കൊല്‍ക്കത്തയില്‍ മോഡലിനു നേരെ അക്രമം: ഉഷോഷി സെന്‍ഗുപ്തക്ക് നേരടേണ്ടി വന്നതിനു സമാനം
കൊല്‍ക്കത്ത: സ്ത്രീകള്‍ക്ക് നേരെയുളള അക്രമം നഗരത്തില്‍ പതിവാകുന്നു. കാറില്‍ സഞ്ചരിച്ചിരുന്ന 23 കാരിയായ മോഡലിനെയാണ് അക്രമികള്‍ പിന്തുടര്‍ന്ന് യാത്ര തടസപ്പെടുത്താനും ശല്യപ്പെടുത്താനും ശ്രമിച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ട, രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസുകാര്‍ അക്രമികളെ അറസ്റ്റു ചെയ്തു. തെക്കന്‍ കൊല്‍ക്കത്തയിലാണ് സംഭവം.
പാക് ക്രിക്കറ്റ് താരങ്ങളുടെ ഭാര്യമാർക്കൊപ്പം ശശി തരൂർ എംപി, പ്രചരിക്കുന്ന ചിത്രത്തിന് പിന്നിലെ സത്യം
ഏതാനും ദിവസങ്ങള്‍ക്കു മുന്നെയാണ് മോഡലും മുന്‍ മിസ് ഇന്ത്യയുമായ ഉഷോഷി സെന്‍ഗുപ്തക്കു നേരെ അക്രമം ഉണ്ടായത്. സെന്‍ഗുപ്ത സഞ്ചരിച്ച ഊബര്‍ ടാക്‌സി ഡ്രൈവറെ ഒരുപറ്റം ചെറുപ്പക്കാര്‍ തടഞ്ഞു നിര്‍ത്തി അക്രമിച്ചപ്പോള്‍ കാറിലുണ്ടായിരുന്ന ഉഷോഷി പ്രതികരിച്ചു. അക്രമത്തിന്റെ വിഡിയോ എടുത്തു.

ചെറുപ്പക്കാര്‍ പിന്നീട് ഉഷോഷിയെയും സുഹൃത്തിനെയും പിന്തുടര്‍ന്ന് അക്രമിക്കുകയായിരുന്നു. മോഡലിന്റെ കാര്‍ കേടു വരുത്തി, ഫോണ്‍ നശിപ്പിച്ചു. സഹായത്തിനായി സമീപിച്ചിട്ടും പൊലിസ് അവരെ സഹായിച്ചില്ല തുടര്‍ന്ന് ഫേസ് ബുക്കിലൂടെ ഉഷോഷി പ്രതികരിച്ചു. അപ്പോഴാണ് അറസ്റ്റുണ്ടായത്. ഉഷോഷിയെ സഹായിക്കാന്‍ പൊലിസ് മടിച്ചു നിന്നിടത്താണ് പുതിയ സംഭവത്തില്‍ പൊലിസിന്റെ സമയോചിതമായ ഇടപെടലുണ്ടായത്.












Click it and Unblock the Notifications