അയോധ്യ ഭൂമി ഇടപാട്: തട്ടിപ്പ് ചൂണ്ടിക്കാണിച്ച മാധ്യമപ്രവര്‍ത്തകനെതിരെ യുപിയില്‍ കേസ്
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഭൂമി ഇടപാട്ടിലെ തട്ടിപ്പ് ആരോപിച്ച മാധ്യമ പ്രര്‍ത്തകനെതിരെ പോലീസ് കേസെടുത്തു. പതിനെട്ടോളം വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. വിഎച്ച്പി നേതാവ് ചമ്പത് റായിയുടെ സഹോദരനാണ് മാധ്യമപ്രവര്‍ത്തകനെതിരെ കേസെടുത്തത്. ചമ്പത് റായ് കേസില്‍ സംശയത്തിന്റെ നിഴലിലാണ്. കുറഞ്ഞ വിലയ്ക്ക് ഭൂമി വാങ്ങി, അത് വന്‍ വിലയ്ക്ക് മറിച്ചുവില്‍ക്കുന്നു എന്നാണ് ആരോപണം. എന്നാല്‍ ബിജ്‌നോര്‍ പോലീസ് കേസില്‍ ചമ്പത് റായിക്കും സഹോദരനും ക്ലീന്‍ ചിറ്റ് നല്‍കി കഴിഞ്ഞു.

പ്രഥമദൃഷ്ട്യാ ഇവര്‍ക്കെതിരെ തെളിവുകളൊന്നും ഇല്ലെന്ന് ബിജ്‌നോര്‍ പോലീസ് ചീഫ് പറയുന്നു. അന്വേഷണം തുടരുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകനായ വിനീത് നാരായണനും അല്‍കാ ലഹോട്ടി, രജനീഷ് എന്നിവര്‍ക്കുമെതിരെയാണ് കേസെടുത്തത്. ചമ്പത് റായിയുടെ സഹോദരന്‍ സഞ്ജയ് ബന്‍സലിന്റേതാണ് പരാതി. വിഎച്ച്പി നേതാവിനെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചതിലൂടെ കോടിക്കണക്കിന് ഹിന്ദുക്കളുടെ വികാരത്തെ ഹനിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്.
മൂന്ന് ദിവസം മുമ്പുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ വിനീത് നാരായണ്‍ കടുത്ത ആരോപണങ്ങള്‍ ചമ്പത് റായിക്കെതിരെ ഉന്നയിച്ചിരുന്നു. ചമ്പത് റായ് ഭൂമി പിടിച്ചെടുക്കാന്‍ സഹോദരന്‍മാര്‍ക്ക് സ്വന്തം മേഖലയായ ബിജ്‌നോറില്‍ സൗകര്യമൊരുക്കുന്നുവെന്നായിരുന്നു ആരോപിച്ചത്. 20000 സ്‌ക്വയര്‍ മീറ്റര്‍ ഭൂമി തട്ടിയെടുക്കാനായിരുന്നു ശ്രമം. ഗോസംരക്ഷ കേന്ദ്രത്തിന്റെ സ്ഥലമാണ് ഇത്. അല്‍കാ ലഹോട്ടിയുടെ സ്ഥലമാണിതെന്നും നാരായണ്‍ പറഞ്ഞിരുന്നു. 2018 മുതല്‍ ഭൂമി കൈയ്യേറുന്നവരെ തടയാന്‍ ലഹോട്ടി ശ്രമിക്കുകയാണെന്നും നാരായണ്‍ പറഞ്ഞിരുന്നു.
യോഗാ ദിനത്തിൽ കെ സുരേന്ദ്രനും ബിജെപി നേതാക്കളും- ചിത്രങ്ങൾ
താന്‍ നാരായണന്റെ ഫോണ്‍ വിളിച്ച് സത്യം തെളിയിക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് സഞ്ജയ് ബന്‍സല്‍ പറയുന്നു. എന്നാല്‍ രജനീഷ് എന്ന് പറയുന്നയാളാണ് ഫോണ്‍ എടുത്തത്. തന്നോട് അയാള്‍ മോശമായി പെരുമാറി. കൊല്ലുമെന്ന് വരെ ഭീഷണിപ്പെടുത്തി. മതത്തിന്റെ പേരില്‍ പ്രശ്‌നങ്ങളുണ്ടാക്കാനാണ് നാരായണ്‍ അടക്കമുള്ള ശ്രമിച്ചതെന്ന് എഫ്‌ഐആറില്‍ പറയുന്നു. ഇതിന് പിന്നാലെ തന്നെ ബിജ്‌നോര്‍ പോലീസ് ചമ്പത് റായിക്കും ബന്ധുക്കള്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കുകയായിരുന്നു.
അടിപൊളി ലുക്കില്‍ തിളങ്ങി നിതി സിംഗ്; ഏറ്റവും പുതിയ ഫോട്ടോഷൂട്ട് കാണാം












Click it and Unblock the Notifications