കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയില്‍ വാഹന വിപണി, റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: ഇന്ത്യയിലെ വാഹനവിപണി ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയില്ലെന്ന് റിപ്പോര്‍ട്ട്. ഓഗസ്റ്റ് മാസത്തില്‍ ഇന്ത്യയിലെ യാത്രാ വാഹനങ്ങളുടെയും ഇരുചക്ര വാഹനങ്ങളുടെയും വില്‍പ്പന 21 വര്‍ഷത്തെ ഏറ്റവും വലിയ തകര്‍ച്ചയിലാണെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. സൊസൈറ്റ് ഓഫ് ഇന്ത്യന്‍ ഓട്ടോ മൊബൈല്‍ മാനുഫാക്‌ച്ചേഴ്‌സ്(സിയാം) രൂപീകരിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ തകര്‍ച്ചയാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

1

ആറ് മാസത്തിനിടെ വാഹന വിപണ മേഖലയില്‍ വന്‍ തകര്‍ച്ച നേരിട്ട് കൊണ്ടിരിക്കുകയാണെന്ന് നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു. പ്രതിസന്ധി രൂക്ഷമായതോടെ നിരവധി വാഹന നിര്‍മാണ കമ്പനികള്‍ തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറച്ചിരുന്നു. പാസഞ്ചര്‍ വെഹിക്കിള്‍സ്, ഇരുചക്ര വാഹനങ്ങള്‍, കൊമേഴ്‌സ്യല്‍ വെഹിക്കിള്‍സ് രാജ്യത്താകെ 18,21,490ന്റെ വില്‍പ്പനയാണ് നടന്നത്. 2018 ഓഗസ്റ്റില്‍ 23,82,436 യൂണിറ്റാണ് വില്‍പ്പന നടന്നത്.

അതേസമയം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ 23.55 ശതമാനത്തിന്റെ കുറവാണ് വാഹന വിപണിയില്‍ ഉണ്ടായിരിക്കുന്നത്. ജൂലായില്‍ 19 വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ തകര്‍ച്ചയാണ് വിപണി നേരിട്ടത്. 18.71 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. പാസഞ്ചര്‍ വെഹിക്കിള്‍ വിഭാഗത്തില്‍ 31.57 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. 1,96,524 യൂണിറ്റിന്റെ വില്‍പ്പനയാണ് ഓഗസ്റ്റില്‍ നടന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 2.87,198 യൂണിറ്റിന്റെ വില്‍പ്പന നടന്നിരുന്നു.

ഈ വര്‍ഷം ജൂലായില്‍ മൊത്തവ്യാപാര മേഖലയില്‍ 30.98 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. അതേസമയം ഓഗസ്റ്റിലെ വീഴ്ച്ചകള്‍ പരിശോധിക്കുമ്പോള്‍, തുടര്‍ച്ചയായ പത്താം മാസമാണ് വാഹന വിപണി റെക്കോര്‍ഡ് തകര്‍ച്ച നേരിടുന്നത്. പാസഞ്ചര്‍ വെഹിക്കിള്‍ വിഭാഗത്തില്‍ മാരുതി സുസുക്കി വില്‍പ്പനയില്‍ 36.14 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. 93,173 യൂണിറ്റിന്റെ വില്‍പ്പനയാണ് നടന്നത്. ഹുണ്ടായ്, മഹീന്ദ്ര എന്നിവര്‍ക്കും തിരിച്ചടി നേരിട്ടിട്ടുണ്ട്. സ്‌കൂട്ടര്‍ വിപണിയില്‍ ടിവിഎസ്, ഹോണ്ട, ഹീറോ എന്നിവര്‍ക്കെല്ലാം തിരിച്ചടിയുണ്ടായിട്ടുണ്ട്.

ഉത്തര്‍പ്രദേശില്‍ സഖ്യമുണ്ടാക്കും... പക്ഷേ, അത് അവരുമായിട്ടല്ല, അഖിലേഷ് പറയുന്നത് ഇങ്ങനെഉത്തര്‍പ്രദേശില്‍ സഖ്യമുണ്ടാക്കും... പക്ഷേ, അത് അവരുമായിട്ടല്ല, അഖിലേഷ് പറയുന്നത് ഇങ്ങനെ

English summary
automobiles sales in india see worst ever fall in 21 yesar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X