ബുലന്ദ്‌സഹര്‍ ബലാത്സംഗം; രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് അസം ഖാന്‍
ലക്‌നൗ: ബുലന്ദ്‌സഹറില്‍ അമ്മയെയും മകളെയും ബലാത്സംഗം ചെയ്തതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് ഉത്തര്‍ പ്രദേശ് നഗരകാര്യ മന്ത്രി അസം ഖാന്‍. അന്വേഷണ സംഘം കൂട്ടമാനഭംഗത്തിനു പിന്നില്‍ ഏതെങ്കിലും പ്രതിപക്ഷ പാര്‍ട്ടിയുണ്ടോയെന്ന് കണ്ടെത്തണമെന്ന് അസംഖാന്‍ ആവശ്യപ്പെട്ടു.
സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള പ്രതിപക്ഷ ഗൂഢാലോചനയാണോ ഇതിന് പിന്നിലെന്ന് അന്വേഷിക്കണം. വോട്ടിന് വേണ്ടി ആളുകള്‍ ഏത്ര തരം താണ പ്രവൃത്തിയും ചെയ്യും. അവര്‍ കലാപങ്ങള്‍ക്ക് തുടക്കമിടും, ആളുകളെ കൊല്ലും, അതിനാല്‍ സത്യം കണ്ടെത്തേണ്ടതുണ്ട് സമാജ് വാദി പാര്‍ട്ടി നേതാവുകൂടിയായ അസം ഖാന്‍ പറഞ്ഞു.

ബലാത്സംഗത്തിന് ഇരയായ കുടുംബത്തെ ബി.ജെ.പി അംഗങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അസംഖാന്റെ പ്രതികരണം. എന്നാല്‍, സ്വന്തം കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഇതുപോലെ സംഭവിച്ചാല്‍ അത് രാഷ്ട്രീയ ഗുഢാലോചനയെന്ന് അസംഖാന്‍ പറയുമോ എന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ ചോദിച്ചു.
ബിജെപിയും അസംഖാനെതിരെ രംഗത്തെത്തി. അംസം ഖാന്റെ പ്രസ്താവന എല്ലാ അതിര്‍ത്തിയും ലംഘിക്കുന്നതാണെന്ന് ബിജെപി ജനറല്‍ സെക്രട്ടറി വിജയ് പഥക് പ്രതികരിച്ചു. വെള്ളിയാഴ്ച്ചയാണ് ഉത്തര്‍പ്രദേശിലെ ബുലന്ദ്‌സഹറില്‍ കാര്‍ യാത്രക്കാരായ കുടുബത്തെ ആക്രമിച്ച് അമ്മയെയും മകളെയും കൂട്ടബലാത്സംഗം ചെയ്തത്.












Click it and Unblock the Notifications