ഡൽഹി ഭരിക്കുന്നത് രേഖ ഗുപ്‌തയുടെ ഭർത്താവെന്ന ആരോപണവുമായി അതിഷി; തിരിച്ചടിച്ച് ബിജെപി
ന്യൂഡൽഹി: എഎപി നേതാവും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അതിഷിയുടെ ആരോപണത്തിൽ രാജ്യതലസ്ഥാനത്ത് പുതിയ വിവാദം. മുഖ്യമന്ത്രി രേഖ ഗുപ്‌തയ്ക്ക് എതിരെ നടത്തിയ പരാമർശത്തിലാണ് ബിജെപി-എഎപി പോര് മുറുകുന്നത്. രേഖ ഗുപ്‌തയുടെ ഭർത്താവ് ഡൽഹി സർക്കാറിനെ അനൗദ്യോഗികമായി നിയന്ത്രിക്കുകയാണെന്നാണ് അതിഷിയുടെ ആരോപണം. ഇതിന് പിന്നാലെ തിരിച്ചടിച്ച് ബിജെപിയും രംഗത്ത് വന്നു.
രേഖ ഗുപ്‌തയുടെ ഭർത്താവ് മനീഷ് ഗുപ്‌ത എംസിഡി, ഡിജെബി, പിഡബ്ല്യുഡി, ഡിയുഎസ്ഐബി തുടങ്ങിയ വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിൽ അധ്യക്ഷത വഹിച്ചതായി അതിഷി അവകാശപ്പെടുന്ന ഒരു ഫോട്ടോയും ഇതോടൊപ്പം അവർ പങ്കുവച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ പോസ്‌റ്റിലൂടെ ആയിരുന്നു അതിഷിയുടെ ആക്ഷേപം.

'ഈ ഫോട്ടോ ശ്രദ്ധാപൂർവ്വം നോക്കൂ. എംസിഡി, ഡിജെബി, പിഡബ്ല്യുഡി, ഡിയുഎസ്ഐബി ഉദ്യോഗസ്ഥരുടെ യോഗം നടത്തുന്നത് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്‌തയുടെ ഭർത്താവ് മനീഷ് ഗുപ്‌തയാണ്' അതിഷി തന്റെ പോസ്‌റ്റിൽ കുറിച്ചു. വനിതാ സർപഞ്ചുമാരുടെ ഭർത്താക്കൻമാരുടെ പലപ്പോഴും അനൗദ്യോഗികമായി ഭരണപരമായ ചുമതലകൾ ഏറ്റെടുക്കുന്ന ഗ്രാമീണ ഭരണ രീതികളോടാണ് അവർ ഈ സംഭവത്തെ താരതമ്യം ചെയ്‌തത്.
'ഗ്രാമത്തിൽ ഒരു വനിതാ സർപഞ്ച് തിരഞ്ഞെടുക്കപ്പെട്ടാൽ, എല്ലാ സർക്കാർ ജോലികളും അവരുടെ ഭർത്താവ് ചെയ്യുമെന്ന് മുമ്പ് നമ്മൾ കേട്ടിരുന്നു. ഗ്രാമത്തിലെ സ്ത്രീകൾക്ക് സർക്കാർ ജോലികൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയില്ലെന്നും അതിനാലാണ് ഇതെന്നും പറയപ്പെട്ടിരുന്നു. എന്നാൽ രാജ്യത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായിരിക്കണം ഒരു സ്ത്രീ മുഖ്യമന്ത്രിയാകുന്നതും എല്ലാ സർക്കാർ ജോലികളും അവരുടെ ഭർത്താവ് കൈകാര്യം ചെയ്യുന്നതും' അതിഷി പരിഹസിച്ചു.
തലസ്ഥാനത്ത് വർധിച്ചുവരുന്ന ഭരണപരമായ ആശങ്കകൾ അതിഷി എടുത്തുപറയുകയും ചെയ്‌തു. വൈദ്യുതി മുടക്കവും സ്വകാര്യ സ്‌കൂൾ ഫീസ് വർധനവും ഉൾപ്പെടെയുള്ള വിഷയങ്ങൾ മുഖ്യമന്ത്രി രേഖ ഗുപ്‌തയുടെ ഇടപെടലില്ലായ്‌മയുമായി ബന്ധപ്പെട്ടതാണോ എന്നും മുൻ ഡൽഹി മുഖ്യമന്ത്രി കൂടിയായ അതിഷി മർലേന ചോദിച്ചു.
എന്നാൽ ഇതിന് മറുപടിയുമായി ബിജെപി ഉടൻ തന്നെ രംഗത്ത് വന്നു. അതിഷി അപമാനകരമായ പരാമർശങ്ങൾ നടത്തിയെന്നായിരുന്നു ഡൽഹി ബിജെപി പ്രസിഡന്റ് വീരേന്ദ്ര സച്ച്ദേവയുടെ ആരോപണം. രേഖ ഗുപ്‌തയെ ന്യായീകരിച്ച സച്ച്ദേവ അതിഷി ഒരു സ്ത്രീയാണെന്നിരിക്കെ, മറ്റൊരു വനിതാ നേതാവിനെ അവർ അപമാനിക്കുന്നത് ആശ്ചര്യകരമാണെന്നും ചൂണ്ടിക്കാട്ടി.
ഡൽഹിയിൽ തുടർച്ചയായ മൂന്നാം വട്ടവും അധികാരം നിലനിർത്താമെന്ന അരവിന്ദ് കെജ്രിവാളിന്റെയും എഎപിയുടെയും സകല പ്രതീക്ഷകളും തച്ചുടച്ചുകൊണ്ടാണ് ബിജെപി വെന്നിക്കൊടി പാറിച്ചത്. രണ്ടര പതിറ്റാണ്ടിന് ശേഷമാണ് ഡൽഹിയിൽ ബിജെപി അധികാരത്തിൽ എത്തുന്നത്. എന്നാൽ ഇതിന് പിന്നാലെ എഎപി ഉൾപ്പെടെ ശക്തമായ ആക്രമണമാണ് സർക്കാരിനെതിരെ അഴിച്ചുവിടുന്നത്.
-
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
മുസ്ലിം വോട്ട് വാങ്ങി ക്ഷേത്രങ്ങൾ പണിയുന്നു; മമതയ്ക്കെതിരെ ആഞ്ഞടിച്ച് ഹുമയൂൺ കബീർ -
"3000 രൂപ പെൻഷൻ, സൗജന്യ ഗ്യാസ്!" വോട്ടുറപ്പിക്കാൻ വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക -
പറഞ്ഞുവെട്ടി വിമതർ, കണ്ണൂർ കോട്ടയിൽ ‘വിള്ളൽ’ -
ഇലക്ഷൻ പൂരത്തിൽ കൊടിമാറ്റം, എഴുന്നള്ളത്ത്, വെടിക്കെട്ട്... -
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
'മല എലിയെ പ്രസവിച്ചു, രാജ്യം ഭരിക്കുന്ന പാർടിക്ക് ഈ വാറോല നാണക്കേടാണ്', ബിജെപിയെ പരിഹസിച്ച് തോമസ് ഐസക് -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി












Click it and Unblock the Notifications