അസംഖാനെതിരെ അറസ്റ്റ് വാറന്റ്.... മൂന്ന് കേസുകളില്‍ വാറന്റ്, ജയപ്രദ പരാമര്‍ശവും കുരുക്കാവും!!
ലഖ്നൗ: സമാജ് വാദി പാര്‍ട്ടി നേതാവും എംപിയുമായ അസം ഖാനെതിരെ അറസ്റ്റ് വാറന്റ്. മൂന്ന് കേസുകളാണ് അദ്ദേഹത്തിനെതിരെയുള്ളത്. ബിജെപി നേതാവ് ജയപ്രദയ്ക്കെതിരെ നടത്തിയ ലൈംഗിക പരാമര്‍ശം ഇതില്‍ ഗൗരവമേറിയതാണ്. സെപ്റ്റംബര്‍ 16ന് കോടതിയില്‍ ഹാജരാവാനാണ് നിര്‍ദേശം. ഇതോടെ പ്രതിപക്ഷ നിരയിലെ മറ്റൊരു നേതാവ് കൂടി അറസ്റ്റ് ഭീഷണിയിലാണ്.

രാംപൂര്‍ എസ്പി അജയ് പാല് ശര്‍മ അസംഖാനെതിരെ കേസെടുത്തതായി സ്ഥിരീകരിച്ചു. ബിജെപി എംപിക്കെതിരെ സഭയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിന് അസംഖാനെതിരെ മാസങ്ങള്‍ക്ക് മുമ്പ് വലിയ പ്രതിഷേധം നടന്നിരുന്നു. അസംഖാനെ അയോഗ്യനാക്കണമെന്ന് വരെ ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഈ വിഷയത്തില്‍ അസംഖാന് മാപ്പുപറയുകയും ചെയ്തിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സമയത്താണ് അസംഖാന് ജയപ്രദയ്ക്കെതിരെ ലൈംഗിക പരാമര്‍ശം നടത്തിയത്. ഇത് വലിയ വിവാദമായിരുന്നു. അഞ്ച് കേസുകളില്‍ അസംഖാന് മുന്‍കൂര്‍ ജാമ്യം കോടതി നിഷേധിച്ചിരുന്നു. അതേസമയം മോദി സര്‍ക്കാര്‍ അസംഖാനെതിരെ പകപോക്കല്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് മുലായം സിംഗ് ആരോപിച്ചു. അദ്ദേഹത്തിന് പിന്നില്‍ സമാജ് വാദി പാര്‍ട്ടി അംഗങ്ങള്‍ അണിനിരക്കുമെന്നും മുലായം പറഞ്ഞു.
മോദി സര്‍ക്കാരിന്റെ തല തിരിഞ്ഞ തീരുമാനത്തിനെതിരെ സംസ്ഥാന വ്യാപകമായി സമാജ് വാദി പാര്‍ട്ടി പ്രതിഷേധം സംഘടിപ്പിക്കുമെന്നും മുലായം പറഞ്ഞു. അതേസമയം എസ്പി പ്രവര്‍ത്തകരോട് പ്രതിഷേധത്തിന് ആഹ്വാനം ചെയ്യാനും മുലായം പറഞ്ഞു. തന്നോട് കുറച്ച് ബിജെപി നേതാക്കള്‍ അവരുടെ പാര്‍ട്ടിയുടെ നയത്തെ കുറിച്ച് പറഞ്ഞ് കഴിഞ്ഞു. അസംഖാനെതിരെ നടക്കുന്നത് അനീതിയാണെന്നും അവര്‍ എന്നോട് പറഞ്ഞെന്നും മുലായം പറഞ്ഞു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications