കള്ളപ്പണം വെളുപ്പിച്ച കേസിലെ പ്രതിയ്‌ക്കൊപ്പമുള്ള അമിത് ഷായുടെ ചിത്രം പങ്കുവെച്ചു; സംവിധായകനെതിരെ കേസ്
അഹമ്മദാബാദ്: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അടുത്തിടെ അറസ്റ്റ് ചെയ്ത ജാര്‍ഖണ്ഡ് കേഡര്‍ ഐ എ എസ് ഓഫീസറായ പൂജ സിംഗാളിനൊപ്പമുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ചിത്രം പങ്കു വെച്ചതിന് ചലച്ചിത്ര സംവിധായകന്‍ അവിനാഷ് ദാസിനെതിരെ അഹമ്മദാബാദ് പൊലീസിന്റെ ഡിറ്റക്ഷന്‍ ഓഫ് ക്രൈംബ്രാഞ്ച് (ഡിസിബി) കേസെടുത്തു.
അഞ്ച് വര്‍ഷം മുമ്പ് എടുത്ത ഫോട്ടോയാണെന്നും അമിത് ഷായുടെ പ്രതിച്ഛായയെ അപകീര്‍ത്തിപ്പെടുത്താനും ആളുകളെ തെറ്റിദ്ധരിപ്പിക്കാനുമാണ് ഇപ്പോള്‍ ചിത്രം പങ്കുവെച്ചതെന്നും പൊലീസ് പറഞ്ഞു. നേരത്തെ ത്രിവര്‍ണ്ണ പതാക ധരിച്ച സ്ത്രീയുടെ ചിത്രം പങ്കുവെച്ച് ദേശീയ പതാകയെ അപമാനിച്ചതിനും അവിനാഷ് ദാസിനെതിരെ കേസെടുത്തിട്ടുണ്ട്. മെയ് 8 നാണ് അവിനാഷ് ദാസ് പൂജ സിംഗാളുമൊത്തുള്ള അമിത് ഷായുടെ ഫോട്ടോ ട്വിറ്ററില്‍ പങ്കിട്ടത്.

അവിനാഷ് ദാസിനെതിരെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വിഷയത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരികയാണ്. അവിനാഷ് ദാസിനെ ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് വിളിപ്പിച്ചേക്കും. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഐ എ എസ് ഉദ്യോഗസ്ഥയായ പൂജ സിംഗാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ വീട്ടില്‍ നിന്ന് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത പണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായിരുന്നു.
സാരിയില്‍ ഷംനയുടെ സൂപ്പര്‍ലുക്ക് കണ്ടോ; വൈറല്‍ ചിത്രങ്ങള്‍
ഇതിന് പിന്നാലെ 2017 ല്‍ റാഞ്ചിയില്‍ നടന്ന ഒരു പൊതു പരിപാടിയില്‍ അമിത് ഷായും പൂജ സിംഗാളും പരസ്പരം സംസാരിക്കുന്ന ഫോട്ടോ അവിനാഷ് ദാസ് പങ്കുവെക്കുകയായിരുന്നു. 'അനാര്‍ക്കലി ഓഫ് ആരാ' എന്ന സിനിമയുടെ സംവിധാനയകനാണ് അവിനാഷ് ദാസ്.
2009 -10 കാലത്ത് സംസ്ഥാനത്തെ ഖുന്തി ജില്ലയില്‍ ഡെപ്യൂട്ടി കമ്മീഷണറായിരിക്കെ എം ജി എന്‍ ആര്‍ ഇ ജി എ ഫണ്ട് വഴിതിരിച്ചുവിട്ടെന്ന കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ജാര്‍ഖണ്ഡ് മൈനിംഗ് സെക്രട്ടറി പൂജ സിംഗാളിനെ ഇ ഡി ബുധനാഴ്ച അറസ്റ്റ് ചെയ്തത്. പൂഡ സിംഗാളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ വീട്ടില്‍ നിന്ന് 18 കോടിയിലധികം രൂപയുടെ പണവും ഏജന്‍സി പിടിച്ചെടുത്തിരുന്നു.
വ്യാജരേഖ ചമച്ചതിന് ഐ പി സി 469, ഐ ടി നിയമത്തിലെ സെക്ഷന്‍ 67 എന്നീ വകുപ്പുകള്‍ പ്രകാരം അവിനാഷ് ദാസിനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുകയാണെന്ന് അഹമ്മദാബാദ് ഡി സി ബി യൂണിറ്റിന്റെ പ്രസ്താവനയില്‍ പറയുന്നു.












Click it and Unblock the Notifications