Get Updates
Get notified of breaking news, exclusive insights, and must-see stories!

മംഗളൂരുവിലെ പബ്ബില്‍ അതിക്രമം; വിദ്യാര്‍ത്ഥികളെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഇറക്കിവിട്ടു, വീഡിയോ വൈറല്‍

മംഗളൂരു : മംഗളൂരുവിലെ ഒരു പബ്ബില്‍ ഒരു കൂട്ടം കോളേജ് വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച പാര്‍ട്ടി ബജ്റംഗ്ദള്‍ അംഗങ്ങള്‍ തടസ്സപ്പെടുത്തി. തിങ്കളാഴ്ച വൈകീട്ടോടെയാണ് സംഭവം. ഇന്ത്യന്‍ സംസ്‌കാരത്തിന് യോജിച്ചതല്ലെന്ന് ആരോപിച്ചാണ് ബജ്റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമം. ഇതേ പബ്ബ് 2009 ല്‍ മറ്റൊരു പേരില്‍ നടത്തിയപ്പോള്‍ ശ്രീരാമസേന ആക്രമിച്ചിരുന്നു .

അമ്മയും മകളുമാണോ ഇത്; കണ്ടാല്‍ പറയില്ല; പൂര്‍ണിമയുടെ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

1

തിങ്കളാഴ്ചത്തെ സംഭവത്തില്‍ എന്തെങ്കിലും ശാരീരിക അതിക്രമം നടന്നിട്ടുണ്ടോയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. എന്നാല്‍ 2009-ലെ പബ് ആക്രമണം, ശ്രീരാമസേന പ്രവര്‍ത്തകര്‍ വനിതകളെ ക്രൂരമായി ആക്രമിക്കുന്നതിന്റെ വീഡിയോകള്‍ പുറത്തുവന്നിരുന്നു. സെന്റ് അലോഷ്യസ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ യാത്രയയപ്പ് പാര്‍ട്ടിയെക്കുറിച്ച് സൂചന ലഭിച്ചതിനെത്തുടര്‍ന്ന് ബജ്റംഗ്ദള്‍ അംഗങ്ങള്‍ രാത്രി 8 മണിയോടെ 'റീസൈക്കിള്‍, ദി ലോഞ്ച്' പബ്ബില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് പരിപാടി തടസപ്പെടുത്തുകയായിരുന്നെന്ന് അധികൃതര്‍ പറഞ്ഞു.

2

പബ്ബില്‍ എത്തിയ ഹിന്ദുത്വ പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളോട് ഉടന്‍ പുറത്തിറങ്ങാന്‍ ആവശ്യപ്പെടുകയും അവര്‍ക്ക് നേരെ അസഭ്യം പറയുകയും ചെയ്തുവെന്ന് ദൃക്സാക്ഷി ദ ന്യൂസ് മിനിറ്റിനോട് പറഞ്ഞു. സംഭവത്തിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുകയും ഒരു വീഡിയോയില്‍ ബജ്റംഗ് ദള്‍ അംഗങ്ങള്‍ പബ്ബില്‍ നിന്ന് പുറത്തേക്ക് ഓടിയ വിദ്യാര്‍ത്ഥികളെ ശല്യപ്പെടുത്തുന്നത് കാണുന്നു.

3

ദിവസങ്ങള്‍ക്ക് മുമ്പ് ഒരു അപ്പാര്‍ട്ട്‌മെന്റില്‍ വിദ്യാര്‍ത്ഥികളുടെ ലിപ് ലോക്ക് ചാലഞ്ച് വീഡിയോ പുറത്തുവന്നിരുന്നു. ഈ വീഡിയോയുടെ പശ്ചാത്തലത്തിലാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പബ്ബ ആക്രമിച്ചതെന്നാണ് പറയപ്പെടുന്നത്. സെന്റ് അലോഷ്യസ് കോളേജിലെ വിദ്യാര്‍ഥികള്‍ ലിപ് ലോക്ക് ചലഞ്ച് ചെയ്യുന്ന വീഡിയോ വൈറലായിരുന്നു. ഇപ്പോഴിതാ അതേ കോളേജിലെ വിദ്യാര്‍ഥികള്‍ വിരുന്നൊരുക്കി. ഇക്കാര്യം പൊലീസിനെ അറിയിക്കുകയും പാര്‍ട്ടി നിര്‍ത്തുകയും ചെയ്‌തെന്ന് മംഗളൂരുവിലെ വിശ്വഹിന്ദു പരിഷത്ത് സെക്രട്ടറി ശരണ്‍ പമ്പ്വെല്‍ പറഞ്ഞു.

4

ബജ്റംഗ് ദളിന്റെ കടന്നുകയറ്റം വ്യക്തമായി കാണിക്കുന്ന സംഭവത്തിന്റെ വീഡിയോകള്‍ ഉണ്ടെങ്കിലും, പോലീസിന് കാര്യങ്ങളില്‍ തീര്‍ത്തും വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചത്. പൊലീസ് യാതൊരു നടപടിയും എടുത്തില്ലെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. തങ്ങള്‍ പബ്ബില്‍ എത്തിയപ്പോള്‍ അത് അടച്ചുപൂട്ടുകയായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ ഇതിനകം പുറത്തായിരുന്നുവെന്നും പൊലീസ് പറഞ്ഞു. തുടര്‍ന്ന് പ്രദേശത്തെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകരെയും വിദ്യാര്‍ത്ഥികളെയും പിരിച്ചുവിട്ടെന്ന് പൊലീസ് അറിയിച്ചു.

5

ഇന്നലെ രാത്രി 8 മണിയോടെ ബല്‍മട്ട ഏരിയക്ക് സമീപം നോര്‍ത്ത് പോലീസ് സ്റ്റേഷന്‍ പരിധിയിലെ പബ്ബില്‍ റീസൈക്കിള്‍ പബ്ബില്‍ ചില നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി ചില മാധ്യമപ്രവര്‍ത്തകരെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് പൊലീസ് സംഘം അവിടെയെത്തി. പോലീസും ഇത് സംബന്ധിച്ച് വിവരം ലഭിച്ച് സ്ഥലത്തെത്തിയി, അപ്പോഴേക്കും പബ് അടച്ചുപൂട്ടിയിരുന്നു, 20 ഓളം ആണ്‍കുട്ടികളും 10 പെണ്‍കുട്ടികളും പബ് വിട്ടു പുറത്തുപോയെന്നും പൊലീസ് പറയുന്നു.

6

ഇതുമായി ബന്ധപ്പെട്ട വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ മംഗളൂരു നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ പൊലീസ് ഇന്‍സ്‌പെക്ടര്‍ രാഘവേന്ദ്ര എം വിസമ്മതിച്ചു. സംഭവത്തില്‍ ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ലെങ്കിലും പൊലീസ് അന്വേഷണം പുരോഗമിക്കുകയാണെന്നാണ് വിവരം. മംഗളൂരുവിലെ പ്രശസ്തമായ ഒരു കോളേജില്‍ വിദ്യാര്‍ത്ഥികള്‍ 'മയക്കുമരുന്ന്, ലൈംഗിക മാഫിയ' നടത്തുന്നുവെന്ന് ആരോപിച്ച് വിശ്വഹിന്ദു പരിഷത്ത് പ്രസ്താവന ഇറക്കി ദിവസങ്ങള്‍ക്ക് ശേഷമാണ് സംഭവം. ഇതേ സന്ദേശമുള്ള പോസ്റ്റര്‍ ജൂലൈ 22ന് ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+