തീവ്രവാദിയാക്കി ഗുജറാത്ത് പോലീസ് തടവിലിട്ടത് 11 വർഷം, ബഷീര്‍ അഹമ്മദ് ശ്രീനഗറിലെ വീട്ടിൽ തിരിച്ചെത്തി
ശ്രീനഗര്‍: തീവ്രവാദക്കുറ്റം ചുമത്തി ഗുജറാത്തി പോലീസ് ജയിലില്‍ അടച്ച ബഷീര്‍ അഹമ്മദ് ബാബ തിരിച്ച് സ്വന്തം നാടായ ശ്രീനഗറിലെത്തി. നീണ്ട 11 വര്‍ഷങ്ങള്‍ക്ക് ശേഷം. കഴിഞ്ഞ ദിവസമാണ് വഡോദര കോടതി ബഷീറിനെ കുറ്റവിമുക്തനാക്കിയത്. യുഎപിഎ ചുമത്തപ്പെട്ട ബഷീര്‍ കുറ്റക്കാരനാണെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിധി.
43കാരനായ ബഷീറിനെ 2010 മാര്‍ച്ച് 13ന് ആണ് ഗുജറാത്തി പോലീസ് ആനന്ദില്‍ വെച്ച് അറസ്റ്റ് ചെയ്യുന്നത്. 11 വര്‍ഷങ്ങള്‍ക്കിപ്പുറം ജൂണ്‍ 23ന് ശ്രീഗറിലെ റെയ്നാവാരിയിലെ സ്വന്തം വീട്ടില്‍ ബഷീര്‍ വീണ്ടും കാല് കുത്തി. കംപ്യൂട്ടര്‍ പ്രൊഫണല്‍ ആയിരുന്ന ബഷീര്‍ 2010ല്‍ ഗുജറാത്തില്‍ എത്തിയത് ക്യാന്‍സറാനന്തര ശുശ്രൂഷ എന്ന വിഷയത്തിലുളള ഒരു നാല് ദിവസത്തെ ക്യാംപില്‍ പങ്കെടുക്കുന്നതിനും അതിലൂടെ കിമായ ഫൗണ്ടേഷന്റെ സഹായത്തോടെ കശ്മീര്‍ താഴ്വരയിലെ രോഗികള്‍ക്ക് സഹായം എത്തിക്കുന്നതിനുമായിരുന്നു എന്നുളള വാദിഭാഗം വാദം വഡോദര കോടതി അംഗീകരിച്ചു..

ഗുജറാത്തില്‍ തീവ്രവാദ ശൃംഖല നിര്‍മ്മിക്കുക എന്ന ദൗത്യത്തോടെയാണ് വന്നത് എന്ന് ആരോപിച്ചാണ് ഗുജറാത്ത് എടിഎസ് ബഷീറിനെ അറസ്റ്റ് ചെയ്തത്. 200ലെ ഗുജറാത്ത് കലാപത്തില്‍ അമര്ഷരായിരിക്കുന്ന മുസ്ലീം യുവാക്കളെ തീവ്രവാദ സംഘടനയായ ഹിസ്ബുള്‍ മുജാഹിദിലേക്ക് റിക്രൂട്ട് ചെയ്യാനും ബഷീര്‍ ശ്രമിച്ചുവെന്ന് ഗുജറാത്ത് പോലീസ് ആരോപിച്ചു.
ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തലവന്‍ സയ്യിദ് സലാഹുദ്ദീന്, തീവ്രവാദി നേതാവായ ബിലാല്‍ അഹമ്മദ് ഷേര എന്നിവരുമായി ബഷീറിന് ബന്ധമുണ്ടെന്നും ഇവരുമായി ഫോണ്‍ വഴിയും ഇമെയില്‍ വഴിയും ബന്ധപ്പെട്ടിരുന്നുവെന്നും പോലീസ് ആരോപിച്ചു. ഗുജറാത്തില്‍ തീവ്രവാദം വളര്‍ത്താന്‍ ബഷീറിന് ഫണ്ട് വന്നിരുന്നുവെന്നും മാര്‍ച്ച് 13ന് ആനന്ദില്‍ വെച്ചാണ് അദ്ദേഹത്തെ പിടികൂടിയത് എന്നുമടക്കമുളള ആരോപണങ്ങളൊന്നും തന്നെ തെളിയിക്കാന്‍ പോലീസിന് സാധിച്ചില്ലെന്ന് 87 പേജുളള വിധിന്യായത്തില്‍ കോടതി വ്യക്തമാക്കി. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ നേതാക്കളുമായി ബഷീറിന് ബന്ധമുണ്ട് എന്ന് തെളിയിക്കുന്നതിലും പ്രോസിക്യൂഷന് പരാജയപ്പെട്ടുവെന്ന് വിധിയില്‍ പറയുന്നു.
Recommended Video
"നമുക്കൊരുക്കാം അവർ പഠിക്കട്ടെ'; SFI പഠന വണ്ടി യാത്ര തുടങ്ങി- ചിത്രങ്ങൾ
15 ദിവസത്തിനുളളില്‍ തിരിച്ച് വീട്ടിലെത്താം എന്ന് കരുതിയാണ് താന്‍ അന്ന് ഗുജറാത്തിലേക്ക് പുറപ്പെട്ടതെന്ന് ബഷീര്‍ പറയുന്നു. നിരപരാധിയാതത് കൊണ്ട് തന്നെ രക്ഷപ്പെടും എന്നുളള ഉറപ്പ് തനിക്കുണ്ടായിരുന്നുവെന്നും ബഷീര്‍ പറയുന്നു ഗുജറാത്ത് ആസ്ഥാനമായുളള എന്‍ജിഒയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നു ബഷീര്‍. ഹോസ്റ്റലില്‍ നിന്നും ബഷീറിനെ അറസ്റ്റ് ചെയ്ത പോലീസ് അദ്ദേഹത്തെ ഹിസ്ബുള്‍ തീവ്രവാദിയെന്ന് മുദ്രകുത്തുകയായിരുന്നുവെന്ന് ബഷീറിന്റെ അഭിഭാഷകനായ ഖാലിദ് ഷെയ്ഖ് പറയുന്നു.
പുതുപുത്തന്‍ ലുക്കില്‍ ശിവാനി നാരായാണന്; പുതിയ ഫോട്ടോഷൂട്ട് വൈറല്‍
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications