Get Updates
Get notified of breaking news, exclusive insights, and must-see stories!

വാന ജ്യോതിഷി പറഞ്ഞത് സത്യമാകുമോ; ഇന്ത്യയില്‍ ഈ സ്ഥലങ്ങളില്‍ ഭൂകമ്പം ഉണ്ടാവാം, കാരണം ഇതാണ്

കേരളത്തില്‍ തല്‍ക്കാലം ഭൂകമ്പ സാധ്യതാ മേഖലകള്‍ ഇല്ല. എന്നാല്‍ ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, ബീഹാര്‍, അസം, മണിപ്പൂര്‍, നാഗാലാന്‍ഡ്, ജമ്മു കശ്മീര്‍, ആന്‍ഡമാര്‍ നിക്കോബാര്‍ എന്നിവ സോണ്‍ ഫൈവില്‍ വരുന്ന ഭൂകമ്പ മേഖലകളാണ്

earth quake india

ദില്ലി: തുര്‍ക്കിയിലും സിറിയയിലുമായി ലോകത്തെ നടുക്കിയ ഭൂകമ്പങ്ങളുണ്ടായിരിക്കുകയാണ്. എന്നാല്‍ പല രാജ്യങ്ങളും ഇപ്പോള്‍ അത്തരമൊരു ദുരന്തത്തെ ഭയപ്പെട്ട് നില്‍ക്കുകയാണ്. കഴിഞ ദിവസം തുര്‍ക്കിയിലെ ഭൂകമ്പത്തെ മൂന്ന് ദിവസം മുമ്പേ പ്രവചിച്ച വാന ജ്യോതിഷിയുടെ പ്രവചനത്തില്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ വരാനിരിക്കുന്ന മെഗാ ഭൂകമ്പത്തെ കുറിച്ച് പ്രവചിച്ചിരുന്നു.

ഇത് ശാസ്ത്രലോകം ഗൗരവത്തിലെടുത്തിട്ടില്ല. എന്നാല്‍ ഈ പ്രവചനം പോലെ സത്യമായ കാര്യം ഇന്ത്യയില്‍ നിറയെ ഭൂകമ്പ സാധ്യതാ മേഖലകള്‍ ഉണ്ടെന്നതാണ്. അത്തരത്തില്‍ ഇന്ത്യ കരുതിയിരിക്കേണ്ട, എന്നാല്‍ ഭയപ്പെടേണ്ടതുമായ സ്ഥലങ്ങളാണിത്. അത് ഏതൊക്കെയാണെന്ന് പരിശോധിക്കാം....

ഭൂകമ്പം പ്രവചിക്കാനാവില്ല

ഭൂകമ്പം പ്രവചിക്കാനാവില്ല

സിറിയയിലും തുര്‍ക്കിയിലും നടന്നത് പോലെയുള്ള ഭൂകമ്പങ്ങള്‍ ഒരിക്കലും പ്രവചിക്കാനാവില്ലെന്ന് ശാസ്ത്രജ്ഞര്‍. സാങ്കേതികവിദ്യ എത്ര പുരോഗമിച്ചാലും അത് സാധ്യമല്ല. പക്ഷേ ഏതൊക്കെയാണ് ഭൂകമ്പ സാധ്യത മേഖലകള്‍ എന്ന് കണ്ടെത്താനാവും. എന്നാല്‍ ഭൂകമ്പം സംഭവിക്കുമെന്ന് മാത്രം കണ്ടെത്താനാവില്ല. തുര്‍ക്കിയില്‍ മാത്രമല്ല, ഇന്ത്യയില്‍ നിരവധി സ്ഥലങ്ങള്‍ അതുപോലെ ഭൂകമ്പം ഏറ്റവും ആദ്യം സംഭവിക്കാനുള്ള മേഖലകളില്‍ ഉണ്ട്. ശരിക്കും പറഞ്ഞാല്‍ ഏത് നിമിഷവും പൊട്ടിത്തെറിക്കാവുന്ന അഗ്നിപര്‍വതങ്ങളാണ് ഈ മേഖലകള്‍

ഭൂകമ്പങ്ങള്‍ പല കാറ്റഗറിയില്‍

ഭൂകമ്പങ്ങള്‍ പല കാറ്റഗറിയില്‍

അഞ്ച് കാറ്റഗറിയിലായിട്ടാണ് ഈ ഭൂകമ്പങ്ങളെ തരംതിരിച്ചിരിക്കുന്നത്. സെയ്‌സ്മിക് സോണുകള്‍ എന്നാണ് ഇവ അറിയപ്പെടുക. സോണ്‍ 1, സോണ്‍ 2, സോണ്‍ 3, സോണ്‍ 4, സോണ്‍ 5 എന്നിങ്ങനെയാണ് ഇത് തരംതിരിച്ചിരിക്കുന്നത്. ഇതില്‍ അഞ്ചാമത്തെ സോണിലുള്ളതാണ് ഏറ്റവും അപകടകാരി. എന്നാല്‍ ഇന്ത്യയില്‍ തല്‍ക്കാലം ആ കാറ്റഗറിയില്‍ ഉള്ളത് ഉണ്ടാവില്ലെന്നാണ് സൂചന. ഇന്ത്യയില്‍ നാലഭൂകമ്പ സോണുകളെയാണ് അടയാളപ്പെടുത്തിയിരിക്കുന്നത്.

കേരളത്തിന് ആശ്വാസം

കേരളത്തിന് ആശ്വാസം

കേരളത്തില്‍ തല്‍ക്കാലം ഭൂകമ്പ സാധ്യതാ മേഖലകള്‍ ഇല്ല. എന്നാല്‍ ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, ബീഹാര്‍, അസം, മണിപ്പൂര്‍, നാഗാലാന്‍ഡ്, ജമ്മു കശ്മീര്‍, ആന്‍ഡമാര്‍ നിക്കോബാര്‍ എന്നിവ സോണ്‍ ഫൈവില്‍ വരുന്ന ഭൂകമ്പ സാധ്യതാ മേഖലകളാണ്. ഇവിടങ്ങളില്‍ അതിശക്തമായ ഭൂകമ്പം തന്നെയാണ് ഉണ്ടായേക്കാന്‍ സാധ്യതയുള്ളത്. ഈ മേഖലയെ പ്രത്യേകമായി തന്നെ കാണേണ്ടി വരും.

ബുജിലെ ദുരന്തം

ബുജിലെ ദുരന്തം

യൂറോപ്പ് എന്ത് സുന്ദരം, ഇതൊന്നും കണ്ടില്ലെങ്കില്‍ എന്ത് ജീവിതം; സോളോ ട്രിപ്പിന് ബെസ്റ്റ് ഈ സ്ഥലങ്ങള്‍

2001 ജനുവരി 26ന് ഗുജറാത്തിലെ ഭൂകമ്പം ആര്‍ക്കും മറക്കാനാവില്ല. അതിശക്തമായ ഭൂചലനത്തില്‍ സര്‍വതും തകര്‍ന്നിരുന്നു. 7.6 ആണ് തീവ്രത രേഖപ്പെടുത്തിയത്. ബുജ് ഭൂകമ്പം എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ഗുജറാത്തിന്റെ തകര്‍ച്ച തന്നെ ഇതിലൂടെ കണ്ടിരുന്നു. ഒരുപാട് പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. ഇന്ത്യയിലെ പ്രദേശങ്ങളില്‍ 59 ശതമാനവും പല തീവ്രതകളില്‍ വരുന്ന ഭൂകമ്പത്തിന് സാധ്യതയുള്ളവയാണെന്ന് കന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു.

സജീവ ഭൂകമ്പ മേഖല

സജീവ ഭൂകമ്പ മേഖല

ഇന്ത്യയിലെ ഏറ്റവും തീവ്ര സജീവ ഭൂകമ്പ മേഖല ഹിമാലയമാണ്. അത് മാത്രമല്ല രാജ്യതസ്ഥാനമായ ദില്ലി സോണ്‍ നാലില്‍ വരുന്നതാണ്. ഇടയ്ക്കിടെ ഇവിടെ തുടര്‍ചലനങ്ങളും ഉണ്ടാവാറുണ്ട്. ഹിമാലയന്‍ മേഖലയില്‍ അതിശക്തമായ ഭൂചലനത്തിന് വലിയ സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ എപ്പോഴാണ് ഇത് സംഭവിക്കുകയെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല. ഒരുപക്ഷേ അടുത്ത മാസമോ അല്ലെങ്കില്‍ അടുത്ത നൂറ് വര്‍ഷത്തിലോ ആവാം. എന്നാല്‍ മുന്‍കരുതലുകള്‍ എടുക്കുന്നത് നന്നായിരിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+