Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരു നിവാസികളുടെ കഷ്‌ടകാലം; യശ്വന്ത്പൂരിൽ 80 കോടിയുടെ പാർക്കിംഗ് കോംപ്ലക്‌സ്, എന്നിട്ടും ആ ഭാഗ്യമില്ല!

ബെംഗളൂരു: നഗരം വലിയൊരു മാറ്റത്തിന്റെ പാതയിലാണ്. കൂടുതൽ ഗതാഗത സൗകര്യങ്ങളും മെച്ചപ്പെട്ട റോഡുകളും ഒക്കെയായി വികസനം മൂർധന്യത്തിൽ എത്തി നിൽക്കുകയാണ് ബെംഗളൂരുവിൽ. ഓരോ തവണയും നഗരത്തിന് കൂടുതൽ സൗകര്യങ്ങൾ നൽകുന്ന കാര്യങ്ങൾ പ്രഖ്യാപിക്കുമ്പോഴും ചോദ്യ ചിഹ്നമായി നിലകൊള്ളുന്ന ചില പദ്ധതികൾ, അല്ലെങ്കിൽ നിർമ്മിതകൾ ബെംഗളൂരു നഗരത്തിലും ഉണ്ടെന്നതാണ് സത്യം.

അത്തരത്തിൽ ഒന്നാണ് നഗര ഹൃദയത്തിലെ പാർക്കിംഗ് കോംപ്ലക്‌സ്‌. വർധിച്ചുവരുന്ന വാഹനപ്പെരുപ്പവും അപര്യാപ്‌തമായ പാർക്കിംഗ് സ്ഥലവും കാരണം ബെംഗളൂരു നഗരം ബുദ്ധിമുട്ടുമ്പോൾ, യശ്വന്ത്പൂർ അഗ്രികൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മിറ്റി യാർഡിൽ നിർമ്മിച്ച ഒരു മൾട്ടിലെയർ പാർക്കിംഗ് സമുച്ചയം ഉപയോഗ ശൂന്യമായി കിടക്കുകയാണ്. ഇത് പൂർണമല്ലെങ്കിലും നഗരത്തിലെ പാർക്കിംഗ് പ്രശ്‌നങ്ങൾക്ക് വലിയൊരു പരിഹാരമാകുമായിരുന്നു.

bengaluru

നഗരത്തിലെ തിരക്കേറിയ ഗതാഗത, വാണിജ്യ കേന്ദ്രങ്ങളിലൊന്നിൽ സ്ഥിതി ചെയ്യുന്ന ഈ 10 നില പാർക്കിംഗ് സമുച്ചയം, ഏകദേശം 80 കോടി രൂപ ചെലവിൽ 2023 ഒക്ടോബറിൽ നിർമ്മാണം പൂർത്തിയാക്കിയെങ്കിലും ഇന്നും പ്രവർത്തനരഹിതമായി തുടരുന്നു. അതായത് കഴിഞ്ഞ രണ്ടര വർഷത്തോളമായി ജനങ്ങളുടെ നികുതി പണം ചിലവാക്കി നിർമ്മിച്ച ഈ സൗകര്യം ഉപയോഗപ്പെടുത്താൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.

അടച്ചിടാൻ എന്താണ് കാരണം?

ഇതിന്റെ പ്രവർത്തനച്ചെലവ് പ്രതീക്ഷിക്കുന്ന വരുമാനത്തേക്കാൾ വളരെ കൂടുതലായതാണ് സമുച്ചയം പ്രവർത്തനക്ഷമമാകാത്തതിന് പ്രധാന കാരണം. 2024 ജനുവരി, ജൂലൈ മാസങ്ങളിലും കഴിഞ്ഞ മാർച്ചിലുമായി മൂന്ന് തവണ പാർക്കിംഗ് സേവനങ്ങൾക്കായി ടെൻഡറുകൾ ക്ഷണിച്ചെങ്കിലും ഒരു കരാറുകാരനെയും കണ്ടെത്താനായില്ലെന്ന് എപിഎംസി ഉദ്യോഗസ്ഥർ സ്ഥിരീകരിക്കുന്നു.

ഉയർന്ന നിക്ഷേപവും കുറഞ്ഞ സാമ്പത്തിക വരുമാനവുമാണ് കരാറുകാരുടെ പ്രധാന ആശങ്ക. ഓട്ടോമേറ്റഡ്, ഡിജിറ്റൽ പ്രവർത്തനങ്ങൾക്കായി സോഫ്റ്റ്‌വെയറുകൾക്കും ഹാർഡ്‌വെയറുകൾക്കും വലിയൊരു തുക തന്നെ ഇവിടെ വേണ്ടിവരുമെന്നാണ് അവർ ചൂണ്ടിക്കാട്ടുന്നത്. അത് പക്ഷേ വരുമാനത്തിൽ നിന്ന് തിരിച്ചുകിട്ടാൻ സാധ്യത ഇല്ലെന്നാണ് വിലയിരുത്തൽ.

ക്യാമറകൾ, ബൂം ബാരിയറുകൾ, സെൻസറുകൾ, നമ്പർ-പ്ലേറ്റ് തിരിച്ചറിയൽ സംവിധാനങ്ങൾ, പൂർണമായ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ച്ചർ എന്നിവ സ്ഥാപിക്കുന്നതിനുള്ള ഉയർന്ന ചെലവുകളാണ് പ്രധാന വെല്ലുവിളിയായി നിലനിൽക്കുന്നത്. മുൻ ബിബിഎംപി നിശ്ചയിച്ച പരിമിതമായ പാർക്കിംഗ് ഫീസ് (കാറുകൾക്ക് 25 രൂപയും ഇരുചക്ര വാഹനങ്ങൾക്ക് 15 രൂപയും ഒരു മണിക്കൂറിന്) ഈ ചെലവുകൾ തിരിച്ചുപിടിക്കാൻ പോരെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു.

ഈ പ്രതിസന്ധി പരിഹരിക്കാനായി, നിശ്ചിത വാടക അല്ലെങ്കിൽ വരുമാനം പങ്കിടൽ പോലുള്ള പ്രായോഗിക മാതൃകകളെക്കുറിച്ച് അഭിപ്രായങ്ങൾ തേടി അടുത്തിടെ ഒരു താൽപര്യ പത്രവും പുറത്തിറക്കിയിരുന്നു. തുടർന്ന് ലഭിച്ച രണ്ട് യോഗ്യമായ പ്രതികരണങ്ങൾ ഇപ്പോൾ മുതിർന്ന ഉദ്യോഗസ്ഥരുടെ സൂക്ഷ്‌മ പരിശോധനയിലാണ്.

എപിഎംസി ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്, സൗകര്യം എത്രയും പെട്ടെന്ന് പ്രവർത്തനക്ഷമമാക്കാൻ അധികാരികൾക്ക് താൽപ്പര്യമുണ്ടെന്നാണ്. നിഷ്ക്രിയമായ ഈ ആസ്‌തിയുടെ പൂർണ ഉപയോഗത്തിനായി, പുതുക്കിയ വാർഷിക, ലാഭവിഹിതം പങ്കിടൽ വ്യവസ്ഥകളോടെ പുതിയ ടെൻഡറുകൾ അടുത്ത ദിവസങ്ങളിൽ ക്ഷണിച്ചേക്കുമെന്നും അധികൃതർ വ്യക്തമാക്കുന്നു.

ഈ സമുച്ചയത്തിൽ ഒരേസമയം 735 കാറുകളും 110 ഇരുചക്ര വാഹനങ്ങളും പാർക്ക് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. പാർക്കിംഗ് സ്ഥലത്തിന്റെ 40 ശതമാനം എപിഎംസി മാർക്കറ്റിലെ ലൈസൻസുള്ള വ്യാപാരികൾക്കായി നീക്കിവെച്ചിട്ടുണ്ട്. വാടക വരുമാനം ലക്ഷ്യമിട്ട് നിർമ്മിച്ച 26 കടകളുടെ ലേല നടപടികളും പുരോഗമിക്കുകയാണ്. മെട്രോ, റെയിൽവേ സ്‌റ്റേഷനുകൾ, മാർക്കറ്റുകൾ, വ്യാവസായിക മേഖല എന്നിവയ്ക്ക് സമീപമുള്ള ഈ പാർക്കിംഗ് കോംപ്ലക്‌സ് ഏറെ പ്രാധാന്യം അർഹിക്കുന്നതാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+