Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജസ്ഥാനില്‍ വോട്ടിങ് യന്ത്രം നടുറോഡില്‍; ബിജെപി സ്ഥാനാര്‍ഥിയുടെ വീട്ടിലും മെഷീന്‍!!

ജയ്പൂര്‍: വളരെ വാശിയേറിയ തിരഞ്ഞെടുപ്പാണ് രാജസ്ഥാനില്‍ നടന്നത്. ബിജെപിയും കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടിയ സംസ്ഥാനം. കോണ്‍ഗ്രസ് ഭരണം തിരിച്ചുപിടിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. എന്നാല്‍ ചില ആശങ്ക നിറഞ്ഞ വാര്‍ത്തയാണിപ്പോള്‍ വന്നിരിക്കുന്നത്.

വോട്ടിങ് മെഷീന്‍ നടുറോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരിക്കുന്നു. വളരെ സുരക്ഷിതമായി വോട്ടെണ്ണല്‍ ദിനം വരെ സൂക്ഷിക്കേണ്ട മെഷീന്‍ അലക്ഷ്യമായി റോഡില്‍ കിടക്കുന്നത് നാട്ടുകാരാണ് കണ്ടത്. ഇതോടെ ഫല പ്രഖ്യാപനത്തില്‍ ആശങ്കയുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. വിവരങ്ങള്‍ ഇങ്ങനെ....

വോട്ടിങ് മെഷീന്‍ നടുറോഡില്‍

വോട്ടിങ് മെഷീന്‍ നടുറോഡില്‍

രാജസ്ഥാനില്‍ നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെടുപ്പ് വെള്ളിയാഴ്ച അഞ്ച് മണിക്കാണ് പൂര്‍ത്തിയായത്. മണിക്കൂറുകള്‍ പിന്നിട്ടപ്പോഴാണ് കിഷന്‍ഗഞ്ച് മണ്ഡലത്തില്‍ വോട്ടിങ് മെഷീന്‍ നടുറോഡില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ പോലീസിനെ വിവരം അറിയിച്ചു. പോലീസെത്തി കസ്റ്റഡിയിലെടുത്ത് സുരക്ഷിത കേന്ദ്രത്തിലേക്ക മാറ്റി.

ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

സംഭവത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥരെ കമ്മീഷന്‍ സസ്‌പെന്റ് ചെയ്തു. അബ്ദുല്‍ റഷീദ്, പത്വാരി നവല്‍ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. ബാരന്‍ ജില്ലയിലെ ഷഹാദാബാദിലെ ഹൈവേയിലാണ് വോട്ടിങ് മെഷീന്‍ കണ്ടെത്തിയതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

ബിജെപി സ്ഥാനാര്‍ഥിയുടെ വീട്ടില്‍

ബിജെപി സ്ഥാനാര്‍ഥിയുടെ വീട്ടില്‍

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വോട്ടിങ് മെഷീന്‍ പരിശോധിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ജനാധിപത്യത്തെ നശിപ്പിക്കുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്യുന്നതെന്ന് വിമര്‍ശകര്‍ കുറ്റപ്പെടുത്തി. വോട്ടിങ് മെഷീനുമായി ബിജെപി സ്ഥാനാര്‍ഥി മദന്‍ റാത്തോഡിന്റെ പാലിയിലെ വീട്ടില്‍ ഉദ്യോഗസ്ഥന്‍ പോയത് വിവാദമായിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് മെഷീന്‍ ഉപേക്ഷിച്ച വാര്‍ത്ത വന്നത്.

മെഷീന്‍ നീക്കം ചെയ്തു

മെഷീന്‍ നീക്കം ചെയ്തു

പോളിങ് ബൂത്തില്‍ വെക്കേണ്ട മെഷീനുമായിട്ടാണ് ഉദ്യോഗസ്ഥന്‍ ബിജെപി സ്ഥാനാര്‍ഥിയുടെ വീട്ടില്‍ പോയത്. തുടര്‍ന്ന് ഈ മെഷീന്‍ കണ്ടെത്തി പോളിങ് ബൂത്തില്‍ നിന്ന് ഒഴിവാക്കി. റിട്ടേണിങ് ഓഫീസര്‍ മഹാവീറിനെ തിരഞ്ഞെടുപ്പ് ജോലികളില്‍ നിന്ന് നീക്കം ചെയ്തു. പുതിയ ഉദ്യോഗസ്ഥനെ നിയമിക്കുകയും ചെയ്തു.

സ്‌ട്രോങ് റൂമില്‍ വൈദ്യുതിയില്ല

സ്‌ട്രോങ് റൂമില്‍ വൈദ്യുതിയില്ല

മധ്യപ്രദേശിലും സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഭോപ്പാലില്‍ വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്ത് മണിക്കൂറുകളോളം വൈദ്യുതി തടസപ്പെട്ടത് വിവാദമായി. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ബിജെപിയാണ് ഇതിന് പിന്നിലെന്നും കോണ്‍ഗ്രസ് ആരോപിച്ചു. സാഗറിലെ സ്‌ട്രോങ് റൂമിലേക്ക് വോട്ടെടുപ്പ് കഴിഞ്ഞ് 48 മണിക്കൂര്‍ പിന്നിട്ട ശേഷം 50 വോട്ടിങ് മെഷീനുകള്‍ എത്തിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

 കോണ്‍ഗ്രസിന് മുന്‍തൂക്കമെന്ന് സൂചന

കോണ്‍ഗ്രസിന് മുന്‍തൂക്കമെന്ന് സൂചന

എക്‌സിറ്റ് പോള്‍ ഫലം പ്രകാരം രാജസ്ഥാനില്‍ കോണ്‍ഗ്രസിനാണ് വിജയ സാധ്യത. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും വ്യക്തമായ വിജയം ആരും പ്രവചിക്കുന്നില്ല. എങ്കിലും കോണ്‍ഗ്രസ് മുന്നേറുമെന്ന് പറയുന്നു. ഈ സാഹചര്യം നിലനില്‍ക്കവെയാണ് വോട്ടിങ് മെഷീനുകള്‍ അലക്ഷ്യമായി കാണപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+