India at 75: 'വരിക വരിക സഹജരെ' മുതല്‍ 'സർഫരോഷി കി തമന്ന' വരെ: ആവേശം വിതറിയ ദേശഭക്തി കവികളും കവിതയും
ദില്ലി: നമ്മുടെ സ്വാതന്ത്ര്യ സമരത്തില്‍ കവികൾ നല്‍കിയ സംഭവാനകള്‍ ഒരിക്കലും വിസ്മരിക്കാന്‍ കഴിയാത്തതാണ്. പോരട്ടഭൂമിയുള്ളവർക്ക് ആവേശം വിതറുന്നതില്‍ ഇത്തരം കാവ്യശകലങ്ങള്‍ വഹിച്ച പങ്ക് ചെറുതല്ല. കവിതയെഴുത്ത് മാത്രമാക്കാതെ സ്വതന്ത്രസമരത്തിന്റെ മുന്‍നിരയില്‍ അണിനിരന്ന ഒട്ടനവധി കവികളും നമുക്കുണ്ട്. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷം ആഘോഷിക്കുന്ന വേളയിൽ, നമ്മുടെ സ്വാതന്ത്ര്യ സമരത്തെ രൂപപ്പെടുത്തിയ ചില ദേശഭക്തി കവികളേയും അവരുടെ കൃതികളുമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

രാം പ്രസാദ് ബിസ്മിൽ
രാം പ്രസാദ് ബിസ്മിൽ രചിച്ച സർഫരോഷി കി തമന്ന (വിപ്ലവത്തിനുള്ള ആഗ്രഹം) ഇന്ത്യൻ സ്വാതന്ത്ര്യത്തെക്കുറിച്ച് എഴുതിയ കവിതകളിലെ ഏറ്റവും പ്രചോദനാത്മകമായ കൃതികളിലൊന്നാണ്. രാം പ്രസാദ് ബിസ്മിൽ രചിച്ച ഈ ഉർദു ഗസൽ രാജ്യത്തിന് വേണ്ടി പോരാടുകയും ജീവൻ ബലിയർപ്പിക്കുകയും ചെയ്ത സ്വാതന്ത്ര്യ സമര സേനാനികളുടെ ആവേശവും വീര്യവുമാണ് പറയുന്നത്
ശ്യാംലാൽ ഗുപ്ത
1896 സെപ്തംബർ 9 ന് ജനിച്ച ശ്യാംലാല്‍ ഗുപ്തയാണ് ഝന്ദ ഊഞ്ചാ രഹേ ഹുമാര (നമ്മുടെ പതാക എപ്പോഴും ഉയരത്തിൽ പറക്കട്ടെ) എന്ന ഗാനം രചിക്കുന്നത്. ഈ ഗാനം നമ്മുടെ ദേശീയ പതാകയോടുള്ള സ്‌നേഹത്തിന്റെ പ്രതീകമായി ഇന്നും നിലകൊള്ളുന്നു.
'അല്ല പ്രിയേ കോട്ടും സ്യൂട്ടുമിട്ടാണോ ഇപ്പോ കുളി'; പ്രിയ വാര്യറുടെ പുതിയ ചിത്രം വൈറലാവുന്നു

മഖൻലാൽ ചതുർവേദി
പുഷ്പ് കി അഭിലാഷ (ഒരു പൂവിന്റെ സ്വപ്നം) എഴുതിയത് 1889 ഏപ്രിൽ 4 ന് ജനിച്ച ചതുർവേദിയാണ്. അദ്ദേഹം ഒരു കവി എന്നതോടൊപ്പെ തന്നെ ഒരു എഴുത്തുകാരനും പത്രപ്രവർത്തകനുമായിരുന്നു. അദ്ദേഹത്തിന്റെ ഈ കവിത സ്വാതന്ത്ര്യ സമരത്തിന്റെ വികാരങ്ങളെ പ്രതിഫലിപ്പിക്കുന്നു. ദേശാഭിമാന കാവ്യത്തിലെ ഏറ്റവും മികച്ച കൃതികളിലൊന്നായും ഇത് കണക്കാക്കപ്പെടുന്നു.

ഹരിവംശ് റായ് ബച്ചൻ
1907 നവംബർ 27 ന് ജനിച്ച ബച്ചന്റെ ആസാദി കാ ഗീത് (സ്വാതന്ത്ര്യത്തിന്റെ ഗാനം) എന്ന കവിത നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. സ്വാതന്ത്ര്യം നേടി, ശോഭനമായ ഭാവിക്കായി കാത്തിരിക്കുന്ന ഇന്ത്യയുടെ വികാരങ്ങളെയാണ് ഈ കവിത സംഗ്രഹിക്കുന്നത്.

വള്ളത്തോള്‍
പോരാ പോരാ നാളില്‍ നാളില്‍ ദൂരദൂരമുയരട്ടെേ
ഭാരതാക്ഷ്മാദേവിയുടെ ത്യപ്പതാകകള്‍
ആകാശപ്പൊയ്കയില്‍ പ്പുതുതാകുമലയിളകട്ടേ:
ലോകബന്ധുഗതിക്കുറ്റ മാര്‍ഗ്ഗം കാട്ടട്ടെ!- എന്ന വള്ളത്തോളിന്റെ പതാകഗാനമായ ഈ വഞ്ചിപ്പാട്ട് സ്വാതന്ത്രസമര കാലത്ത് ആളുകള്‍ പാടി നടക്കുമായിരുന്നു.
അംശി നാരായണപിള്ള.
വരിക വരിക സഹജരേ!
വലിയ സഹന സമരമായ്
കരളുറച്ചു കൈകള്‍ കോര്‍ത്തു
കാല്‍ നടയ്ക്ക് പോകനാം.
കണ്‍ തുറന്നു നോക്കുവിന്‍
കൈകള്‍ കോര്‍ത്തിറങ്ങുവിന്‍
കപടകുടിലഭരണകൂടമി
ക്ഷണം തകര്‍ക്ക നാം... (വരിക വരിക ...)-ഏറെ പ്രശസ്തമായിട്ടുള്ള ഈ മാർച്ചിങ് സോങ് എഴുതിയത് അംശി നാരായണപ്പിള്ളയായിരുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications