Get Updates
Get notified of breaking news, exclusive insights, and must-see stories!

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ പങ്കെടുക്കുമെന്ന് ഇഖ്ബാല്‍ അന്‍സാരി

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുമെന്ന് ഇഖ്ബാല്‍ അന്‍സാരി. അയോധ്യക്കേസിലെ ഹര്‍ജിക്കാരനാണ് അന്‍സാരി. അയോധ്യയില്‍ ഉള്ളവരെല്ലാം സഹോദരങ്ങളാണ്. ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം സന്തോഷത്തോടെ സ്വീകരിക്കുന്നു.

മുസ്ലീങ്ങള്‍ക്ക് പള്ളി പണിയാന്‍ സ്ഥലം അനുവദിച്ചിട്ടുണ്ട്. അത് വേഗത്തില്‍ യാഥാര്‍ത്ഥ്യമാക്കണം. അതല്ലെങ്കില്‍ ആ സ്ഥലത്ത് കൃഷി നടത്തണം. കൃഷി നടത്തി ലഭിക്കുന്ന വിളവുകള്‍ ഹിന്ദുക്കളും മുസ്ലീങ്ങളും പങ്കിടണമെന്നും അന്‍സാരി പറഞ്ഞു. അതേസമയം അയോധ്യയുടെ വികസനത്തില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

iqbal-ansari

2020ല്‍ നടന്ന ക്ഷേത്രത്തിന്റെ ഭൂമിപൂജാ ചടങ്ങിലേക്കും അന്‍സാരിക്ക് ക്ഷണമുണ്ടായിരുന്നു. അയോധ്യയില്‍ ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും തമ്മില്‍ പ്രശ്‌നമില്ല, പുറത്തുനിന്നുള്ളവര്‍ക്കാണ് പ്രശ്‌നം. ഇവിടെ ഞങ്ങളെല്ലാം സഹോദരങ്ങളായാണ് കഴിയുന്നതെന്നും അന്‍സാരി പറഞ്ഞു.

അതേസമയം 1950കളില്‍ തുടങ്ങിയ അയോധ്യയില്‍ ഭൂമിതര്‍ക്കത്തില്‍, സ്ഥലം പള്ളിയുടേതാണെന്ന് അവകാശപ്പെട്ട് കൊണ്ട് ആദ്യമായി കോടതിയെ സമീപിച്ച അഞ്ചുപേരില്‍ ഒരാള്‍ ഇഖ്ബാല്‍ അന്‍സാരിയുടെ പിതാവ് ഹാഷിം അന്‍സാരിയാണ്. പിതാവില്‍ നിന്നാണ് ഇഖ്ബാല്‍ കേസ് നടത്തിപ്പ് ഏറ്റെടുത്തത്.

അതേസമയം കഴിഞ്ഞ മാസം അയോധ്യയിലെത്തിയ പ്രധാനമന്ത്രി വാഹന വ്യൂഹത്തിലേക്ക് പുഷ്പവൃഷ്ടി നടത്തിയവരില്‍ അന്‍സാരിയുമുണ്ടായിരുന്നു. അതേസമയം അയോധ്യയില്‍ പ്രാണപ്രതിഷ്ഠാ ചടങ്ങിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. നാളെ രാവിലെ പത്തരയ്ക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിലെത്തുക. 12.05നാണ് പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+