കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞങ്ങള്‍ക്ക് വധുവിനെതരൂ, നിങ്ങള്‍ക്ക് വോട്ട്നല്‍കാം

  • By Aswathi
Google Oneindia Malayalam News

ഛത്തീല്ഗഢ്: തിരഞ്ഞെടുപ്പ് അടുത്തു. മുക്കിലും മൂലയിലും കൊടി തോരണങ്ങള്‍ ഉയര്‍ന്നു. മുദ്രവാക്യങ്ങള്‍ മറ്റൊരു വശത്ത്. വാഗ്ദനാങ്ങള്‍ നല്‍കി നേത്താക്കള്‍ വോട്ട് തേടിയിറങ്ങി. എന്നാല്‍ ഹിരിയാനയില്‍ വോട്ട് ചോദിച്ചെത്തുന്ന നേതാക്കളെ ജനം സ്വീകരിക്കുന്നത് വ്യത്യസ്തവും എന്നാല്‍ അവര്‍ക്ക് ഏറ്റവും ആവശ്യവുമുള്ള ഒരു മുദ്രാവാക്യവുമായാണ് ' ഞങ്ങള്‍ക്ക് വധവിനെ തരൂ, നിങ്ങള്‍ക്ക് വോട്ട് നല്‍കാം.

കേള്‍ക്കുന്നവര്‍ക്ക് തമാശയായി തോന്നാം. പക്ഷെ സംഗതി കാര്യമാണ്. ഹിരിയാനയെ സംബന്ധിച്ച് ഇപ്പോള്‍ ആവശ്യം പെണ്‍കുട്ടികളെയാണ്. ആയിരം പുരുഷന്മാര്‍ക്ക് 877 സ്ത്രീകള്‍എന്നാണ് ഹരിയാനയിലെ സ്ത്രീ പുരുഷ അനുപാതം. ഈ പശ്ചാത്തലത്തിലാണ് ഞങ്ങള്‍ക്ക് വധുവിനെ തരൂ നിങ്ങള്‍ക്ക് വോട്ട് നല്‍കാം എന്ന മുദ്രാവാക്യവുമായി ഹരിയാനയിലെ യുവാക്കള്‍ വരുന്ന ലോക്‌സ സഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

wedding

സംസ്ഥാനത്ത് എഴുന്നൂറ് ഗ്രാമങ്ങളലായി 200ല്‍ അധികം യുവാക്കള്‍ അവിവാഹിതരാണ്. പെണ്‍ ഭ്രൂണഹത്യയിലും സംസ്ഥാനം ഒട്ടും പിറകിലല്ല. തൊഴിലില്ലായ്മയാണ് ഈ പ്രശ്‌നത്തിലേക്ക് നയിച്ച മറ്റൊരു പ്രധാന ഘടകം. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഹരിയാന ഈ പ്രശ്‌നത്തില്‍ നിന്ന് ഒരു പരിഹാരം ആവശ്യപ്പെടുന്നു. എന്നാല്‍ ഇതുവരെ അധികാരപ്പെട്ടവര്‍ ആവശ്യത്തെ തിരിഞ്ഞു നോക്കിയില്ല. ഇപ്രാവശ്യം വോട്ട് നല്‍കണമെങ്കില്‍ വധുവിനെ നല്‍കിയേ തീരുമെന്ന വാശിയിലാണ് ഹരിയാനക്കാര്‍.

യുവാക്കള്‍ക്ക് തൊഴിലവസരമൊരുക്കിലും പെണ്‍ഭ്രൂണഹത്യയ്‌ക്കെതിരെ ശക്തമായ നിയന്ത്രണം നടപ്പിലാക്കുകയും ചെയ്താലെ ഇതില്‍ നിന്നൊരു രക്ഷയുള്ളു. ഇനി ഭരിക്കുന്നവരോട് ഹരിയാനക്കാര്‍ക്ക് പറയാനും ഇതേയുള്ളു. വധുവിനെ നല്‍കിയ ഹരിയാന സ്വന്തമാക്കുന്നത് ആരാണെന്ന് കാത്തിരുന്ന് കാണാം.

English summary
Can an unmarried man demand a bride from a candidate ahead of Lok Sabha elections? You can in Haryana.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X