ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് പരിശോധിച്ചയാളെ കുടുക്കാൻ നിർണായക നീക്കവുമായി നടി; വിചാരണക്കോടതിയിലേക്ക്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് അനധികൃതമായ പരിശോധിച്ചയാളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് വിചാരണക്കോടതിക്ക് കത്ത് നൽകി നടി. സംഭവത്തിൽ നീതിപൂർവ്വമായ അന്വേഷണം ഉണ്ടാകണമെന്ന് നടി കത്തിൽ ആവശ്യപ്പെട്ടു.
കോടതിയുടെ സേഫ് കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് മൂന്ന് തവണ തുറന്നിട്ടുണ്ടെന്നാണ് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയത്. ഇതൊരു വിവോ ഫോണിലാണ് ഇട്ടത് എന്നാണ് കണ്ടെത്തൽ. ഇത് ആരുടെ ഫോണിലാണ് ഉപയോഗിച്ചത് എന്ന് കണ്ടെത്തണമെന്നും ദൃശ്യങ്ങൾ പുറത്തുപോകാതെ മുൻകരുതലെടുക്കണമെന്നും നടി കത്തിൽ പറയുന്നു. ദൃശ്യങ്ങൾ ചോർന്നാൽ ജീവിതം പ്രതിസന്ധിയിലാക്കുമെന്നും നടി കത്തിൽ പറഞ്ഞു.

മെമ്മറി കാർഡ് പരിശോധിച്ച സംഭവത്തിൽ ഒരുമാസത്തിനകം വിശദമായ അന്വേഷണം നടത്തണമെന്ന് വിചാരണക്കോടതിയോട് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. വിചാരണ കോടതി ജഡ്ജിയായ എറണാകുളം സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസിനോടാണ് ഇക്കാര്യത്തിൽ വസ്തുതാ അന്വേഷണം നടത്താൻ ഹൈക്കോടതി നിർദ്ദേശിച്ചത്. പോലീസ് അടക്കമുള്ള ഏജൻസികളുടെ സഹായം തേടാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
2018 ജനുവരി ഒന്‍പത് രാത്രി 9.58 നാണ് കാർഡ് ആദ്യമായി തുറന്നത്. അന്ന് വിന്റോസ് ഓപ്പറേറ്റിങ് സിസ്റ്റമുള്ള കമ്പ്യൂട്ടറുമായി കാർഡ് ബന്ധിപ്പിച്ചു. ഈ സമയം രണ്ട് ഫയലുകൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. രണ്ടാമതായി തുറക്കുന്നത് അതേ വർഷം ഡിസംബര്‍ 13-ന് രാത്രി 10.58 നാണ്. 2021 ജൂലായ് 19-ന് പകല്‍ 12.19 നും 12.54 നുമാണ് മൂന്നാമതായി കാർഡ് തുറന്നതായി കണ്ടെത്തിയിട്ടുണ്ട്. ജുലൈ 19 ന് പ്രതിയുടെ അഭിഭാഷകന് വീഡിയോ ദൃശ്യങ്ങൾ പരിശോധിക്കാൻ കോടതി അനുമതി നൽകിയിരുന്നു. എന്നാൽ 12.19നും 12.54നും ഇടയിൽ പ്രതിയുടെ അഭിഭാഷകൻ വിഡിയോ കണ്ടിട്ടില്ലെന്ന് പ്രോസിക്യൂഷൻ കണ്ടെത്തിയിട്ടുണ്ട്.
'പ്ലാസ്റ്റിക് സർജറി ചെയ്തത് കൊണ്ടാണോ മാറ്റം? ചാൻസിന് വേണ്ടിയാണോ ഇതൊക്കെ'; അനശ്വര രാജൻ പറഞ്ഞത്
വിവോ ഫോണിൽ കാർഡ് ഇട്ടപ്പോൾ 34 ഓളം ഫയലുകളോ ഫോൾഡറുകളോ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. സാധാരണ നിലയിൽ 2 മിനിറ്റ് മതി മെമ്മറി കാർഡ് കോപ്പി ചെയ്യാൻ എന്നാൽ 35 മിനിറ്റോളമാണ് ഈ മെമ്മറി കാർഡ് ഫോണിൽ ഉണ്ടായിരുന്നതെന്നും പരിശോധനയിൽ തെളിഞ്ഞിരുന്നു.
ഇക്കാര്യത്തിൽ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് നടി ഹൈക്കോടതിയെ സമീപിച്ചപ്പോൾ കടുത്ത എതിർപ്പായിരുന്നു ദിലീപ് കോടതിയിൽ ഉയർത്തിയിരുന്നത്. കേസ് അന്വേഷണം നീട്ടാനുള്ള നീക്കമാണ് നടിയുടേത് എന്നായിരുന്നു ദിലീപിന്റെ വാദം. എന്നാൽ ഇതിനെ കടുത്ത ഭാഷയിലാണ് ഹൈക്കോടതി വിമർശിച്ചത്. തുടർന്ന് ഹർജി തള്ളണമെന്ന ദിലീപിന്റെ ആവശ്യം തള്ളിക്കൊണ്ടായിരുന്നു അന്വേഷണത്തിന് നിർദ്ദേശിച്ച് കൊണ്ടുള്ള ഹൈക്കോടതി ഇടപെടൽ.












Click it and Unblock the Notifications