Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലീങ്ങള്‍ ദേശവിരുദ്ധര്‍..... ലൗജിഹാദ് വളര്‍ത്തുന്നു, പ്രതിരോധത്തിന് ബജ്‌റംഗ്ദളിന്റെ ആയുധപരിശീലനം!

ബജ്‌റംഗ്ദള്‍ മുസ്ലീങ്ങള്‍ക്കെതിരെ ആയുധപരിശീലനം നല്‍കുന്നു

രാജ്ഗഡ്: ബജ്‌റംഗ്ദള്‍ എത്രത്തോളം തീവ്രവമായ ഹിന്ദുത്വ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന സംഘടനയാണെന്ന് എല്ലാവര്‍ക്കുമറിയാവുന്നതാണ്. തങ്ങളുടെ ആശയങ്ങളുടെ പേരില്‍ മുസ്ലീം വിരുദ്ധ പ്രചരിപ്പിക്കുകയാണ് അവരുടെ പ്രധാന ലക്ഷ്യം. കേന്ദ്ര സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന ബിജെപിയും ആര്‍എസ്എസും അവര്‍ക്ക് തുറന്ന പിന്തുണ നല്‍കുന്നുമുണ്ട്. ഇപ്പോഴിതാ ഈ ആശയങ്ങള്‍ക്ക് കൂടുതല്‍ തീവ്രത നല്‍കാനൊരുങ്ങുകയാണ് അവര്‍. സ്വന്തം പ്രവര്‍ത്തകര്‍ക്ക് ആയുധപരിശീലനമാണ് അവര്‍ നല്‍കികൊണ്ടിരിക്കുന്നത്.

അതായത് രഹസ്യമായി മുസ്ലീങ്ങളെ നിരീക്ഷിക്കുകയും എന്തെങ്കിലും സംശയം തോന്നിയാല്‍ വെടിവെച്ച് കൊല്ലാനുമാണ് നിര്‍ദേശം. മധ്യപ്രദേശിലാണ് ഇത്തരത്തിലുള്ള രഹസ്യക്യാംപ് നടക്കുന്നത്. ബിജെപിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ അറിവോടെയാണ് ഈ ക്യാംപ് നടക്കുന്നതെന്നാണ് സൂചന. അതേസമയം. സംസ്ഥാന ഭരണം കൊണ്ട് ജനങ്ങള്‍ക്കിടയില്‍ സ്വാധീനം നഷ്ടപ്പെട്ട ബിജെപി പുതിയ തന്ത്രം മെനയുന്നതാണെന്നും സൂചനയുണ്ട്.

ലൗജിഹാദ്

ലൗജിഹാദ്

മുസ്ലീങ്ങള്‍ ഹിന്ദു പെണ്‍കുട്ടികളെ മതം മാറ്റി വിവാഹം കഴിക്കുകയും പിന്നീട് ഇവരെ ഭീകരവാദത്തിന്റെ ഭാഗമാക്കുകയും ചെയ്യുന്നുവെന്നാണ് ബജ്‌റംഗ്ദളിന്റെ പ്രധാന ആരോപണം. ഇതിനെ കാലാകാലങ്ങളായി ബിജെപിയും അംഗീകരിച്ച് പോരുന്നുണ്ട്. മുസ്ലീങ്ങള്‍ പ്രണയിക്കുന്നത് തന്നെ മതത്തിന്റെ പേരിലാണെന്ന് ഇവര്‍ പറയുന്നു. നേരത്തെ ഒരാള്‍ ഇസ്ലാമിലേക്ക് പോയാല്‍ പകരം ഇസ്ലാമില്‍ നിന്ന് പത്ത് പേര്‍ ഹിന്ദുമതത്തിലേക്ക് വരണമെന്ന് ബിജെപി നേതാക്കള്‍ വരെ വിവാദ പ്രസ്താവന നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ലൗജിഹാദ് എന്ന് പറയുന്നത് വെറും നുണപ്രചാരണമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

രാജ്ഗഡിലെ പരിശീലനം

രാജ്ഗഡിലെ പരിശീലനം

മധ്യപ്രദേശിലെ രാജ്ഗഡില്‍ രഹസ്യ ക്യാംപാണ് ബജ്‌റംഗ്ദള്‍ നടത്തുന്നത്. ഇതില്‍ വിവിധ തരത്തിലുള്ള ആയുധങ്ങള്‍ കൊണ്ടുള്ള പരിശീലനമാണ് ഇവര്‍ക്ക് നല്‍കുന്നത്. ഹിന്ദുക്കളെ രക്ഷിക്കാനാണ് ഈ പരിശീലനമെന്നാണ് ബജ്‌റംഗ്ദള്‍ പറയുന്നത്. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയ വഴി വ്യാപകമായി പ്രചരിക്കുന്നുണ്ട്. നേതാക്കളുടെ കൈയ്യില്‍ വാള്‍, ലാത്തി, തോക്കുകള്‍ എന്നിവയുണ്ട്. ഇവ മാരകയാധുങ്ങളാണെന്നും വര്‍ഗീയ അന്തരീക്ഷം സൃഷ്ടിക്കാനാണ് ഇവരുടെ ശ്രമമെന്നും ആരോപണമുയര്‍ന്ന് കഴിഞ്ഞു. തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന ഉറപ്പായ ബിജെപി ഹിന്ദുത്വ രാഷ്ട്രീയം കളിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

ലൗജിഹാദിനെ തടയാന്‍

ലൗജിഹാദിനെ തടയാന്‍

ഇത് കാലങ്ങളായി നടന്നുകൊണ്ടിരിക്കുന്ന ഒരു സാധാരണ പരിപാടിയാണെന്ന് ബജ്‌റംഗ്ള്‍ ജില്ല കണ്‍വീനര്‍ ദേവി സിംഗ് സോന്ദിയ പറയുന്നു. ദേശവിരുദ്ധര്‍, ലൗജിഹാദ് എന്നിവരെ തടയാന്‍ തങ്ങള്‍ നടത്തുന്ന ക്യാംപാണെന്ന് അദ്ദേഹം പറഞ്ഞു. 1984 മുതല്‍ ഇത്തരം ക്യാംപുകള്‍ നടക്കുന്നുണ്ട്. അതേസമയം വിഎച്ച്പി നേതാവായ ഗോപാല്‍ സോണി ഇവരുടെ പരിശീലനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ വിവാദമായതോടെ തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്ന് ഈ വീഡിയോ സോണി ഡിലീറ്റ് ചെയ്തിട്ടുണ്ട്. പോലീസ് എന്തുകൊണ്ടാണ് നടപടിയെടുക്കാത്തതെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ് ചോദിച്ചു.

പോലീസ് ബിജെപിക്കൊപ്പം

പോലീസ് ബിജെപിക്കൊപ്പം

ഇത്തരം ദേശവിരുദ്ധവും മുസ്ലീം വിരുദ്ധവുമായ നടപടികള്‍ തടയാന്‍ പോലീസ് ഭയമാണെന്നും അവര്‍ ബിജെപിക്കൊപ്പമാണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. സര്‍ക്കാരോ പോലീസോ അനുമതി നല്‍കാതെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ എങ്ങനെയാണ് ഇത്തരമൊരു പരിശീലനം നടത്തുകയെന്നും ദ്വിഗ്‌വിജയ് സിംഗ് ചോദിച്ചു. ദേശീയതയുടെ പേരില്‍ ബജ്‌റംഗ്ദള്‍ യുവാക്കളെ കൊലയാളികളാക്കുകയാണെന്ന് ദ്വിഗ്‌വിജയ് സിംഗിന്റെ മകനും എംഎല്‍എയുമായ ജയവര്‍ധന്‍ സിംഗ് ആരോപിച്ചു. അതേസമയം സ്വയം രക്ഷയ്ക്കായുള്ള ക്യാംപുകള്‍ ആര്‍ക്ക് വേണമെങ്കിലും സംഘടിപ്പിക്കാമെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+