Get Updates
Get notified of breaking news, exclusive insights, and must-see stories!

അവധി ദിനങ്ങള്‍ ക്യൂ നില്‍ക്കുന്നു... ജനുവരിയില്‍ 16 ബാങ്ക് അവധി, അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

ന്യൂഡല്‍ഹി: ഒന്നിന് പിറകെ ഒന്നായി അവധി ദിനങ്ങള്‍ വരുന്നു. 2022ലെ ആദ്യ മാസത്തില്‍ ബാങ്കുകള്‍ പകുതി ദിവസങ്ങളില്‍ മാത്രമേ പ്രവര്‍ത്തിക്കൂ. സ്വകാര്യ-പൊതുമേഖലാ ബാങ്കുകള്‍ ഇത്രയും ദിവസം അവധിയാകുന്നത് ഉപഭോക്താക്കളെ വലയ്ക്കുമെന്നത് തീര്‍ച്ചയാണ്. ജനുവരിയില്‍ 31 ദിനങ്ങളാണുള്ളത്. ഇതില്‍ 16 ദിവസം ബാങ്കുകള്‍ അവധിയായിരിക്കും. എന്നാല്‍ അവധി ദിനങ്ങള്‍ ഓരോ സംസ്ഥാനങ്ങളിലും വ്യത്യാസമുണ്ടാകും.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അനുവദിച്ചിട്ടുള്ള ബാങ്ക് അവധികള്‍ പ്രകാരം ഈ മാസം 16 ഒഴിവു ദിനങ്ങളുണ്ട്. പ്രാദേശികമായ പ്രാധാന്യം കണക്കിലെടുത്ത് ചില സംസ്ഥാനങ്ങളില്‍ ബാങ്കുകള്‍ അവധിയാകുമ്പോള്‍ മറ്റു സംസ്ഥാനങ്ങളില്‍ തുറന്നു പ്രവര്‍ത്തിച്ചു എന്ന് വരാം. ഒന്നാം തിയ്യതി ചില സംസ്ഥാനങ്ങളില്‍ അവധിയാണ്. ഏഴ് വാരാന്ത്യ അവധികളുണ്ട്. അത് എല്ലാ സംസ്ഥാനങ്ങളിലും ഒരുപോലെ ആയിരിക്കും.

b

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ബാങ്കുകള്‍ക്ക് 16 ദിവസം അവധിയില്ല. പകരം ചില സംസ്ഥാനങ്ങളില്‍ പ്രാധാന്യമുള്ള കാര്യങ്ങള്‍ക്ക് ആ സംസ്ഥാനങ്ങളില്‍ മാത്രം അവധി പ്രഖ്യാപിക്കും. കേരളത്തില്‍ ഏതൊക്കെ ദിനങ്ങളിലാണ് അവധി എന്ന സംശയം ദൂരീകരിക്കാന്‍ ഉപഭോക്താക്കള്‍ അവരുടെ അക്കൗണ്ടുള്ള ബ്രാഞ്ചുകളുമായി ബന്ധപ്പെടുന്നതാകും കൂടുതല്‍ ഉചിതം. ഈ മാസം 12ന് സ്വാമി വിവേകാനന്ദന്റെ ജന്‍മ വാര്‍ഷികമാണ്. അന്ന് ബംഗാളില്‍ ബാങ്കുകള്‍ അവധിയായിരിക്കും. അതേസമയം, കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ അവധിയില്ല.

ഓരോ വര്‍ഷവും ഏതൊക്കെ ദിനങ്ങളിലാണ് ബാങ്ക് അവധി നല്‍കേണ്ടത് എന്ന കാര്യം നിര്‍ണയിക്കുന്നത് ആര്‍ബിഐ ആണ്. തുടര്‍ന്ന് അവധി ദിനങ്ങളുടെ പട്ടിക പ്രസിദ്ധീകരിക്കും. ഇതാകട്ടെ ഓരോ സംസ്ഥാനങ്ങള്‍ക്കും വ്യത്യസ്തവുമാകും. ഈ മാസം 9 അവധികളാണ് ആര്‍ബിഐ പട്ടികയിലുള്ളത്. ബാക്കി വാരാന്ത്യ അവധികളാണ്. എല്ലാ ഞായറാഴ്ചകളും രണ്ട്, നാല് ശരിയാഴ്ചകളുമാണ് വാരാന്ത്യ അവധികളില്‍ വരിക. അതേസമയം, ഒന്ന്, മൂന്ന് ശനിയാഴ്ചകളില്‍ ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കും.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അവധി ദിനങ്ങള്‍ മൂന്ന് കാറ്റഗറിയിലാണ് ഉള്‍പ്പെടുക. ഒന്ന് സംസ്ഥാനങ്ങള്‍ തിരിച്ച് ആഘോഷ ദിനങ്ങള്‍ അടിസ്ഥാനമാക്കിയുള്ള അവധികള്‍. മതപരമായ ആഘോഷങ്ങളുടെ അവധി, പ്രാദേശിക അവധികള്‍ എന്നിവയാണവ. ജനുവരി 26ന് റിപബ്ലിക്ക് ദിനത്തില്‍ രാജ്യത്തെ മിക്ക ബാങ്കുകളും അവധിയായിരിക്കും. എന്നാല്‍ ഇംഫാല്‍, ജയ്പൂര്‍, ശ്രീനഗര്‍, ഭോപ്പാല്‍, ഭുവനേശ്വര്‍, ചണ്ഡീഗഡ്, അഗര്‍ത്തല എന്നിവിടങ്ങളില്‍ ഈ ദിവസം ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കും.

വെട്ടിത്തിളങ്ങി കാവ്യാമാധവന്‍; അതേ ഡ്രസ്സില്‍ മീനാക്ഷിയും... ദിലീപ് എവിടെ? വിവാഹ നിശ്ചയ ചിത്രങ്ങള്‍

ജനുവരി 1, 3, 4, 11, 12, 14, 15, 18, 26 എന്നീ ദിവസങ്ങളിലാണ് പ്രത്യേക അവധികള്‍. ഇത് ചില സംസ്ഥാനങ്ങളില്‍ വ്യത്യാസമുണ്ടാകും. കൂടാതെ ജനുവരി 2, 8, 9, 16, 22, 23, 30 എന്നീ ദിനങ്ങള്‍ രാജ്യത്ത് മൊത്തം ബാങ്ക് അവധിയാകും. ഞായര്‍, രണ്ട്, നാല് ശനി ദിവസങ്ങളാണിത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+