അടിസ്ഥാനരഹിതം: യുവമോർച്ച പരിപാടിയില്‍ പങ്കെടുക്കുമെന്ന വാർത്ത നിഷേധിച്ച് രാഹുല്‍ ദ്രാവിഡ്
ദില്ലി: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും നിലവില്‍ പുരുഷ ടീമിന്റെ പരിശീലകനായ രാഹുൽ ദ്രാവിഡ് യുവമോർച്ചയുടെ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ബി ജെ പി എംഎല്‍എയുടെ അവകാശവാദം വലിയ ചർച്ചകള്‍ക്കായിരുന്നു നിമിഷം നേരം കൊണ്ട് ഇടയാക്കിയത്. എന്നാല്‍ എം എല്‍ എയുടെ ഈ അവകാശവാദത്തെ ശക്തമായി തള്ളിക്കൊണ്ട് രാഹുല്‍ ദ്രാവിഡ് തന്നെ രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോള്‍. യുവമോർച്ച പരിപാടിയില്‍ പങ്കെടുക്കുമെന്ന വാർത്ത തികച്ചും അടിസ്ഥാന രഹിതമെന്നാണ് രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കുന്നത്.
എതാണീ പത്താംക്ലാസുകാരീ... അല്ല നമ്മുടെ മഞ്ജുവാര്യറല്ലേ അത്-വൈറലായി പുതിയ ചിത്രങ്ങള്‍
"2022 മെയ് 12 മുതൽ 15 വരെ ഞാൻ ഹിമാചൽ പ്രദേശിൽ ഒരു യോഗത്തിൽ പങ്കെടുക്കുമെന്ന് ഒരു വിഭാഗം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രസ്തുത റിപ്പോർട്ട് തെറ്റാണെന്ന് വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു," ദ്രാവിഡ് വാർത്താ ഏജൻസിയായ എ എൻ ഐയോട് പറഞ്ഞു. മെയ് 12 നും മെയ് 15 നും ഇടയിൽ നടക്കുന്ന ബി ജെ പി യുവമോർച്ച യോഗത്തിൽ രാഹുൽ ദ്രാവിഡ് പങ്കെടുക്കുമെന്നായിരുന്നു ഹിമാചലിലെ ധർമ്മശാലയിൽ നിന്നുള്ള ബി ജെ പി എംഎൽഎ വിശാൽ നഹേരിയ അവകാശപ്പെട്ടത്.

ദ്രാവിഡിന്റെ പങ്കാളിത്തം യുവാക്കൾക്ക് വലിയ ഒരു സന്ദേശം നൽകുമെന്നും നഹേരിയ അഭിപ്രായപ്പെട്ടിരുന്നു. ഈ വർഷം അവസാനം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയത്തിൽ മാത്രമല്ല, മറ്റ് മേഖലകളിലും അവർക്ക് മുന്നോട്ട് പോകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. "ഇന്ത്യൻ ക്രിക്കറ്റ് താരം രാഹുൽ ദ്രാവിഡും ഇതിൽ പങ്കെടുക്കും. അദ്ദേഹത്തിന്റെ വിജയത്തിലൂടെ രാഷ്ട്രീയത്തിൽ മാത്രമല്ല മറ്റ് മേഖലകളിലും നമുക്ക് മുന്നേറാൻ കഴിയുമെന്ന സന്ദേശം യുവാക്കൾക്കിടയിൽ നൽകും."- ബി ജെ പി നേതാവ് പറഞ്ഞു.
യുവമോർച്ചയുടെ ദേശീയ പ്രവർത്തക സമിതിയില്‍ ബി ജെ പിയുടെ ദേശീയ നേതൃത്വവും ഹിമാചൽ പ്രദേശ് നേതൃത്വവും പങ്കെടുക്കുന്നുണ്ട്. ബി ജെ പി ദേശീയ അധ്യക്ഷൻ ജെപി നദ്ദയാണ് പരിപാടിയിലെ മുഖ്യപ്രഭാഷകന്‍. ഈ വർഷം അവസാനം നടക്കാനിരുന്ന ഹിമാചല്‍ നിയമസഭ തിരഞ്ഞെടുപ്പിനുളള തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ യുവമോർച്ച പ്രവർത്തക സമിതി യോഗം നിർണ്ണായകമായി മാറിയേക്കും. മുന്‍ യുവമോർച്ച നേതാവ് അനുരാഗ് ഠാക്കൂറിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയാണ് ബി ജെ പി പ്രചരണ തന്ത്രങ്ങള്‍ തയ്യാറാക്കുന്നത്.












Click it and Unblock the Notifications