കർണാടകയിൽ ബിജെപി ഗോളിന് അസിസ്‌റ്റ്; കിട്ടിയത് കേന്ദ്രമന്ത്രി സ്ഥാനം, നേട്ടമുണ്ടാക്കി എച്ച്ഡി കുമാരസ്വാമി
ന്യൂഡൽഹി: കർണാടക രാഷ്ട്രീയത്തിൽ കഴിഞ്ഞ കഴിഞ്ഞ നിയമസഭാ കാലത്ത് കിംഗ് മേക്കർ ആവുമെന്ന കരുതിയിരുന്ന നേതാവായിരുന്നു എച്ച്ഡി കുമാരസ്വാമി. എന്നാൽ അദ്ദേഹത്തിന്റെ പാർട്ടിക്ക് കാര്യമായ സ്വാധീനം ചെലുത്താൻ കഴിയാതെ വന്നതോടെ പലരും എഴുതി തള്ളി. എന്നാൽ ലോക്‌സഭാ തിരഞ്ഞെടുപ്പോടെ അതിന്റെ ആയുസ് തീർന്നു.
സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റെടുത്ത നേതാക്കളുടെ കൂട്ടത്തിൽ മുൻനിരയിൽ തന്നെയുണ്ട് എച്ച്ഡി കുമാരസ്വാമി എന്ന അതികായനും. ചലച്ചിത്ര നിർമ്മാതാവും വിതരണക്കാരനും എന്ന നിലയിൽ കൂടി കഴിവ് തെളിയിച്ചിട്ടുള്ള രണ്ട് തവണ കർണാടക മുഖ്യമന്ത്രിയായ അദ്ദേഹം ദക്ഷിണ കർണാടകയിലെ ബിജെപി-ജെഡി (എസ്) സഖ്യത്തിന്റെ ശ്രദ്ധേയമായ പ്രകടനത്തിൽ ഒരു പ്രധാന പങ്ക് വഹിച്ചു.

അവിടെ 14 സീറ്റുകളിൽ 12 സീറ്റുകളും നേടിയാണ് സഖ്യം തിരഞ്ഞെടുപ്പ് നേട്ടം അവസാനിപ്പിച്ചത്. സംസ്ഥാനത്ത് കോൺഗ്രസ് പ്രതീക്ഷിക്കത്തിലും വളരെ താഴെ മത്സരം അവസാനിപ്പിച്ചത് ശരിക്കും കുമാരസ്വാമി എഫക്റ്റ് ഒന്ന് കൊണ്ട് മാത്രമായിരുന്നു എന്ന് വേണമെങ്കിൽ പറയാം. അതിനെ അടിവരയിടുന്ന ഒൻപത് സീറ്റുകൾ മാത്രമാണ് കർണാടകയിലെ ഭരണകക്ഷി ആയിട്ട് കൂടി കോൺഗ്രസിന് കിട്ടിയുള്ളൂ.
മുൻ പ്രധാനമന്ത്രി ദേവഗൗഡയുടെ ഇളയമകനായ കുമാരസ്വാമിയുടെ രാഷ്ട്രീയ ചാതുര്യം അറിയണമെങ്കിൽ കർണാടകയുടെ ചരിത്രമറിയണം. കർണാടകയിൽ ബിജെപിയുമായും കോൺഗ്രസുമായും സഖ്യമുണ്ടാക്കി മുഖ്യമന്ത്രിയാകാൻ കഴിഞ്ഞ ഏക നേതാവാണ് കുമാരസ്വാമി. അതുതന്നെ കുമാരസ്വാമിയിലെ സീസൺഡ് രാഷ്ട്രീയ നേതാവിനെ തുറന്നുകാട്ടുന്ന കാര്യമാണ്.
ഇത്തവണ ബിജെപി പ്രതീക്ഷിച്ചതിലും മുന്നേറ്റം കർണാടകയിൽ ഉണ്ടാക്കി കൊടുത്ത കുമാരസ്വാമിയെ മന്ത്രിസഭാ രൂപീകരണ സമയത്ത് അങ്ങനെ വിട്ടുകളയാൻ മോദിക്കോ ബിജെപിയ്‌ക്കോ സാധ്യമായിരുന്നില്ല. ഇതോടെ കർണാടകയ്ക്ക് ഒരു കേന്ദ്രമന്ത്രിയെ കൂടി കിട്ടിയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്ന്.
അടുത്തിടെ ബിജെപിയുമായി സഖ്യത്തിൽ ആകുന്നതിന് മുന്നോടിയായി മതേതര രാഷ്ട്രീയ ആദർശങ്ങൾ പൂർണമായി അഴിച്ചുവെച്ചാണ് അദ്ദേഹം കർണാടകയുടെ രാഷ്ട്രീയ ഭൂമിയിലേക്ക് ഇറങ്ങി എന്നതും ശ്രദ്ധേയമാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ ജെഡി(എസ്)ൻ്റെ മോശം പ്രകടനത്തിന് മുസ്ലീങ്ങളെ കുറ്റപ്പെടുത്തിയാണ് അദ്ദേഹം തന്റെ നയത്തിൽ നിന്നുള്ള വ്യക്തമായ ചുവടുമാറ്റം പ്രകടമാക്കിയത്.
ഇത്തവണ കേന്ദ്രമന്ത്രിസഭയിൽ നല്ല വകുപ്പ് തന്നെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുമാരസ്വാമി ഡൽഹിയിലേക്ക് വണ്ടി കയറിയത്. ദക്ഷിണേന്ത്യയിൽ ബിജെപി ഏറ്റവും മികച്ച നേട്ടമുണ്ടാക്കിയ കർണാടകയെ പൂർണമായും അവഗണിക്കാൻ മോദി സർക്കാരിന് കഴിയില്ലെന്ന് തന്നെയാണ് കുമാരസ്വാമിയുടെ വിശ്വാസം. അത് യാഥാർഥ്യമാവുമോ എന്നാണ് ഇനി അറിയേണ്ടത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്‌ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications