ഗായകന് സോനു നിഗത്തെ കൊല്ലാന്‍ ബാല്‍ താക്കറെ ശ്രമിച്ചിരുന്നു, വെളിപ്പെടുത്തലുമായി നീലേഷ് റാണ
മുംബൈ: ശിവസേന ബിജെപി ബന്ധത്തില്‍ കൂടുതല്‍ പ്രതിസന്ധി ഉണ്ടായേക്കാവുന്ന വെളിപ്പെടുത്തലുമായി മുന്‍ ബിജെപി എംപി. ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെ കൊലയാളിയെന്നാണ് ബിജെപി വിശേഷിപ്പിച്ചത്. ഗായകന് സോനു നിഗത്തെ കൊല്ലാനായി നിരവധി കാലം മനസ്സില്‍ പക സൂക്ഷിച്ചയാളായിരുന്നു താക്കറെയെന്നും ബിജെപി നേതാവ് നീലേഷ് റാണ പറഞ്ഞു. നിരവധി തവണ സോനു നിഗത്തെ കൊല്ലാന്‍ അനുയായികളെ അയച്ചിരുന്നു ബാല്‍ താക്കറെ. സോനു നിഗത്തിനും ഇക്കാര്യം അറിയാമായിരുന്നെന്നും റാണ വ്യക്തമാക്കി. എന്നാല്‍ ഇരുവരും തമ്മിലുള്ള പ്രശ്നങ്ങള്‍ എന്താണെന്ന് വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.

സോനു നിഗവും ബാല്‍ താക്കറെയുടെ കുടുംബവും തമ്മില്‍ എന്ത് ബന്ധമാണുള്ളത്. അതില്‍ രഹസ്യങ്ങളുണ്ട്. ബാല്‍ താക്കറെയും കര്‍ജാത്തിലുള്ള ഫാം ഹൗസില്‍ എത്ര പേര് കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ബിജെപിക്കറിയാം. കൂടുതല്‍ പറയാനായി ബിജെപിയെ നിര്‍ബന്ധിക്കരുതെന്ന മുന്നറിയിപ്പും നീലേഷ് റാണ നല്കി. മുന്‍ ശിവസേന നേതാവ് ആനന്ദ് ദിഗെ കൊല്ലപ്പെടാന്‍ കാരണം താക്കറെയാണ്. ഇതുമായി പൊരുത്തപ്പെടാന്‍ സാധിക്കാതിരുന്ന രണ്ട് നേതാക്കളെയും അദ്ദേഹം കൊലപ്പെടുത്തിയെന്നും നീലേഷ് റാണ വെളിപ്പെടുത്തി. പാര്‍ട്ടിക്കുള്ളില്‍ ഏകാധിപത്യമായിരുന്നുവെന്നും അദ്ദേഹം കുറപ്പെടുത്തി. അതേസമയം ബിജെപിയുടെ പ്രചാരണ കമ്മിറ്റിയില്‍ അംഗമായ നാരായണ്‍ റാണെയുടെ വെളിപ്പെടുത്തല്‍ വന്‍ വിവാദങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. ബിജെപിയും ശിവസേനയും തമ്മില്‍ ഇനി സഖ്യമുണ്ടാവില്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.
-
'കേരളത്തിൽ ബിജെപി അധികാരത്തിൽ വരും; എൽഡിഎഫും യുഡിഎഫും ഞങ്ങളെ ഭയക്കുന്നു'; മോദി -
ഉരുൾപ്പോരും ഉശിരൻ പോരുമായി വയനാട് -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ












Click it and Unblock the Notifications