ഇംഫാലിൽ അസം റൈഫിൾസ് ട്രെക്കിന് നേരെ ആക്രമണം; 2 ജവാൻമാർക്ക് വീരമൃത്യു
ഇംഫാലിൽ അസം റൈഫിൾസ് ട്രെക്കിന് നേരെ നടന്ന ആക്രമണത്തിൽ 2 ജവാൻമാർക്ക് വീരമൃത്യു. അഞ്ച് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ജാതരായ തോക്കുധാരികളാണ് അക്രമം നടത്തിയത്.
'നംബോൾ സബൽ ലീകായിയിലെ ഹൈവേയിൽ അജ്ഞാതരായ തീവ്രവാദികൾ അസം റൈഫിൾസ് സേനയ്ക്ക് നേരെ പതിയിരുന്ന് ആക്രമണം നടത്തി. ഈ ആക്രമണത്തിൽ രണ്ട് ഉദ്യോഗസ്ഥർക്ക് ജീവൻ നഷ്ടപ്പെടുകയും അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തു', സൈന്യം പ്രസ്താവനയിൽ പറഞ്ഞു. പാറ്റ്‌സോയ് കമ്പനി ഓപ്പറേറ്റിംഗ് ബേസിൽ നിന്ന് നംബോൾ ബേസിലേക്ക് പോവുകയായിരുന്ന അർദ്ധസൈനിക വിഭാഗത്തിന്റെ വാഹനത്തിന് നേരെയാണ് അക്രമികൾ വെടിയുതിർത്ത്.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തിൽ ഉൾപ്പെട്ടവരെ കണ്ടെത്താൻ ഊർജ്ജിതമായ തിരച്ചിൽ ആരംഭിച്ചതായി സൈന്യം അറിയിച്ചു. ആക്രമണത്തിൽ മണിപ്പൂർ ഗവർണർ അജയ് കുമാർ ഭല്ല ആക്രമണത്തെ അപലപിച്ചു. വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങളെ അദ്ദേഹം അനുശോചനം അറിയിച്ചു.
ഇത്തരം അക്രമങ്ങൾ ഒരു സാഹചര്യത്തിലും വെച്ചുപൊറുപ്പിക്കില്ലെന്നും മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മണിപ്പൂരിലെ അഞ്ച് ജില്ലകളിലെ 13 പോലീസ് സ്റ്റേഷൻ ഒഴികെ എല്ലാ പ്രദേശങ്ങളിലും സായുധ സേന പ്രത്യേക അധികാര നിയമം (AFSPA) നിലവിലുണ്ട്. ആക്രമണം നടന്ന ബിഷ്ണുപൂർ ജില്ലയിലെ നംബോളും നിയമത്തിന്റെ പരിധിയിൽ വരുന്ന സ്ഥലമല്ല. ഈ മാർച്ചിലാണ് ആറ് മാസത്തേക്ക് അഫ്സ്പ അവസാനമായി നീട്ടിയത്.അഫ്സപ നീട്ടുന്നത് സംബന്ധിച്ച് ഈ മാസം തന്നെ പ്രത്യേക അവലോകനവും നടക്കും.
ആഭ്യന്തര മന്ത്രാലയത്തിന്റെ നിരോധിത സംഘടനകളുടെ പട്ടിക പ്രകാരം മണിപ്പൂരിൽ ഒൻപത് നിരോധിത മെയ്തേയ് ഭീകര ഗ്രൂപ്പുകളുണ്ട്. 2021 നവംബറിൽ ചുരാചന്ദ്പൂർ ജില്ലയിൽ കേണൽ വിപ്ലവ് ത്രിപാഠിയെയും ഭാര്യയെയും മകനെയും പതിയിരുന്ന് കൊലപ്പെടുത്തിയതുൾപ്പെടെ, അസം റൈഫിൾസിനെതിരായ മുൻകാല ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇവർക്കാണ്.
സെഹ്കെൻ ഗ്രാമത്തിന് സമീപം, കേണലിന്റെ വാഹനവ്യൂഹത്തിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. കേണൽ, ഭാര്യ, മകൻ, ക്വിക്ക് റിയാക്ഷൻ ടീമിലെ മൂന്ന് ജവാന്മാർ എന്നിവർക്ക് ഈ ആക്രമണത്തിൽ ജീവൻ നഷ്ടമായത്.
-
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
ഗ്യാസ് ക്ഷാമത്തെ തോല്പിക്കാന് ബെംഗളൂരുവിന്റെ കിടിലന്‍ ഐഡിയ; ഗ്യാസ് സ്വന്തം നിലയില്‍ ഉല്പാദിപ്പിക്കും -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'മീനാക്ഷിയെ കളഞ്ഞില്ലേ, ആർക്ക് വേണ്ടിയാണ് ഈ സമ്പാദിച്ച് കൂട്ടുന്നത്; മഞ്ജു വാര്യർക്ക് അധിക്ഷേപം..മറുപടി -
വജ്രായുധവുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാം..പക്ഷെ ഒരേയൊരു ഡിമാൻ്റ്..യുഎസ് പെടും?;കുറിപ്പ് -
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക












Click it and Unblock the Notifications