രാമക്ഷേത്ര ഉദ്ഘാടനത്തിന് മുമ്പ് അയോധ്യ റെയില്‍വേ സ്‌റ്റേഷന് പുതിയ പേരിട്ട് റെയില്‍വേ
അയോധ്യയില്‍ രാമക്ഷേത്ര ഉദ്ഘാടത്തിന് മുമ്പ് റെയില്‍വേ സ്റ്റേഷന്റെ പേര് മാറ്റി. അയോധ്യയിലെ റെയില്‍വേ ഇനി മുതല്‍ അയോധ്യ ധാം ജംഗ്ഷന്‍ എന്നാണ് അറിയപ്പെടുക. ഇന്ത്യന്‍ റെയില്‍വേയാണ് പേര് മാറ്റിയത്. ജനുവരി 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘടാനം ചെയ്യുക. അതേസമയം അയോധ്യ ധാം ജംഗ്ഷനും പ്രധാനമന്ത്രി തന്നെയാണ് ഉദ്ഘാടനം ചെയ്യുക.
ഡിസംബര്‍ മുപ്പതിനാണ് ഉദ്ഘാടനം. മൂന്ന് ഘട്ടങ്ങളായിട്ടാണ് സ്റ്റേഷന്‍ നിര്‍മാണം ഇവയുടെ നിര്‍മാണം നടക്കുക. ഇതിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കി കഴിഞ്ഞു. അതാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. ഉത്തര്‍പ്രദേശ് സര്‍ക്കാരാണ് അയോധ്യ സ്‌റ്റേഷന്റെ പേരുമാറ്റുന്ന കാര്യം നിര്‍ദേശിച്ചത്. റെയില്‍വേ ഈ നിര്‍ദേശം അംഗീകരിക്കുകയായിരുന്നു. അതേസമയം സ്‌റ്റേഷന്‍ കോഡില്‍ മാറ്റമുണ്ടാവില്ല.

അതേസമയം ജംഗ്ഷന്റെ നിര്‍മാണത്തിനുള്ള കല്ലുകള്‍ രാജസ്ഥാനിലെ ഭരത്പൂര്‍ ജില്ലയിലെ ഭാന്‍സി പഹാര്‍പൂര്‍ ജില്ലയില്‍ നിന്നാണ് കൊണ്ടുവരിക. അതേസമയം രാമക്ഷേത്ര നിര്‍മാണത്തിനുള്ള കല്ലുകളും ഇവിടെ നിന്നാണ് വിതരണം ചെയ്യുന്നതെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. അതേസമയം വളരെ കൃത്യമായ ആസൂത്രണത്തോടെയുള്ള വികസനമാണ് ഇവിടെ നടക്കുന്നത്.
വിമാനത്താവള സൗകര്യങ്ങളെ പോലും വെല്ലുന്ന മികവാണ് ഇവിടെയുള്ളത്. നവജാത ശിശുക്കളെ പരിചരിക്കാനുള്ള സെന്റര്‍, രോഗികള്‍ക്കുള്ള മുറി, ഇന്‍ഫര്‍മേഷന്‍ സെന്റര്‍, ഫയര്‍ എക്‌സിറ്റ്, കോണ്‍കോഴ്‌സ് എന്നിവയെല്ലാം റെയില്‍വേ സ്‌റ്റേഷനില്‍ ലഭ്യമാവും.
അതേസമയം സ്‌റ്റേഷന്റെ എല്ലാ ഫ്‌ളോറിലും ഫയര്‍ എക്‌സിറ്റുകള്‍ ഉണ്ടാവും. അഗ്നിബാധയുണ്ടായാല്‍ വേഗത്തില്‍ പുറത്തെത്താന്‍ സാധിക്കും. ആര്‍ക്കെങ്കിലും രോഗമോ അതുപോലെ പരുക്കുകളോ ഉണ്ടായാല്‍, അവരെ ചികിത്സിക്കാനായി പ്രത്യേക ശുശ്രൂഷ മുറി തന്നെയുണ്ടാവും. ഇവര്‍ക്ക് വൈദ്യസഹായവും ലഭിക്കുക.
പാസഞ്ചര്‍ ഫെസിലിറ്റീസ് ഡെസ്‌ക്, ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ എന്നിവ ഉണ്ടാവും. അയോധ്യയെ കുറിച്ചുള്ള വിവരങ്ങള്‍ എല്ലാം ഇവിടെ നിന്ന് ടൂറിസ്റ്റുകള്‍ക്ക് ലഭ്യമാവും. ക്ലോക്‌റൂമുകള്‍, ഫുഡ് പ്ലാസ, വെയ്റ്റിംഗ് ഹാളുകള്‍, സ്റ്റെയര്‍കേസുകള്‍, എസ്‌കലേറ്ററുകള്‍, ലിഫ്റ്റുകള്‍, ടോയ്‌ലറ്റുകള്‍ എന്നീ സൗകര്യങ്ങളും ഈ സ്‌റ്റേഷനിലുണ്ടാവും.












Click it and Unblock the Notifications