Get Updates
Get notified of breaking news, exclusive insights, and must-see stories!

അയോധ്യയിലെ വിമാനത്താവളത്തിന് വാത്മീകി മഹർഷിയുടെ പേരിട്ടേക്കും

ലഖ്നൗ: അയോധ്യയിലെ പുതിയ വിമാനത്താവളത്തിന് ആദികവി വാത്മീകിയുടെ പേരു നൽകിയേക്കും. 'മഹർഷി വാത്മീകി ഇന്റർനാഷനൽ എയർപോർട്ട് അയോധ്യ ധം' എന്നായിരിക്കും വിമാനത്താവളത്തിന്റെ പേരെന്നാണ് റിപ്പോർട്ട്. 30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്താവളം ഉദ്ഘാടനം ചെയ്യും.

ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് പരിശോധിച്ചയാളെ കുടുക്കാൻ നിർണായക നീക്കവുമായി നടി; വിചാരണക്കോടതിയിലേക്ക്
1450 കോടിയിലധികം രൂപ ചെലവഴിച്ചാണ് അത്യാധുനിക വിമാനത്താവളത്തിന്റെ ഒന്നാം ഘട്ടം വികസിപ്പിച്ചത്. വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ കെട്ടിടത്തിന് 6500 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഇത് പ്രതിവര്‍ഷം 10 ലക്ഷം യാത്രക്കാര്‍ക്ക് സേവനം നല്‍കും. ടെര്‍മിനല്‍ കെട്ടിടത്തിന്റെ മുന്‍ഭാഗം അയോധ്യയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ശ്രീരാമ ക്ഷേത്ര വാസ്തുവിദ്യയെ ചിത്രീകരിക്കുന്നതാണ്. ടെര്‍മിനല്‍ കെട്ടിടത്തിന്റെ അകത്തളങ്ങള്‍ ഭഗവാന്‍ ശ്രീരാമന്റെ ജീവിതത്തെ ചിത്രീകരിക്കുന്ന പ്രാദേശിക കലാ വിരുതുകള്‍, ചിത്രങ്ങള്‍, ചുവര്‍ചിത്രങ്ങള്‍ എന്നിവയാല്‍ അലങ്കരിച്ചിരിക്കുന്നു.

ayodhya airport

ആവരണമുള്ള മേല്‍ക്കൂര സംവിധാനം, എല്‍ഇഡി പ്രകാശസംവിധാനം, മഴവെള്ള സംഭരണം, ജലധാരകളോടുകൂടിയ സൗന്ദര്യവത്കരണം, ജലശുദ്ധീകരണ പ്ലാന്റ്, മലിനജലസംസ്‌കരണ പ്ലാന്റ്, സൗരോര്‍ജ പ്ലാന്റ് തുടങ്ങി നിരവധി സുസ്ഥിര സവിശേഷതകളും ഗൃഹ 5 (GRIHA- 5) നക്ഷത്ര റേറ്റിംഗുകള്‍ നിറവേറ്റുന്നതിനായി മറ്റ് നിരവധി സവിശേഷതകളും അയോധ്യ വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ കെട്ടിടത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. വിമാനത്താവളം ഈ മേഖലയിലെ സമ്പര്‍ക്കസൗകര്യം മെച്ചപ്പെടുത്തും, ഇത് വിനോദസഞ്ചാരം, വ്യാവസായിക പ്രവര്‍ത്തനങ്ങള്‍, തൊഴിലവസരങ്ങള്‍ എന്നിവ വര്‍ദ്ധിപ്പിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

അയോദ്ധ്യയില്‍ തറക്കല്ലിടുന്ന പുതിയ പദ്ധതികള്‍

നഗരത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം ശക്തിപ്പെടുത്തുന്നതിനൊപ്പം അയോദ്ധ്യയിലെ നഗരസൗകര്യങ്ങളുടെ നവീകരണത്തിന് കൂടുതല്‍ സഹായകമാകുന്ന പുതിയ പദ്ധതികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. അയോദ്ധ്യയിലെ നാല് ചരിത്രപരമായ പ്രവേശന കവാടങ്ങളുടെ സംരക്ഷണവും സൗന്ദര്യവല്‍ക്കരണവും; ഗുപ്താര്‍ ഘട്ടിനും രാജ്ഘട്ടിനുമിടയിലെ പുതിയ കോണ്‍ക്രീറ്റ് ഘട്ടുകളും മുന്‍കൂട്ടി നിര്‍മ്മിച്ച ഘാട്ടുകളുടെ പുനരുദ്ധാരണവും; നയാ ഘാട്ട് മുതല്‍ ലക്ഷ്മണ്‍ ഘാട്ട് വരെയുള്ള ടൂറിസ്റ്റ് സൗകര്യങ്ങളുടെ വികസനവും സൗന്ദര്യവല്‍ക്കരണവും; രാം കി പൈഡിയിലെ ദീപോത്സവത്തിനും മറ്റ് മേളകള്‍ക്കുമായുള്ള സന്ദര്‍ശക ഗാലറിയുടെ നിര്‍മ്മാണം; രാം കി പൈഡിയില്‍ നിന്ന് രാജ് ഘട്ടിലേക്കും രാജ് ഘട്ടില്‍ നിന്ന് രാമക്ഷേത്രത്തിലേക്കുമുള്ള തീര്‍ത്ഥാടക പാതയും ശക്തിപ്പെടുത്തലും നവീകരണവുമൊക്കെ ഇവയില്‍ ഉള്‍പ്പടുന്നു.

അയോദ്ധ്യയില്‍ 2180 കോടിയിലധികം രൂപ ചെലവില്‍ വികസിപ്പിക്കുന്ന ഗ്രീന്‍ഫീല്‍ഡ് ടൗണ്‍ഷിപ്പിനും ഏകദേശം 300 കോടി രൂപ ചെലവില്‍ വികസിപ്പിക്കുന്ന വസിഷ്ഠകുഞ്ച് റെസിഡന്‍ഷ്യല്‍ പദ്ധതിക്കും പ്രധാനമന്ത്രി തറക്കല്ലിടും.

എന്‍.എച്ച് 28 (പുതിയ എന്‍.എച്ച് 27) ലഖ്‌നൗ-അയോദ്ധ്യ പാത; എന്‍.എച്ച് 28 (പുതിയ എന്‍.എച്ച് 27)ലെ നിലവിലുള്ള അയോദ്ധ്യ ബൈപാസിന്റെ ശക്തിപ്പെടുത്തലും പരിഷ്‌ക്കരണവും; അയോദ്ധ്യയില്‍ സി.ഐ.പി.ഇ.ടി കേന്ദ്രം സ്ഥാപിക്കുന്നതിനും, അയോദ്ധ്യ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, അയോദ്ധ്യ വികസന അതോറിറ്റി ഓഫീസിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+