Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരു നഗരവാസികളുടെ പ്രത്യേക ശ്രദ്ധയ്ക്ക്; ഈ മേഖലകളിൽ ഡിസംബർ 6 മുതൽ 8 വരെ വൈദ്യുതി മുടങ്ങും

ബെംഗളൂരു: നഗരവാസികളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ഇപ്പോൾ ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ്. ഡിസംബർ 4 മുതൽ 8 വരെ ദിവസങ്ങളിൽ എട്ട് മണിക്കൂർ വരെ വൈദ്യുതി മുടങ്ങുമെന്നായിരുന്നു അവരുടെ അറിയിപ്പ്. അറ്റകുറ്റപ്പണികൾ, നവീകരണം, സുരക്ഷാ പരിശോധനകൾ എന്നിവക്കായാണ് ഈ നടപടി. നാളെ 66/11 കെവി കാടുകോടി സബ് സ്‌റ്റേഷൻ പരിധിയിലും ബെസ്കോം ജോലികൾ നടത്തും.

ഈ വൈദ്യുതി മുടക്കങ്ങൾ പതിവാണെന്നും വൈദ്യുതി വിതരണത്തിൻ്റെ ഗുണനിലവാരവും വിശ്വാസ്യതയും മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളാണെന്നും ബെസ്കോം അധികൃതർ തന്നെ വിശദീകരിക്കുന്നു. ക്ഷാമം കാരണമോ മറ്റെന്തെങ്കിലും പ്രശ്‌നം കാരണമോ അല്ല ഈ പവർ കട്ടുകളെന്നും അവർ ഊന്നിപ്പറയുന്നു. മിക്ക തടസ്സങ്ങളും ചില ഫീഡറുകളിലോ ചെറിയ പ്രദേശങ്ങളിലോ മാത്രമായിരിക്കും, ജോലികൾ പൂർത്തിയാവുമ്പോൾ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കപ്പെടും.

bengalurupowercut

രാവിലെ 10 മണി മുതൽ വൈകുന്നേരം 6 മണി വരെയായിരിക്കും വൈദ്യുതി മുടക്കം ഉണ്ടാവുക. വൈറ്റ്ഫീൽഡ്, ഹൂഡി, ഐടിപിഎൽ, മഹാദേവപുര, ശിവാജി നഗർ, റിച്ച്മണ്ട് ടൗൺ, എംജി റോഡിന് സമീപമുള്ള പ്രദേശങ്ങൾ എന്നിവയുൾപ്പെടെയുള്ള ഇടങ്ങളിൽ എട്ട് മണിക്കൂർ തടസം നേരിടുമെന്നാണ് അറിയിച്ചിരിക്കുന്നത്.

വിശ്വവാണി റിപ്പോർട്ട് പ്രകാരം, ഡിസംബർ 6 ശനിയാഴ്‌ച കാടുകോടിയിലെ 66/11 കെവി സബ് സ്‌റ്റേഷനിൽ കെപിറ്റിസിഎൽ അടിയന്തര അറ്റകുറ്റപ്പണികൾ നടത്തും. രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് ഈ മേഖലകളിൽ വൈദ്യുതി മുടങ്ങുക. ബെംഗളൂരുവിൽ ഇത്തരത്തിൽ പവർ കട്ടുകൾ ഉണ്ടാവുമ്പോൾ മുൻകൂട്ടി അറിയിക്കുന്ന പതിവുണ്ട്.

ഡിസംബർ 6-ന് വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങളിൽ ഇവയും ഉൾപ്പെടുന്നു: ബെളത്തൂർ, അയ്യപ്പ ടെമ്പിൾ, കുംബേന അഗ്രഹാര, പാടലമ്മ ലേഔട്ട്, വിഎസ്ആർ ലേഔട്ട്, കാടുകോടി, ചന്നസന്ദ്ര, എഫ്‌സിഐ വെയർഹൗസ്, സഫൽ, ശങ്കർപുര, സിദ്ധാർത്ഥ ലേഔട്ട്, സായി ആശ്രമം, എച്ച്ഡിഎഫ്‌സി ബാങ്ക്, അലെമ്പിക് അപ്പാർട്ട്‌മെന്റ്സ്, മാർവൽ അപ്പാർട്ട്‌മെന്റ്സ്, ഇമ്മാദിഹള്ളി, കൈതോട്ട, ദിന്നൂർ.

കൂടാതെ ജികെ ലേഔട്ട്, ദിന്നൂർ പോലീസ് സ്‌റ്റേഷൻ, മൈത്രി ലേഔട്ട്, ഗവൺമെൻ്റ് പോളിടെക്‌നിക്, ചന്നസന്ദ്ര മെയിൻ റോഡ്, നാഗൊണ്ടനഹള്ളി, നാഗരാജ് ലേഔട്ട്, ദൊമ്മാരപാളയ, പ്രശാന്ത് ലേഔട്ട്, ഉപകാർ ലേഔട്ട്, പൃഥ്വി ലേഔട്ട്, സ്വാമി വിവേകാനന്ദ റോഡ്, വൈറ്റ്ഫീൽഡ് മെയിൻ റോഡ്, ഇസിസി റോഡ്, നായിഡു ലേഔട്ട്, ഇന്നർ സർക്കിൾ, കരുംമരിയപ്പ ടെമ്പിൾ റോഡ്, ഭുവനേശ്വരി റോഡ് തുടങ്ങിയ സ്ഥലങ്ങളിലും വൈദ്യുതി മുടങ്ങും.

ഭൈരപ്പ ലേഔട്ട്, വിനായക് ലേഔട്ട്, റുസ്തുൻജി ലേഔട്ട്, പ്രസ്‌റ്റീജ് മേബെറി അപ്പാർട്ട്‌മെന്റ്സ്, ആദർശ് ഫാം മെഡോസ്, ബോർവെൽ റോഡ്, ഔട്ടർ സർക്കിൾ, വിനായക്നഗർ, ബ്രിഗേഡ് കോസ്മോപോളിസ് അപ്പാർട്ട്‌മെന്റ്സ്, ഗോയൽ ഹരിയാന അപ്പാർട്ട്‌മെന്റ്സ്, വിജയനഗർ, ഗാന്ധിപുര, ഇമ്മാദിഹള്ളി മെയിൻ റോഡ്, ദോബർപാളയ, സുമധുര അപ്പാർട്ട്‌മെന്റ്സ് പരിസര പ്രദേശങ്ങൾ എന്നിവിടങ്ങളിലും ഈ ദിനങ്ങളിലും വൈദ്യുതി മുടക്കം ഉണ്ടാവും.

ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് അഥവാ ബെസ്കോം കർണാടകയിലെ എട്ട് ജില്ലകളായ ബെംഗളൂരു അർബൻ, റൂറൽ, ചിക്കബല്ലാപുര, കോലാർ, ദാവൻഗെരെ, തുമക്കൂർ, ചിത്രദുർഗ, രാമനഗര എന്നിവിടങ്ങളിൽ വൈദ്യുതി വിതരണം നടത്തുന്നു. 41,092 ചതുരശ്ര കിലോമീറ്റർ വിസ്‍തൃതിയിലുള്ള ഈ മേഖലയിൽ 207 ലക്ഷത്തിലധികം ജനങ്ങൾക്ക് ബെസ്കോം സേവനം നൽകുന്നുണ്ട്.

കമ്പനിക്ക് നാല് പ്രവർത്തന മേഖലകളാണുള്ളത്: ബെംഗളൂരു മെട്രോപൊളിറ്റൻ ഏരിയ സോൺ (വടക്ക്, തെക്ക്), ബെംഗളൂരു റൂറൽ ഏരിയ സോൺ, ചിത്രദുർഗ സോൺ. കൂടാതെ, 9 സർക്കിളുകൾ, 32 ഡിവിഷനുകൾ, 147 സബ് ഡിവിഷനുകൾ, 534 സെക്ഷൻ ഓഫീസുകൾ എന്നിവയും ബെസ്കോമിന് കീഴിലുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+