കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവാര്‍ഡുകള്‍ തിരിച്ചുനല്‍കിയത് രാഷ്ട്രീയപ്രേരിതം, തെളിവുണ്ടെന്ന് മുന്‍ സാഹിത്യ അക്കാദമി അധ്യക്ഷന്‍!

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയെ തുടര്‍ന്ന് കലാകാരന്‍മാരും സാഹിത്യകാരന്‍മാരും അവാര്‍ഡുകള്‍ തിരിച്ചുനല്‍കി പ്രതിഷേധിച്ചിരുന്നു. ഇത് നരേന്ദ്ര മോദി സര്‍ക്കാരിനെതിരെയുള്ള നീക്കമായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ മുന്‍ സാഹിത്യ അക്കാദമി അധ്യക്ഷന്‍ വിശ്വനാഥ് പ്രസാദ് തിവാരി ഇതിനെ ശരിവെച്ച് രംഗത്തെത്തിയിരിക്കുകയാണ്. അവാര്‍ഡ് വാപ്പസി രാഷ്ട്രീയപ്രേരിതമാണെന്ന് അദ്ദേഹം തുറന്നടിച്ചിരിക്കുകയാണ്. ഇതിന് തെളിവുണ്ടെന്നും അദ്ദേഹം പറയുന്നു. മാര്‍ക്‌സിസ്റ്റ് എഴുത്തുകാരും ഹിന്ദു കവി അശോക് വാജ്‌പേയിയും അവാര്‍ഡുകള്‍ തിരിച്ചുനല്‍കിയത് ബീഹാര്‍ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണെന്ന് തിവാരി പറഞ്ഞു.

1

അതേസമയം അശോക് വാജ്‌പേയ് തിവാരിയെ തള്ളിയിട്ടുണ്ട്. രാജ്യത്തെ അപ്പോഴുള്ള സാഹചര്യം കണക്കിലെടുത്താണ് പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കിയത്. അതിലൂടെ എഴുത്തുകാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയായിരുന്നു ലക്ഷ്യം. പല എഴുത്തുകാര്‍ക്കും പരസ്പരം അറിയുക പോലുമില്ലായിരുന്നെന്ന് വാജ്‌പേയ് പറഞ്ഞു. സാഹിത്യ മാഗസിനായ ദസ്തവേസില്‍ എഴുതിയ ലേഖനത്തിലാണ് തിവാരി എഴുത്തുകാര്‍ രാഷ്ട്രീയപ്രേരിതമായിട്ടാണ് പ്രതിഷേധം നടത്തിയതെന്ന് ആരോപിച്ചത്. ദ ട്രൂത്ത് ഓഫ് അവാര്‍ഡ് വാപസി ആന്‍ഡ് ദ ഹിപ്പോക്രസി ബീഹൈന്‍ഡ് ഇറ്റ് എന്നാണ് ലേഖനത്തിന്റെ പേര്.

നാലു മാസത്തെ ക്യാമ്പയിനിന് ശേഷമാണ് ഇത്തരമൊരു നീക്കം നടത്തിയത്. എഴുത്തുകാരുടെ മൂന്നു ഗ്രൂപ്പുകളാണ് ഇത് സംഘടിപ്പിച്ചത്. ഇവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വ്യക്തിപരമായി എതിര്‍പ്പുണ്ട്. ഇവരുടെ സുഹൃത്തുക്കളും സര്‍ക്കാരിനെ മോശക്കാരായി ചിത്രീകരിക്കാന്‍ ഒപ്പം ചേരുകയായിരുന്നു. 25 എഴുത്തുകാരാണ് ഇങ്ങനെയുള്ളത്. പ്രശസ്തി ആഗ്രഹിച്ചായിരുന്നു ഈ നീക്കം. ഇതിനുള്ള തെളിവ് എന്റെ കൈവശമുണ്ട്. പെട്ടെന്നുണ്ടായ പ്രതിഷേധമല്ല. മോദി പ്രധാനമന്ത്രിയാവുന്നതിന് മുമ്പേ അദ്ദേഹത്തെ എതിര്‍ക്കുന്നവരാണ് ഈ പ്രശ്‌നങ്ങള്‍ക്ക് കാരണം. പല സാഹിത്യകാരന്‍മാരും ഇവരുടെ പ്രതിഷേധത്തിന്റെ ഭാഗമായത് സമ്മര്‍ദം കൊണ്ടാണ്. ഇത് അവര്‍ക്ക് അക്കാദമിക്ക് അയച്ച കത്തില്‍ പറയുന്നുണ്ടെന്നും തിവാരി കൂട്ടിച്ചേര്‍ത്തു.

കിമ്മും റൂഹാനിയും ഒന്നിക്കുന്നു.... പൈശാചിക സഖ്യം... യുഎസ്സിനെ ഭയപ്പെടുത്തുന്നു!!കിമ്മും റൂഹാനിയും ഒന്നിക്കുന്നു.... പൈശാചിക സഖ്യം... യുഎസ്സിനെ ഭയപ്പെടുത്തുന്നു!!

ഹരിവന്‍ഷ് നാരായണ്‍ സിംഗ് ആരാണ്? മാധ്യമപ്രവര്‍ത്തകനില്‍ നിന്ന് രാജ്യസഭാ ഉപാധ്യക്ഷനിലേക്കുള്ള വളര്‍ച്ചഹരിവന്‍ഷ് നാരായണ്‍ സിംഗ് ആരാണ്? മാധ്യമപ്രവര്‍ത്തകനില്‍ നിന്ന് രാജ്യസഭാ ഉപാധ്യക്ഷനിലേക്കുള്ള വളര്‍ച്ച

English summary
Award Wapsi was politically motivated says Former Sahitya Akademi chief
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X