കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിബിസി ഡോക്യുമെന്ററി; ദില്ലി യൂണിവേഴ്‌സിറ്റിയിലെ 24 വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

ബിബിസിയുടെ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് രാജ്യത്താകെ പ്രശ്‌നങ്ങള്‍ നടക്കുകയാണ്. ഡോക്യുമെന്ററി ദില്ലി യൂണിവേഴ്‌സിറ്റിയില്‍ പ്രദര്‍ശിപ്പിക്കാന്‍ ശ്രമിച്ച 24 വിദ്യാര്‍ത്ഥികളാണ് അറസ്റ്റിലായത്.

Google Oneindia Malayalam News
bbc narendra modi

ദില്ലി: ബിബിസി ഡോക്യുമെന്ററി പ്രദര്‍ശന സംഭവത്തില്‍ ദില്ലി യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. 24 വിദ്യാര്‍ത്ഥികളെയാണ് പോലീസ് അറസ്റ്റി ചെയ്തത്. സര്‍വകലാശാലയിലെ ആര്‍ട്‌സ് ഫാക്വല്‍റ്റിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

ഡോക്യുമെന്ററി പ്രദര്‍ശനം തടയുകയാണ് ലക്ഷ്യം. വിദ്യാര്‍ത്ഥികളെ ക്യാമ്പസില്‍ നിന്ന് വലിച്ചിഴച്ചാണ് പോലീസ് പുറത്തേക്ക് കൊണ്ടുപോയത്. ഇന്ന് വൈകീട്ട് ക്യാമ്പസില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനായിരുന്നു വിദ്യാര്‍ത്ഥികളുടെ തീരുമാനം. നേരത്തെ ജെഎന്‍യുവിലും സമാന സംഭവങ്ങള്‍ അരങ്ങേറിയിരുന്നു.

പോലീസ് അതിക്രൂരമായിട്ടാണ് പെരുമാറിയതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. സമാധാനപരമായി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്ലാന്‍. എന്നാല്‍ ഡോക്യുമെന്ററി കാണാനായി എത്തിയ വിദ്യാര്‍ത്ഥികളെ സംഘി ഗുണ്ടകള്‍ ആക്രമിക്കുകയായിരുന്നു.

narendra modi

24 കുട്ടികളെ അറസ്റ്റ് ചെയ്തതായി പോലീസ് ഇന്‍ ചാര്‍ജ് സാഗര്‍ സിംഗ് കല്‍സി പറഞ്ഞു. അന്തരീക്ഷം സമാധാനപരമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഡോക്യുമെന്ററി പ്രദര്‍ശനത്തിന് അനുമതി നല്‍കിയിട്ടില്ലെന്ന് യൂണിവേഴ്‌സിറ്റി അധികൃതര്‍ പറഞ്ഞു.

ആളുകള്‍ കൂട്ടം കൂടുന്നതിനെതിരെ ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവുണ്ട്. അതുകൊണ്ടാണ് പോലീസിനെ വിളിച്ചതെന്ന് ദില്ലി യൂണിവേഴ്‌സിറ്റി ചീഫ് പ്രോക്ടര്‍ രജനി അബ്ബി പറഞ്ഞു.

യുഎസ്സിലെ ആകാശത്ത് പറക്കുംതളിക, ഒന്നല്ല രണ്ടെണ്ണം, നാട്ടുകാര്‍ക്ക് അമ്പരപ്പ്, ക്യാമറയില്‍ പകര്‍ത്തിയുഎസ്സിലെ ആകാശത്ത് പറക്കുംതളിക, ഒന്നല്ല രണ്ടെണ്ണം, നാട്ടുകാര്‍ക്ക് അമ്പരപ്പ്, ക്യാമറയില്‍ പകര്‍ത്തി

അതേസമയം പോലീസ് നടപടിയെ അവര്‍ ന്യായീകരിക്കുകയും ചെയ്തു. അവര്‍ അനുമതി എടുത്തിരുന്നോ? പോലീസ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയപ്പോള്‍ അവര്‍ എന്തിനാണ് ഒത്തുചേരാന്‍ പോയത്. കുട്ടികള്‍ക്ക് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നതില്‍ താല്‍പര്യമില്ല.

അവര്‍ക്ക് അക്രമ പ്രവര്‍ത്തനങ്ങളിലാണ് താല്‍പര്യമെന്നും അവര്‍ പറഞ്ഞു. ഡോക്യുമെന്ററി പ്രദര്‍ശനത്തിന് വിദ്യാര്‍ത്ഥികള്‍ തയ്യാറായിരുന്നതായി അറിയാന്‍ സാധിച്ചു.

മുംബൈക്ക് ഇത്ര ലുക്കോ; ഇതാ കാണേണ്ട സ്ഥലങ്ങള്‍, എല്ലാം ഒന്നിനൊന്ന് സൂപ്പര്‍!!

അതുകൊണ്ടാണ് പോലീസിനെ വിളിച്ചതെന്ന് യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ വികാസ് ഗുപ്ത പറഞ്ഞു. പുറത്തുനിന്ന് വന്നവരാണ് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ നോക്കിയവരില്‍ പലരുമെനനും ഗുപ്ത ആരോപിച്ചു.

പോലീസ് എടുക്കേണ്ട നടപടി എടുക്കു.ം ആരും അനുമതി വാങ്ങിയിട്ടില്ല. കൊടുത്തിട്ടുമില്ലെന്ന് പ്രോക്ടര്‍ അറിയിച്ചു. അതേസമയം ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റിയിലെ നൂറില്‍ അധികം വിദ്യാര്‍ത്ഥികള്‍ ഡോക്യുമെന്ററി കണ്ടു.

ഭൂമിക്ക് തൊട്ടടുത്ത്, 2023 ബിയുവിനെ പേടിക്കണം; ട്രക്കിന്റെ വലിപ്പം, സംഭവിക്കുക ഇക്കാര്യങ്ങള്‍ഭൂമിക്ക് തൊട്ടടുത്ത്, 2023 ബിയുവിനെ പേടിക്കണം; ട്രക്കിന്റെ വലിപ്പം, സംഭവിക്കുക ഇക്കാര്യങ്ങള്‍

എസ്എഫ്‌ഐയാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. പോലീസോ, യൂണിവേഴ്‌സിറ്റി അധികൃതരോ ഇതില്‍ ഇടപെട്ടില്ലെന്ന് വിദ്യാര്‍ത്ഥി സംഘടന അറിയിച്ചു.

പ്രസിഡന്‍സി യൂണിവേഴ്‌സിറ്റിയില്‍ മറ്റൊരു സ്‌ക്രീനിങ് കൂടി നടത്തുമെന്ന് എസ്എഫ്‌ഐ സംസ്ഥാന യൂണിറ്റ് അസിസ്റ്റന്റ് സെക്രട്ടറി സുഭാജിത് സര്‍ക്കാര്‍ പറഞ്ഞു. ഇതിന് അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. അതുകൊണ്ട് സ്‌ക്രീനിംഗുമായി മുന്നോട്ട് പോകുമെന്നാണ് വിദ്യാര്‍ഥി സംഘടന അറിയിച്ചിരിക്കുന്നത്.

English summary
bbc documentary row: 24 students dragged and detained from campus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X