കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആയുഷ്മാന്‍ ഭാരത് യോജന എന്ന് ആരംഭിക്കും... നേട്ടങ്ങള്‍ എന്തൊക്കെ... നിങ്ങളറിയേണ്ടതെല്ലാം!!

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് പ്രഖ്യാപിച്ച പദ്ധതിയാണ് ആയുഷ്മാന്‍ ഭാരത് യോജന. ഒബാമ കെയറിന് തുല്യമായ ഈ പദ്ധതിയെ കുറിച്ച് ഇപ്പോഴും സംശയങ്ങള്‍ നിരവധിയാണ്. ഈ പദ്ധതികളെ കുറിച്ചുള്ള മുഴുവന്‍ കാര്യങ്ങള്‍ നിങ്ങള്‍ ഇപ്പോള്‍ ഭാരത് യോജനയുടെ വെബ്‌സൈറ്റ് വഴി അറിയാന്‍ സാധിക്കും.

സെപ്റ്റംബര്‍ 23നാണ് ഈ പദ്ധതി നിലവില്‍ വരിക. ജമ്മുവില്‍ നിന്ന് ഈ പദ്ധതി ആരംഭിക്കും. ഹരിയാനയിലെ കരിഷ്മ എന്ന കുട്ടിയാണ് ഈ പദ്ധതിയില്‍ ആദ്യം ജനിക്കാന്‍ പോകുന്ന കുട്ടി. 1350ലധികം രോഗങ്ങള്‍ക്കുള്ള ചികിത്സ ഈ ആരോഗ്യ ഇന്‍ഷുറന്‍സിലുണ്ട്. ആറു കോടിയിലധികം സാധാരണക്കാര്‍ക്ക് ഇതിന്റെ ഗുണങ്ങള്‍ ലഭിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നത്.

1

യോഗ്യതയുള്ള എല്ലാ കുടുംബങ്ങളും അഞ്ച് ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് പരിരക്ഷ വര്‍ഷത്തില്‍ ലഭിക്കും. ഇതാണ് മോദി കെയറിന്റെ ഏറ്റവും വലിയ ആകര്‍ഷണം. ഒരു പ്രത്യേക ആശുപത്രിക്കായിട്ടല്ല ഈ പദ്ധതി നടപ്പില്‍ വരുന്നത്. ഇന്ത്യയില്‍ ഈ പദ്ധതിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന എല്ലാ ആശുപത്രികളിലും ഇന്‍ഷുറന്‍സിന്റെ നേട്ടം ലഭിക്കും. ഇതില്‍ സ്വകാര്യ ആശുപത്രികള്‍ വരെയുണ്ട്. ക്യാഷ്‌ലെസ് ചികിത്സയും ഉണ്ട്.

രാജ്യത്ത് നിരവധി പേര്‍ ചികിത്സയ്ക്കായി ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ ഈ പദ്ധതി ഉപകാരപ്പെടുമെന്ന് ഡോക്ടര്‍മാര്‍ പ്രവചിക്കുന്നു. പാവപ്പെട്ടവരെയും മധ്യവര്‍ത്തി കുടുംബങ്ങളെയും ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രി ഈ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം വര്‍ഷത്തില്‍ രണ്ടായിരം രൂപ മാത്രം പദ്ധതിക്കായി അടച്ചാല്‍ മതിയെന്നാണ് പദ്ധതിയുടെ ഏറ്റവും വലിയ ആകര്‍ഷണം. ബാക്കി തുക കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് വഹിക്കും.

സിദ്ധരാമയ്യയുടെ തന്ത്രത്തില്‍ ബിജെപി ഞെട്ടുന്നു.... ശിവകുമാറുമായി ചര്‍ച്ച... നീക്കങ്ങള്‍ ഇങ്ങനെ!!സിദ്ധരാമയ്യയുടെ തന്ത്രത്തില്‍ ബിജെപി ഞെട്ടുന്നു.... ശിവകുമാറുമായി ചര്‍ച്ച... നീക്കങ്ങള്‍ ഇങ്ങനെ!!

ഗോവയില്‍ കോണ്‍ഗ്രസ് തിരിച്ചുവരുന്നു; പ്രതിപക്ഷ നേതാവ് രാജ്ഭവനില്‍!! ചൊവ്വാഴ്ച നിര്‍ണായക ദിനംഗോവയില്‍ കോണ്‍ഗ്രസ് തിരിച്ചുവരുന്നു; പ്രതിപക്ഷ നേതാവ് രാജ്ഭവനില്‍!! ചൊവ്വാഴ്ച നിര്‍ണായക ദിനം

English summary
ayushman bharat yojana launch date
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X