Get Updates
Get notified of breaking news, exclusive insights, and must-see stories!

കർണാടകയിൽ ജെഡിഎസിന് തിരിച്ചടി; പ്രമുഖ നേതാക്കൾ പാർട്ടിവിട്ട് കോൺഗ്രസിൽ ചേർന്നു

വരാനിരിക്കുന്ന കർണാടക നിയമസഭ തിരഞ്ഞെടുപ്പ് ബി ജെ പിക്കും കോൺഗ്രസിനും ജെ ഡി എസിനും ഏറെ നിർണായകമാണ്

siddaramaiah-

ബെംഗളൂരു; കർണാടക നിയമസഭ തിരഞ്ഞെടുപ്പിനുള്ള ഒരുക്കം സജീവമാക്കി കോൺഗ്രസ്. പാർട്ടി സംഘടന സംവിധാനം ശക്തിപ്പെടുത്തുന്നതിനൊപ്പം തന്നെ മറ്റ് പാർട്ടികളിൽ നിന്നുള്ള നേതാക്കളെ കോൺഗ്രസിൽ എത്തിക്കാനുള്ള ശ്രമവും നടന്ന് വരികയാണ്. ഇത്തരത്തിൽ കഴിഞ്ഞ ദിവസം ജെ ഡി എസിൽ നിന്നുള്ള പ്രമുഖ നേതാവാണ് കോൺഗ്രസിൽ ചേർന്നത്. ഹോളനർസിപൂർ ടൗൺ മുനിസിപ്പൽ കൗൺസിൽ മുൻ പ്രസിഡന്റ് എച്ച്.വി പുട്ടരാജു ഉൾപ്പടേയുള്ളവരാണ് നിലവിലെ പാർട്ടി വിട്ട് കോൺഗ്രസ് പാളയത്തിലെത്തിയത്.

കെ പി സി സി അധ്യക്ഷൻ ഡികെ ശിവകുമാറിന്റെ

കെ പി സി സി അധ്യക്ഷൻ ഡികെ ശിവകുമാറിന്റെ

കെ പി സി സി അധ്യക്ഷൻ ഡികെ ശിവകുമാറിന്റെ സഹോദരനും ലോക്‌സഭാംഗവുമായ ഡികെ സുരേഷിന്റെ സാന്നിധ്യത്തിലാണ് പുട്ടരാജു കോൺഗ്രസിൽ ചേർന്നത്. ഹോളനർസിപൂരിൽ വെച്ച് നടന്ന ചടങ്ങിൽ മുൻസിപ്പൽ കൗൺസിൽ അംഗം വാലെകുമാർ, മറ്റ് പ്രമുഖ നേതാക്കളായ കൃഷ്ണ, സതീഷ് തുടങ്ങിയവരും നിരവധി അണികളും കോൺഗ്രസിൽ ചേർന്നു.

 പതിറ്റാണ്ടുകളായി ജെഡിഎസ്സിനൊപ്പമുണ്ടായിരുന്ന

പതിറ്റാണ്ടുകളായി ജെഡിഎസ്സിനൊപ്പമുണ്ടായിരുന്ന

പതിറ്റാണ്ടുകളായി ജെഡിഎസ്സിനൊപ്പമുണ്ടായിരുന്ന നിരവധി നേതാക്കളാണ് പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നതെന്ന് പാർട്ടിയിലേക്ക് പുതിയ അംഗങ്ങളെ സ്വാഗതം ചെയ്തുകൊണ്ട് സുരേഷ് പറഞ്ഞു. അവരെല്ലാം നിരുപാധികം പാർട്ടിയിൽ ചേർന്നവരാണ്. അവർക്ക് ജനാധിപത്യത്തിൽ വിശ്വാസമുണ്ട്, കോൺഗ്രസിന്റെ പ്രത്യയശാസ്ത്രം അംഗീകരിക്കുന്നു. ഇത് ഹോളനർസിപൂരിൽ ഒരു പുതിയ തുടക്കത്തെ സൂചിപ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ലക്ഷ്മണൻ

ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ലക്ഷ്മണൻ

ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ലക്ഷ്മണൻ, കോൺഗ്രസ് നേതാക്കളായ ശ്രേയസ് പട്ടേൽ, മുൻ എം എൽ എ എം എ ഗോപാലസ്വാമി തുടങ്ങിയവരും സ്വീകരണ യോഗത്തിൽ പങ്കെടുത്തു. മുൻ പ്രധാനമന്ത്രി എച്ച്‌ ഡി ദേവഗൗഡ മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി എന്നിവരുടെ ജന്മസ്ഥലമാണ് ഹോളനർസിപൂർ. മുൻ മന്ത്രി എച്ച്.ഡി. രേവണ്ണ നിയമസഭയിൽ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു.

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ

അതേസമയം, കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയത്തിനായി കോൺഗ്രസ് ചൊവ്വാഴ്ച സ്‌ക്രീനിംഗ് കമ്മിറ്റി രൂപീകരിച്ചു. മുതിർന്ന നേതാവ് മോഹൻ പ്രകാശാണ് അധ്യക്ഷൻ. രാജ്യസഭാ എംപി നീരജ് ഡാംഗി, മുഹമ്മദ് ജാവേദ്, സപ്തഗിരി ഉലക എന്നിവരെ സ്‌ക്രീനിംഗ് കമ്മിറ്റി അംഗങ്ങളായും കോൺഗ്രസ് തിരഞ്ഞെടുത്തു.

Grapes Benefits; മുന്തിരി ഒരു അത്ഭുത മരുന്ന്; ഓരമ്മശക്തിക്ക് മാത്രമല്ല, കാഴ്ച്ചയ്ക്കും അത്യുത്തമം

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്‌ക്രീനിംഗ്

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്‌ക്രീനിംഗ്

2023-ലെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്‌ക്രീനിംഗ് കമ്മിറ്റിയുടെ ഭരണഘടനാ നിർദ്ദേശം കോൺഗ്രസ് അധ്യക്ഷൻ അംഗീകരിച്ചതായും പാർട്ടി പ്രസ്താവനയിൽ പറഞ്ഞു. കർണാടക പി സി സി അധ്യക്ഷൻ ഡികെ ശിവകുമാർ, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐ സി സി ജനറൽ സെക്രട്ടറി രൺദീപ് സുർജേവാല എന്നിവർ എക്‌സ് ഒഫീഷ്യോ അംഗങ്ങളായിരിക്കും.

മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിലുള്ള പാർട്ടി

മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിലുള്ള പാർട്ടി

പാനൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുകയും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിലുള്ള പാർട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിക്ക് പേരുകൾ ശുപാർശ ചെയ്യുകയും ചെയ്യും. ബി കെ ഹരിപ്രസാദ്, എം ബി പാട്ടീൽ, ജി പരമേശ്വര എന്നിവരും സംസ്ഥാനത്തെ ചുമതലയുള്ള എ ഐ സി സി സെക്രട്ടറിമാരുമാണ് മറ്റ് എക്സ് ഒഫീഷ്യോ അംഗങ്ങൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+