Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാബുല്‍ സുപ്രിയോക്കെതിരെ കല്ലേറ്, ത്രിപുരയില്‍ രോഷാകുലനായി താരം, ബിജെപി പിന്നില്‍ നിന്ന് കുത്തി

ദില്ലി: ബാബുല്‍ സുപ്രിയോക്കെതിരെ ത്രിപുരയില്‍ വെച്ച് കല്ലേറ്. ബിജെപിയുടെ അക്രമി സംഘമാണ് തനിക്കെതിരെ കല്ലെറിഞ്ഞതെന്ന് അദ്ദേഹം ആരോപിച്ചു. തൃണമൂലിന്റെ രാഷ്ട്രീയ നീക്കങ്ങളെല്ലാം ഇപ്പോള്‍ ത്രിപുരയിലും ഗോവയിലുമാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി വിവിധ നേതാക്കള്‍ ത്രിപുരയില്‍ അടക്കം എത്തുന്നുണ്ട്. ത്രിപുരയില്‍ ഏത് മോശം രീതിയിലേക്കും പോകുന്നവരാണ് ബിജെപിയെന്ന് ബാബുല്‍ സുപ്രിയോ പറഞ്ഞു. അഗര്‍ത്തലയില്‍ വെച്ചായിരുന്നു ആക്രമണം ഉണ്ടായത്. കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി ത്രിപുര സംഘര്‍ഷ ഭരിതമാണ്. താന്‍ ഈ അക്രമികളെ നേരിടാന്‍ ഒരുങ്ങിയപ്പോള്‍ അവര്‍ ഓടിക്കളഞ്ഞു. ശരിക്കും ഭീരുക്കളാണെന്നും സുപ്രിയോ പറയുന്നു.

1

ത്രിപുരയിലും അസമിലുമാണ് ഏറ്റവും ശക്തമായ പ്രവര്‍ത്തനം തൃണമൂല്‍ നടത്തുന്നത്. അഭിഷേക് ബാനര്‍ജി നേരിട്ടാണ് ഇവിടെ കാര്യങ്ങള്‍ നോക്കി നടത്തുന്നത്. തൃണമൂലിന്റെ പ്രമുഖ നേതാക്കളെല്ലാം ബിജെപിയെ വീഴ്ത്താനായി രംഗത്തുണ്ട്. തന്നെ ഏത് വിധേനയും കായികമായി നേരിടാനാണ് ആ സംഘം എത്തിയത്. ഇതേ ബിജെപിയാണ് രാഷ്ട്രീയ അക്രമങ്ങളെ കുറിച്ച് സംസാരിക്കുന്നത്. അത് ശരിക്കും തമാശയാണ്. ത്രിപുരയില്‍ അവര്‍ ചെയ്യുന്ന കാര്യങ്ങള്‍ പിന്നെ ഏത് ഗണത്തിലാണ് വരിക. ബിജെപി പിന്നില്‍ നിന്ന് കുത്തുന്നവരുടെ പാര്‍ട്ടിയാണെന്നും സുപ്രിയോ ആരോപിച്ചു. നിങ്ങള്‍ ഇനി എങ്ങനെ അസന്‍സോളില്‍ വിജയിക്കുമെന്ന് കാണാമെന്നും സുപ്രിയോ വെല്ലുവിളിച്ചു.

ബാബുല്‍ സുപ്രിയോ രണ്ട് തവണ ബിജെപി ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ച മണ്ഡലമാണ് അസന്‍സോള്‍. ഇവിടെ ഇനി വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലും താന്‍ തന്നെ വിജയിക്കുമെന്നാണ് സുപ്രിയോയുടെ പ്രഖ്യാപനം. 2014ല്‍ നിങ്ങളുടെ ഏക സീറ്റ് വിജയിച്ചത് ആരാണ്. അത് 2019ല്‍ വീണ്ടും വിജയിച്ചത് ആരാണ്. പിന്നില്‍ നിന്ന് കുത്തുന്ന നിങ്ങളുടെ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകാനുള്ള ധൈര്യം ആര്‍ക്കാണ് ഉണ്ടായിരുന്നത്. എംപി സീറ്റ് ഉപേക്ഷിക്കാനുള്ള ധൈര്യം ആര്‍ക്കാണ് ഉണ്ടായിരുന്നത്. അസന്‍സോളില്‍ ഇനി നിങ്ങള്‍ എങ്ങനെ വിജയിക്കുമെന്ന് എനിക്കൊന്ന് കാണണമെന്നും ബാബുല്‍ സുപ്രിയോ വെല്ലുവിളിച്ചു.

അതേസമയം ത്രിപുരയില്‍ തൃണമൂല്‍ കൂടി കളത്തിലിറങ്ങിയതോടെ രാഷ്ട്രീയ യുദ്ധം മുറുകിയിരിക്കുകയാണ്. ബിജെപി പ്രവര്‍ത്തകര്‍ പലയിടത്തും അക്രമം കാണിക്കുന്നതായി പരാതിയുണ്ട്. അഭിഷേക് ബാനര്‍ജിയുടെ നിരവധി റാലികളാണ് റദ്ദാക്കേണ്ടി വന്നത്. പലതും മാറ്റിവെക്കേണ്ടിയും വന്നു. ബിജെപി സര്‍ക്കാര്‍ കടുത്ത ഭരണവിരുദ്ധ വികാരം ത്രിപുരയില്‍ നേരിടുന്നുണ്ട്. കോണ്‍ഗ്രസും ഇടതുപക്ഷവും ദുര്‍ബലമായ സാഹചര്യത്തില്‍ വലിയ മുന്നേറ്റം മമതയുടെ നേതൃത്വത്തില്‍ തൃണമൂല്‍ ത്രിപുരയില്‍ മുന്നില്‍ കാണുന്നുണ്ട്. തൃണമൂലിനെ പല്ലും നഖവും ഉപയോഗിച്ചാണ് ബിജെപി തടയുന്നത്.

അടുത്തിടെ വര്‍ഗീയ കലാപങ്ങള്‍ സംസ്ഥാനങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയാണ് നടപടിയെടുത്തത്. ഇവരുടെ പ്രകോപനപരമായ പോസ്റ്റുകള്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്നായിരുന്നു പരാതി. നിരവധി അക്രമ സംഭവങ്ങള്‍ ഉണ്ടായതോടെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സര്‍ക്കാരില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിരുന്നു. രാഷ്ട്രീയ-മതപരമായ അക്രമങ്ങളാണ് അധികവും നടക്കുന്നത്. എന്നാല്‍ മാധ്യമങ്ങളെ നിയന്ത്രിച്ച് വിവരങ്ങള്‍ പുറത്തുവരാതിരിക്കാനാണ് ബിപ്ലവ് ദേബിന്റെ ശ്രമം. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ വരെ എടുത്തിട്ടുണ്ട്.

നേരത്തെ ആര്‍ടിഐ ആക്ടിവിസ്റ്റായ സാകേത് ഗോഖലെ ഈ വിഷയം ഉന്നയിച്ചിരുന്നു. സാകേത് അടുത്തിടെ തൃണമൂലില്‍ ചേര്‍ന്നിരുന്നു. പാര്‍ട്ടിയുടെ രാജ്യസഭാ എംപി സുഷ്മിതാ ദേവിനെതിരെ നടന്ന ആക്രമണങ്ങളാണ് സാകേത് ഉന്നയിച്ചത്. തൃണമൂലിന്റെ റാലികളെ പലപ്പോഴായി ബിജെപി തടസ്സപ്പെടുത്തുന്നുണ്ടെന്നാണ് പരാതി. നേതാക്കളുടെ വാഹനങ്ങള്‍ അടക്കം തകര്‍ക്കുന്നുവെന്നും ആരോപണമുണ്ട്. ഈ വിഷയത്തില്‍ സുപ്രീം കോടതി ഇടപെടലിനായി തൃണമൂല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ തങ്ങളല്ല തൃണമൂലാണ് അക്രമത്തിന് പിന്നിലെന്ന് ബിജെപി പറയുന്നു. പുറത്ത് നിന്നുള്ള പാര്‍ട്ടിക്കാര്‍ വ്യാജ വാര്‍ത്ത ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരിനെ അപമാനിക്കാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+