ട്രെയിൻ യാത്രക്കാർ അറിയാൻ; രാത്രി 11നും പുലർച്ചെ 5നും ഇടയിൽ ഇനി ഫോൺ ചാർജ് ചെയ്യാനാവില്ല, കാരണം?
ന്യൂഡൽഹി: രാത്രി 11നും പുലർച്ചെ 5നും ഇടയിൽ ട്രെയിനുകളിലെ മൊബൈൽ ചാർജിംഗ് പോയിന്റുകൾ പ്രവർത്തനരഹിതമാക്കുന്നത് കർശനമായി നടപ്പിലാക്കാൻ എല്ലാ സോണുകളോടും നിർദ്ദേശിച്ച് റെയിൽവേ ബോർഡ്. സൗത്ത് ഈസ്‌റ്റേൺ റെയിൽവേയിൽ അടുത്തിടെയുണ്ടായ സംഭവത്തെ തുടർന്നാണ് ഉത്തരവ്. ഒക്‌ടോബർ 26-ന് അയച്ച കത്തിൽ റെയിൽവേ ബോർഡ് ചട്ടത്തിന് ഒരു ഇല്ലെന്ന് ഇല്ലെന്ന് വ്യക്തമാക്കുന്നതാണ്.
നിശ്ചിത സമയങ്ങളിൽ ചാർജിംഗ് പോയിന്റുകൾ സ്വിച്ച് ഓഫ് ചെയ്യുന്നതിൽ റെയിൽവേ ജീവനക്കാർ പരാജയപ്പെട്ടുവെന്നാണ് കത്തിൽ പറയുന്നത്. മേൽപറഞ്ഞ ആറ് മണിക്കൂർ വിൻഡോയിൽ എല്ലാ കോച്ചുകളിലെയും ചാർജിംഗ് പോയിന്റുകൾ സ്വിച്ച് ഓഫ് ആണെന്ന് ഉറപ്പാക്കാൻ ബോർഡ് സോണൽ റെയിൽവേയോട് നിർദ്ദേശം നൽകാനും ആവശ്യമായ പരിശീലനം നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്.

മാത്രമല്ല ഉദ്യോഗസ്ഥരോടും സൂപ്പർവൈസർമാരോടും അപ്രതീക്ഷിത പരിശോധന നടത്താനും നിർദേശിച്ചിട്ടുണ്ട്. ചാർജിംഗ് പോയിന്റുകൾ കൃത്യസമയത്ത് ഓഫാണോയെന്ന് പരിശോധനകൾ പരിശോധിക്കും. സുരക്ഷാ ക്രമീകരണങ്ങൾ നടപ്പാക്കുന്നതിൽ വീഴ്‌ച വരുത്തുന്നതിനെതിരെ ബോർഡ് മുന്നറിയിപ്പ് നൽകി.
റെയിൽവേ ചാർജ്ജിംഗ് നിയന്ത്രണം 2014 ജൂൺ 19 മുതലുള്ളതാണ്. ബംഗളൂരു-ഹസൂർ സാഹിബ് നന്ദേദ് എക്‌സ്‌പ്രസിലുണ്ടായ തീപിടിത്തത്തെത്തുടർന്ന് റെയിൽവേ സുരക്ഷാ കമ്മീഷണറുടെ ശുപാർശയെ തുടർന്നാണ് അന്ന് ഇത് ഏർപ്പെടുത്തിയത്. ഇതിന് ശേഷം 2021 മാർച്ചിൽ, നിയമം നടപ്പിലാക്കേണ്ടതിൻ്റെ ആവശ്യകത റെയിൽവേ വീണ്ടും എടുത്തുപറഞ്ഞിരുന്നു.
പിന്നാലെ പശ്ചിമ റെയിൽവേ ആ വർഷം മാർച്ച് 16 മുതൽ നിയന്ത്രിത സമയങ്ങളിൽ ചാർജിംഗ് പോന്റുകളിലേക്ക് വൈദ്യുതി വെട്ടിക്കുറച്ചു. പവർബാങ്ക് സംഭവത്തെത്തുടർന്ന് നിലവിലുള്ള നിയമം ആവർത്തിക്കുന്നതാണ് ഏറ്റവും പുതിയ നിർദ്ദേശം. രാത്രി 11 മണിക്കും പുലർച്ചെ 5 മണിക്കും ഇടയിൽ ചാർജിംഗ് പോയിൻ്റുകൾ ലഭ്യമല്ലാത്തതിനാൽ രാത്രി യാത്ര ആരംഭിക്കുന്നതിന് മുമ്പ് യാത്രക്കാർക്ക് അവരുടെ ഫോണുകളും മറ്റ് അവശ്യ ഇലക്ട്രോണിക് ഉപകരണങ്ങളും ചാർജ് ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
അതിനിടെ തീവണ്ടികളിലും റെയിൽവേ സ്‌റ്റേഷനുകളിലും മൊബൈൽ ഫോൺ സ്‌പീക്കറിലൂടെ ഉച്ചത്തിലുള്ള സംഗീതം കേൾക്കുന്നത് നിയന്ത്രിക്കാൻ ദക്ഷിണ റെയിൽവേ അടുത്തിടെ പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. നിയമലംഘനങ്ങൾക്ക് 1,000 രൂപ വരെ പിഴ നൽകുന്നത് ഉൾപ്പെടെ അധികൃതർ കർശന നിദേശങ്ങളാണ് നൽകിയത്.
മുന്നറിയിപ്പ് നൽകിയിട്ടും ആവർത്തിച്ച് ശല്യം ഉണ്ടാക്കുന്നവർക്ക് ആറുമാസം വരെ തടവും 5000 രൂപ പിഴയും ലഭിക്കും. ഇയർഫോൺ ഉപയോഗിക്കാനും മറ്റുള്ളവരുടെ സൗകര്യങ്ങളെ മാനിക്കാനും റെയിൽവേ യാത്രക്കാരോട് അഭ്യർത്ഥിച്ചു. ട്രെയിനുകളിലും സ്‌റ്റേഷനുകളിലും സ്‌പീക്കറുകളിലൂടെ ഉച്ചത്തിലുള്ള സംഗീതവും ഓഡിയോയും പ്ലേ ചെയ്യുന്നത് മറ്റ് യാത്രക്കാർക്ക് അസൗകര്യമുണ്ടാക്കുമെന്ന വിമർശനം ശക്തമാവുന്ന വേളയിലാണ് നടപടി.


Click it and Unblock the Notifications
