കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദശാബ്ദങ്ങള്‍ പഴക്കമുള്ള തര്‍ക്കം അവസാനിച്ചെന്ന് പ്രധാനമന്ത്രി, വിധി രാജ്യം അംഗീകരിച്ചെന്നും മോദി

Google Oneindia Malayalam News

ദില്ലി: അയോധ്യ വിധിയില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിധി രാജ്യം അംഗീകരിച്ചെന്ന് പ്രധാനമന്ത്രി പറഞ്ഞു. അയോധ്യ വിധിയിലൂടെ ദശാബ്ദങ്ങള്‍ പഴക്കമുള്ള തര്‍ക്കമാണ് അവസാനിച്ചതെന്ന് മോദി പറഞ്ഞു. അതേസമയം പ്രധാനമന്ത്രി സമാധാനത്തിന് ആഹ്വാനം ചെയ്തു. ലോകത്തിനറിയാം ഇന്ത്യന്‍ ജനാധിപത്യം എത്ര മികച്ചതാണെന്ന്. ഈ വിധിയെ ജനങ്ങള്‍ സ്വാഗതം ചെയ്തത് അഭിനന്ദനാര്‍ഹമാണെന്നും മോദി പറഞ്ഞു.

1

ഇന്ന് നവംബര്‍ ഒമ്പതാണ്. ഒരുപാട് ചരിത്ര മുഹൂര്‍ത്തങ്ങള്‍ ഇതേ ദിവസം നടന്നിട്ടുണ്ട്. ബെര്‍ലിന്‍ മതില്‍ തകര്‍ന്ന് വീണത് ഈ ദിവസമാണ്. ഇന്നാണ് കര്‍താര്‍പൂര്‍ പാത ഇന്ത്യയും പാകിസ്താനും ചേര്‍ന്ന് തുറന്നത്. ഇന്നത്തെ അയോധ്യ വിധിയിലൂടെ സമാധാനത്തോടെ ജീവിക്കാമെന്ന സന്ദേശമാണ് നാം നല്‍കുന്നത്. സുപ്രീം കോടതി വിധി രാജ്യ ചരിത്രത്തില്‍ പുതിയൊരു ദിനമാണ് നമുക്ക് സമ്മാനിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഈ വിധിക്ക് ശേഷം, നമുക്ക് പുതിയൊരു ഇന്ത്യക്കായി പ്രയത്‌നിക്കാം. ഇത് പുതിയൊരു ഇന്ത്യയുടെ തുടക്കമാവട്ടെ. ഈ സംരംഭത്തില്‍ ആരും വിട്ടുപോകരുതെന്ന് ഉറപ്പാക്കണം. ഞങ്ങള്‍ക്കൊപ്പം ഉണ്ടാവുമെന്ന് ഈ അവസരത്തില്‍ ഉറപ്പാക്കും. നിയമം അനുസരിക്കുന്നുണ്ടെന്ന് ഉറപ്പാക്കലാണ് ഓരോ പൗരന്റെയും ബാധ്യത. അത്തരക്കാരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഏറ്റവും ബുദ്ധിമുട്ടേറിയ പ്രശ്‌നങ്ങള്‍ പോലും ഭരണഘടനയ്ക്കുള്ളില്‍ വെച്ച് തന്നെ പരിഹരിക്കാനാനാവുമെന്ന് അയോധ്യ വിധി തെളിയിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു.

അയോധ്യ വിധിക്ക് ശേഷി സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും ഇതിനെ സ്വാഗതം ചെയ്തു. ഇത് ഇന്ത്യയുടെ പുരാതന ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും മതസൗഹാദര്‍ദത്തിന്റെയും തെളിവാണ്. ഇന്ന് ജനാധിപത്യം ജീവനോടെയുണ്ടെന്ന് ഇന്ത്യ തെളിയിച്ചു. അത് എത്രത്തോളം ശക്തമാണെന്നും രാജ്യം കാണിച്ച് തന്നു. സുപ്രീം കോടതി എല്ലാ വിഭാഗങ്ങളുടെയും ഭാഗങ്ങള്‍ ശ്രദ്ധിച്ച് കേട്ടു. എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന വിധിയാണിതെന്നും മോദി പറഞ്ഞു.

English summary
ayodhya verdict pm modi addressing nation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X