന്നും ഇയാൾ വ്യക്തമാക്കിയിട്ടുണ്ടെന്ന് കുറ്റപത്രത്തിൽ പ്രോസിക്യൂട്ടർമാർ അറിയിക്കുന്നു.

ഗുപ്‌തയ്‌ക്കെതിരായ കൊലപാതക കുറ്റത്തിന് 10 വർഷം വരെ തടവും പണത്തി വേണ്ടി കൊലപാതകം നടത്താനുള്ള ഗൂഢാലോചന കുറ്റത്തിന് 10 വർഷം വരെ തടവും ലഭിക്കും. സിസി1 എന്ന് വിളിക്കുന്ന ഉഉദ്യോഗസ്ഥന്റെ നിർദ്ദേശപ്രകാരം, ഗുപ്‌ത മറ്റൊരാളുമായി ബന്ധപ്പെട്ടതായും കുറ്റപത്രത്തിൽ പറയുന്നു.

എന്നാൽ ഗുപ്‌ത ബന്ധപ്പെട്ടതായി പറയുന്ന വ്യക്തി യഥാർത്ഥത്തിൽ ഡിഇഎയുടെ (ഡ്രഗ് എൻഫോഴ്‌മെന്റ് അഡ്‌മിനിസ്‌ട്രേഷൻ) രഹസ്യ ഏജന്റിനെയായിരുന്നു. ഇതാണ് പദ്ധതി പാളിപ്പോവാൻ കാരണമായതെന്നാണ് സൂചന. അതേസമയം, കൊലപാതകത്തിന് പകരമായി വൻ തുക പ്രതിഫലമായി നൽകാൻ സിസി1 എന്ന ഉദ്യോഗസ്ഥൻ സമ്മതിച്ചിരുന്നതായി കുറ്റപത്രത്തിൽ പറയുന്നു. നേരത്തെ ചെക്ക് റിപ്പബ്ലിക്കിൽ വച്ചാണ് ആരോപണവിധേയനായ നിഖിൽ ഗുപ്‍തയെ അറസ്‌റ്റ്‌ ചെയ്‌തത്‌.

അതേസമയം, വിഷയവുമായി ബന്ധപ്പെട്ട വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. വിദേശ മണ്ണിലെ ഖാലിസ്ഥാൻ ഭീകരർക്ക് എതിരായ നടപടികളിൽ ഇപ്പോൾ തന്നെ വിവിധ ആരോപണങ്ങൾ നേരിടുന്ന കേന്ദ്ര സർക്കാരിന് ഇത് കൂടുതൽ പ്രതിസന്ധിയാവുമെന്ന് ഉറപ്പാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+