അതിര്‍ത്തിയില്‍ ബംഗ്ലാദേശ് അഭയാര്‍ത്ഥികള്‍, പ്രവേശിപ്പിക്കാനാവില്ലെന്ന് സൈനികന്‍; വിശദീകരണം ഇങ്ങനെ
ന്യൂഡല്‍ഹി: ബംഗ്ലാദേശ്-ഇന്ത്യ അതിര്‍ത്തിയില്‍ പലായനം ചെയ്യാന്‍ കാത്ത് നൂറ് കണക്കിന് ബംഗ്ലാദേശ് അഭയാര്‍ത്ഥികള്‍. ഹിന്ദുക്കള്‍ക്കെതിരെ ബംഗ്ലാദേശില്‍ നടക്കുന്ന ആക്രമണങ്ങള്‍ അടക്കം ഇവരെ രാജ്യം വിടാന്‍ പ്രേരിപ്പിച്ചത്. ബിഎസ്എഫ് ജവാന്‍ ബംഗ്ലാദേശ് അഭയാര്‍ത്ഥികളോട് രാജ്യത്തേക്ക് പ്രവേശിക്കാനാവില്ലെന്ന് പറയുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
ഈ വീഡിയോ കേന്ദ്ര മന്ത്രിയും ശിവസേന നേതാവുമായ മിലിന്ദ് ദേവ്‌റ പങ്കുവെച്ചിട്ടുണ്ട്. പശ്ചിമ ബംഗാളിലെ കൂച്ച്ബിഹാറിലെ അതിര്‍ത്തി മേഖലയിലെത്തിയ അഭയാര്‍ത്ഥികളോടാണ് ഈ സൈനികന്‍ സംസാരിച്ചിരുന്നത്. രാജ്യത്തേക്ക് മാത്രം പ്രവേശിക്കാനാവില്ലെന്ന് അദ്ദേഹം പറയുന്നുണ്ട്.

നിങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഞങ്ങള്‍ക്കറിയാം. നിങ്ങളെ രാജ്യത്തേക്ക് പ്രവേശിക്കുന്നതില്‍ ചര്‍ച്ചകള്‍ ആവശ്യമാണ്. ഈ രീതിയില്‍ പ്രശ്‌നം പരിഹരിക്കാനാവില്ല. ഞങ്ങള്‍ വേണമെന്ന് വിചാരിച്ചാലും നിങ്ങളെ രാജ്യത്തേക്ക് പ്രവേശിപ്പിക്കാനാവില്ലെന്നും സൈനികന്‍ ബംഗ്ലാദേശി അഭയാര്‍ത്ഥികളോട് പറഞ്ഞു. വലിയ സംഘമായി ഇവര്‍ പ്രതിഷേധിക്കുന്നതാണ് കണ്ടത്.
തുടര്‍ന്നും വളരെ ക്ഷമയോടെയാണ് ഈ സൈനികന്‍ പ്രതികരിച്ചത്. ദയവായി ഞാന്‍ പറയുന്നത് കേള്‍ക്കൂ, ബഹളം വെച്ചത് കൊണ്ട് ഒന്നും നടക്കാന്‍ പോകുന്നില്ല. ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞാല്‍, എങ്ങനെയാണ് നിങ്ങളെ സംരക്ഷിക്കാനാവുകയെന്ന് പരിശോധിക്കും. സീനിയര്‍ ഓഫീസര്‍മാര്‍ ഇവിടെയെത്തിയിട്ടുണ്ട്. എന്നാല്‍ ഉടനെ തന്നെ നിങ്ങളെ രാജ്യത്തേക്ക് പ്രവേശിപ്പിക്കണമെന്ന് പറഞ്ഞാല്‍ എങ്ങനെയാണ് സാധ്യമാകുകയെന്നും ഈ സൈനികന്‍ ചോദിച്ചു.
നിങ്ങളുടെ പ്രശ്‌നങ്ങളെല്ലാം ചര്‍ച്ചകളിലൂടെ പരിഹരിക്കപ്പെടും. നിങ്ങള്‍ ഇപ്പോള്‍ മടങ്ങിപ്പോകും. ്ഭ്യര്‍ത്ഥിക്കുകയാണ്. ഒന്നോ രണ്ടോ മണിക്കൂറില്‍ പരിഹാരം കണ്ടെത്താവുന്ന വിഷയമല്ല ഇതെന്നും സൈനികന്‍ ബംഗ്ലാദേശി അഭയാര്‍ത്ഥികളോട് പറയുന്നുണ്ട്. അതേസമയം അഭയാര്‍ത്ഥികളില്‍ പലരും ബിഎസ്എഫ് സൈനികനോട് രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുണ്ട്.
അവര്‍ ഞങ്ങളുടെ വീട് കത്തിക്കും. ഞങ്ങള്‍ വലിയ അതിക്രമം നേരിടേണ്ടി വരുമെന്നും ജനക്കൂട്ടം പറയുന്നുണ്ട്. ഇവിടെയുള്ള സൈനിക ഉദ്യോഗസ്ഥര്‍ക്ക് നിങ്ങള്‍ കുഴപ്പത്തിലാണെന്ന് അറിയാം. എന്റെ സീനിയര്‍ ഉദ്യോഗസ്ഥര്‍ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. അവര്‍ നിങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ തയ്യാറാണ് പക്ഷേ മടങ്ങിപ്പോകണമെന്നും സൈനികര്‍ പറഞ്ഞു.
സൈനികന്റെ സമന്വയത്തോടെയുള്ള പെരുമാറ്റം വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രശംസിക്കപ്പെടുന്നുണ്ട്. അതേസമയം ഷെയ്ഖ് ഹസീനയുടെ സര്‍ക്കാര്‍ മാറിയതിന് ശേഷം വലിയ കലാപങ്ങളാണ് ബംഗ്ലാദേശിലല്‍ നടക്കുന്നത്. ന്യൂനപക്ഷങ്ങളായ ഹിന്ദുക്കള്‍ക്കെതിരെ കടുത്ത അക്രമങ്ങളാണ് നടക്കുന്നത്. ഇതിനെതിരെ ധാക്കയില്‍ ഹിന്ദുക്കള്‍ പ്രതിഷേധവുമായി രംഗത്തിറക്കിയിരുന്നു. ഹിന്ദുക്കളുടെ വീടുകളും വ്യാപാര സ്ഥാപനങ്ങളുമാണ് കലാപകാരികള്‍ ലക്ഷ്യമിട്ടത്.












Click it and Unblock the Notifications