Get Updates
Get notified of breaking news, exclusive insights, and must-see stories!

പോൺ വീഡിയോയില്‍ കണ്ടത് ഭാര്യയെയാണോ? ചെറിയ സംശയം; ഭാര്യയുടെ ജീവനെടുത്ത് ഭര്‍ത്താവ്

ബംഗളൂരു : പോൺ വീഡിയോയിൽ കണ്ടത് ഭാര്യയാണോ എന്ന സംശയത്താൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. ബംഗളൂരു നഗരത്തിലാണ് സംഭവം നടന്നത്. പോൺ വീഡിയോകൾക്ക് അടിമയാണ് നാൽപതുകാരനായ ഭർത്താവ്.

ഇയാളുടെ ഭാര്യ പോൺ വീഡിയോയിൽ അഭിനയിച്ചു എന്ന സംശയത്താൽ കൊലപ്പെടുത്തുകയായിരുന്നു.ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ദാരുണമായ സംഭവം നടന്നത്. ഓട്ടോ ഡ്രൈവറായ പ്രതി ജഹീർ പാഷ ആണ് തന്റെ ഭാര്യയെ കൊലപ്പെടുത്തിയത്.

ഇയാൾ രണ്ട് മാസങ്ങൾക്ക് മുൻപ് ഒരു പോൺ വീഡിയോ കണ്ടിരുന്നു. തുടർന്ന് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത് തന്റെ ഭാര്യ മുബീന (35) എന്ന സംശയത്തിൽ ആയി ജഹീർ.

1

ഈ കാരണമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് വ്യക്തമാക്കുന്നു. സംശയത്തിന് പേരിൽ ഇയാൾ ഭാര്യയെ നിരന്തരം ശല്യപ്പെടുത്തി യിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഭാര്യയും ഭർത്താവും തമ്മിലുള്ള തർക്കം രൂക്ഷമായി. തുടർന്ന് ഞായറാഴ്ച മക്കളുടെ മുന്നിൽ വെച്ച് ജഹീർ പാഷ ഭാര്യ മുബീനയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു.

2

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി

കൊല്ലം: ജില്ലയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. കൊട്ടാരക്കര നെടുവത്തൂരിന് സമീപം പുല്ലാമലയില്‍ ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ ആണ് സംഭവം നടന്നത്. പുല്ലാമല സ്വദേശി രാജനാണ് ഭാര്യ രമയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. അക്രമം തടയാനെത്തിയ ഭാര്യയുടെ സഹോദരിയുടെ കൈ രാജന്‍ വെട്ടിമാറ്റി. കുടുംബപ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചത് എന്നാണ് സൂചന.

3

യുവതിയുടെ നഗ്ന ചിത്രങ്ങൾ പകർത്തി; ബന്ധം വിട്ടപ്പോൾ ചിത്രം പ്രചരിപ്പിച്ചു

ഇടുക്കി: പ്രണയം നടിച്ച് പെൺകുട്ടിയുടെ നഗ്ന ഫോട്ടോകൾ കരസ്ഥമാക്കി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നാർ നല്ലതണ്ണി സ്വദേശി സന്തോഷ് ആണ് പിടിയിൽ ആയത്. പ്രതിയെ ദേവികുളം കോടതിയിൽ ഹാജരാക്കി. മൂന്നാർ സ്വദേശിനിയായ ഇരുപതുകാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങൾ ഇവരുടെ ചില ബന്ധുക്കൾക്ക് വാട്ട്സാപ്പിൽ ലഭിച്ചതോടെയാണ് പരാതി ഉയർന്നത്.

4

കഴിഞ്ഞ ആഴ്ച്ച ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ മൂന്നാർ എസ്എച്ഓ മനേഷ് കെ പൗലോസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ ചൊവ്വാഴ്ച്ച അറസ്റ്റ് ചെയ്തത്. സംഭവം സംബന്ധിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ... സന്തോഷ് പെൺകുട്ടിയെ പ്രണയം നടിച്ച് ബന്ധം സ്ഥാപിച്ചു. പിന്നീട് വീഡിയോ കോൾ ചെയ്ത് കാമുകിയുടെ നഗ്നദൃശ്യങ്ങൾ മൊബൈലിൽ സ്ക്രീൻ ഷോട്ട് എടുത്ത് സൂക്ഷിച്ചു. ഇതിനിടെ പെൺകുട്ടി തമിഴ്നാട്ടിൽ പഠിക്കുന്ന മറ്റൊരു യുവാവുമായി അടുക്കുന്ന വിവരം അറിഞ്ഞ് സന്തോഷ് തന്റെ പക്കലുള്ള ചിത്രങ്ങൾ അയാൾക്ക് അയച്ചുകൊടുത്തു.

ആ കണ്ണുകൾ സംസാരിക്കുന്നുണ്ട്; ചിരി സൈലന്റ് ആണേ; നമിത പ്രമോദ് ഫോട്ടോസ് വൈറൽ

5

ആ യുവാവ് ഈ ചിത്രങ്ങൾ പെൺകുട്ടിയുടെ ബന്ധുക്കൾക്ക് അയച്ചുകൊടുത്തതോടെയാണ് താൻ ചതിക്കപ്പെട്ടുവെന്ന് പെൺകുട്ടിക്ക് മനസ്സിലായത്. ഇതോടെയാണ് പൊലിസിന് പരാതി നൽകിയത്. പെൺകുട്ടിയുടേയും പ്രതിയുടേയും ഫോണുകളിലെ ചാറ്റുകളും ചിത്രങ്ങളും മായ്ച്ചുകളഞ്ഞിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ ഒരാഴ്ച്ച നീണ്ടുനിന്ന അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചില തെളിവുകൾ കൂടി ലഭിച്ചാൽ സംഭവത്തിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്യുമെന്ന് എസ് എച്ച് ഒ മനേഷ് കെ പൗലോസ് പറഞ്ഞു.എസ് ഐ കെ ഡി മണിയൻ, എ എസ് ഐ സജി എം ജോസഫ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ദേവികുളം കോടതിയിൽ ഹാജരാക്കി.

Recommended Video

cmsvideo
    18 വയസിന് മുകളിലുള്ളവർക്ക് ഏപ്രിൽ 10 മുതൽ ബൂസ്റ്റർ വാക്‌സിൻ | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+