Get Updates
Get notified of breaking news, exclusive insights, and must-see stories!

നടൻ വിജയ് സേതുപതിയെ ആക്രമിച്ചത് മലയാളി..കസ്റ്റഡിയിലെടുത്ത് പോലീസ്.. പ്രശ്നം തുടങ്ങിയത് ഇങ്ങനെ

ബെംഗളൂരു: തമിഴ് നടൻ വിജയ് സേതുപതിയെ ബംഗളൂരുവിലെ കെംപേഗൗഡ ഇന്റർനാഷ്ണൽ എയർപോർട്ടിൽ വെച്ച് ആക്രമിച്ചത് മലയാളി. ബംഗളൂരുവിൽ താമസിക്കുന്ന ജോൺസൺ എന്ന വ്യവസായിയാണ് നടനെ ആക്രമിച്ചത്. ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. അതേസമയം വിജയ് സേതുപതിയെ അല്ല അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന സഹായിയെ ആക്രമിക്കുതയെന്ന ലക്ഷ്യത്തോടെയാണ് ജോൺസൺ പാഞ്ഞടുത്തതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

Recommended Video

cmsvideo
    Kerala man arrested for attempt to assault actor Vijay Sethupathi

    1

    റിയാലിറ്റി ഷോയായ മാസ്റ്റർഷെഫ് തമിഴിന്റെ ഷൂട്ടിംഗിനായിട്ടായിരുന്നു വിജയ് സേതുപതി ബെംഗളൂരുവിൽ എത്തിയത്. അന്തരിച്ച കന്നഡ സൂപ്പർതാരം പുനീത് രാജ്കുമാറിന്റെ കുടുംബത്തേയും നടൻ സന്ദർശിച്ചിരന്നു. ഇത് കഴിഞ്ഞ് നടനും സുരക്ഷാ സംഘവും ബംഗളൂരു എയർപോർട്ടിലൂടെ നടന്ന് നീങ്ങുമ്പോൾ പുറകിൽ നിന്നും ജോൺസൺ ഓടിവന്ന് ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു.

    2


    എന്നാൽ നടനൊപ്പം ഉണ്ടായിരുന്ന സുരക്ഷാ സംഘം ജോൺസണെ തടഞ്ഞു. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഇന്നലെ മുതൽ പ്രചരിച്ചിരുന്നു. ജോൺസൺ ഓടി അടുക്കുന്നതും നടനൊപ്പം ഉള്ളയാളെ ഓടി ആക്രമിക്കുകയും ചെയ്യുന്നതാണ് വീഡിയോയിൽ ഉള്ളത്.

    3


    എന്നാൽ നടനൊപ്പം ഉണ്ടായിരുന്ന സുരക്ഷാ സംഘം ജോൺസണെ തടഞ്ഞു. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഇന്നലെ മുതൽ പ്രചരിച്ചിരുന്നു. ജോൺസൺ ഓടി അടുക്കുന്നതും നടനൊപ്പം ഉള്ളയാളെ ഓടി ആക്രമിക്കുകയും ചെയ്യുന്നതാണ് വീഡിയോയിൽ ഉള്ളത്.

    5


    എന്നാൽ ജോൺസൺ മദ്യപിച്ചാണ് എത്തിയതെന്ന് മനസിലായതോടെ വിജയ് സേതുപതി ആവശ്യം നിരസിച്ചു. നടന്റെ സഹായി അദ്ദേഹത്തെ തള്ളി മാറ്റുകയും ചെയ്തു.
    ഇതോടെ വിജയിയുടെ പിഎയെ ആക്രമിക്കാൻ ആണ് ജോൺസൺ പാഞ്ഞടുത്തതെന്നാണ് റിപ്പോർട്ട്. അതേസമയം അക്രമണത്തിൽ വിജയ് സേതുപതിക്ക് ഒപ്പമുമഅടായിരുന്ന നടൻ മഹാഗാന്ധിക്ക് പരിക്കേറ്റിരുന്നു.

    5


    അതേസമയം സിഐഎസ്എഫ് പിടികൂടിയ ജോൺസണെ പോലീസിന് കൈമാറി. കേസിന് താൽപ്പര്യമില്ലെന്ന് വിജയ് സേതുപതി പോലീസിനെ അറിയിച്ചു. എന്നാൽ സ്വമേധയാ കേസെടുക്കുമെന്ന് ബെംഗളൂരു പൊലീസ് വ്യക്തമാക്കി.

    'സ്ത്രീത്വം വിളങ്ങുന്ന മുഖം, അഴിഞ്ഞു വീണ കേശഭാരം'.. ഇത് ലാലേട്ടൻ പറഞ്ഞ ലുക്ക് അല്ലേ?.. ഞെട്ടിച്ച് മാളവിക

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+