ജാര്‍ഖണ്ഡ് രൂപീകരിച്ചത് വാജ്പേയ്, തടസം നിന്നത് കോണ്‍ഗ്രസ്; കടന്നാക്രമിച്ച് അമിത് ഷാ
റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കോണ്‍ഗ്രസ്-ജെഎംഎം സഖ്യത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. അടല്‍ ബിഹാരി വാജ്പേയ് ആണ് ജാര്‍ഖണ്ഡ് സംസ്ഥാനം രൂപീകരിച്ചത്. പ്രത്യേക ജാര്‍ഖണ്ഡ് സംസ്ഥാനമെന്ന ആവശ്യത്തിന് തടസം നിന്ന് കോണ്‍ഗ്രസ് ആണെന്നും ഛത്രയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ അമിത് ഷാ പറഞ്ഞു.

ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) വര്‍ക്കിങ്ങ് പ്രസിഡന്റ് ഷിബു സോറനോടാണ് തന്റെ ചോദ്യം. പ്രത്യേക ജാര്‍ഖണ്ഡ് സംസ്ഥാനമെന്ന ആവശ്യവുമായി യുവാക്കള്‍ തെരുവിലിറങ്ങിയപ്പോള്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാട് എന്തായിരുന്നു. വാജ്പേയ് ആണ് ജാര്‍ഖണ്ഡ് രൂപീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്തെ മുന്നോട്ട് നയിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.
സംസ്ഥാനത്ത് ബിജെപി അധികാരത്തിലേറിയില്‍ ഒബിസി വിഭാഗത്തിന് കൂടുതല്‍ സംവരണം അനുവദിക്കും. ഇത് എസ്സി, എസ്ടി വിഭാഗങ്ങളുടെ നിലവിലുള്ള സംവരണത്തെ ഒരു രീതിയിലും ബാധിക്കില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.അയോധ്യ ഉള്‍പ്പെടെയുള്ള ദേശീയ വിഷയങ്ങളും ഷാ പ്രചരണത്തിനിടെ ഉന്നയിച്ചു. ഇത് രണ്ടാം തവണയാണ് ജാര്‍ഖണ്ഡില്‍ ഷാ തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തുന്നത്.
നവംബര്‍ 30 നാണ് ജാര്‍ഖണ്ഡില്‍ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. അഞ്ച് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. മഹാരാഷ്ട്രയിലെ രാഷ്ട്രീയ സാഹചര്യം ജാര്‍ഖണ്ഡിലും പ്രതിഫലിക്കുമോയെന്ന ആശയങ്കയിലാണ് ഇവിടെ ബിജെപി. എന്‍ഡിഎയില്‍ നിന്ന് സഖ്യകക്ഷികളായ ഓള് ജാര്‍ഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയന് (എജെഎസ്യു) ,ലോക് ജനശക്തി പാര്‍ട്ടി (എല്‍ജെപി) എന്നീ പാര്‍ട്ടികള്‍ വിട്ടുപോയിട്ടുണ്ട്. അതേസമയം കോണ്‍ഗ്രസും ജെഎംഎമ്മും സഖ്യത്തിലാണ് ഇവിടെ മത്സരിക്കുന്നത്.
പണം വേണ്ട ഉള്ളി മതിയെന്ന് മോഷ്ടാക്കള്‍; ട്രക്കില്‍ കയറ്റിയച്ച 22 ലക്ഷം രൂപയുടെ ഉള്ളിയും കൊള്ളയടിച്ചു
ജാര്‍ഖണ്ഡില്‍ തന്ത്രം മാറ്റി ബിജെപി; എന്‍ഡിഎ വിടുന്ന സഖ്യകക്ഷികളെ തടയില്ല.. പിന്നില്‍
-
'ലവ് ജിഹാദി'ന് കേരള സർക്കാർ കൂട്ടുനിൽക്കുന്നു; വിവാദ പരാമർശവുമായി ആർ. ശ്രീലേഖ -
'വീട്ടിലേക്ക് എത്തിയത് ചായ കുടിക്കാന്‍, കിറ്റുമായി ബിജെപിക്ക് ഒരു ബന്ധവുമില്ല';ദേവൻ -
'വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നു..., തെളിവ് സഹിതം മറുപടി തരും';ശിവൻകുട്ടിയോട് ബിജെപി -
ആര് വന്നാലും കണ്ണീർ തോരുന്നില്ല, കുടിവെള്ളവും വെള്ളപ്പൊക്കവും കുട്ടനാട്ടിൽ തെരഞ്ഞെടുപ്പ് വിഷയങ്ങൾ -
വികസിത കേരളം: ഓരോ മലയാളിക്കും ആത്മവിശ്വാസവും സുരക്ഷിതത്വവും ഉറപ്പാക്കാൻ ബിജെപി -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
പുതിയ അധികാരസ്ഥാനങ്ങള്‍ ലഭിക്കും, യാത്രാവേളയില്‍ ധനനഷ്ടത്തിനു സാധ്യത, തൊഴില്‍ ഉയര്‍ച്ച, വാരഫലം -
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ












Click it and Unblock the Notifications