കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'വെറുതെ സമയം കളയാന്‍..'; ബിബിസി ഡോക്യുമെന്ററിയുടെ വിലക്ക് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ക്കെതിരെ കേന്ദ്രമന്ത്രി

ഭരണഘടന പ്രകാരം രാഷ്ട്രപതിക്കാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനാകുക. കേന്ദ്ര സര്‍ക്കാരിന് അടിയന്തര വ്യവസ്ഥകള്‍ നടപ്പിലാക്കാന്‍ എങ്ങനെ കഴിയും എന്നാണ് പൊതുതാല്‍പര്യഹര്‍ജിയില്‍ ചോദിക്കുന്നത്

Google Oneindia Malayalam News
kiran rijiju

ന്യൂദല്‍ഹി: വിവാദമായ ബി ബി സി ഡോക്യുമെന്ററിയുടെ വിലക്ക് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ക്കെതിരെ കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജു. ആയിരക്കണക്കിന് സാധാരണ പൗരന്മാര്‍ നീതിക്കും വേഗത്തിലുള്ള വിചാരണയ്ക്കും വേണ്ടി കാത്തിരിക്കുമ്പോള്‍ ഇത്തരം ഹര്‍ജികള്‍ ജുഡീഷ്യറിയുടെ സമയം പാഴാക്കുന്നതാണ് എന്ന് കിരണ്‍ റിജിജു കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസം അഭിഭാഷകന്‍ എം എല്‍ ശര്‍മ്മ ഡോക്യുമെന്ററിയുടെ വിലക്ക് ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും എം പിയുമായ മഹുവ മൊയ്ത്രയും അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍ റാമും വിലക്കിന് എതിരെ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്.

'ഭയമില്ലാതെ ജീവിക്കാനാണ് എന്നെ പഠിപ്പിച്ചത്,കാശ്മീരിലൂടെ നടക്കാൻ ബിജെപി നേതാക്കൾ ഭയക്കും'; രാഹുൽ ഗാന്ധി'ഭയമില്ലാതെ ജീവിക്കാനാണ് എന്നെ പഠിപ്പിച്ചത്,കാശ്മീരിലൂടെ നടക്കാൻ ബിജെപി നേതാക്കൾ ഭയക്കും'; രാഹുൽ ഗാന്ധി

അതേസമയം ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ബി ബി സി ഡോക്യുമെന്ററി 'ഇന്ത്യ: മോദി ക്വസ്റ്റ്യന്‍' വിലക്കിയതിന് എതിരായ പൊതുതാല്‍പര്യ ഹര്‍ജി ഫെബ്രുവരി 6 ന് പരിഗണിക്കും എന്ന് സുപ്രീം കോടതി അറിയിച്ചിട്ടുണ്ട്. ജനുവരി 21 ന് ആണ് കേന്ദ്രസര്‍ക്കാര്‍ ബി ബി സി ഡോക്യുമെന്ററി വിലക്കിയത്.

2002 ലെ ഗുജറാത്ത് കലാപ കാലത്ത് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിക്ക് എതിരായ പരാമര്‍ശങ്ങള്‍ ഉണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് ഡോക്യുമെന്ററി കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം വിലക്കിയത്. ഇതിന് എതിരെ രാജ്യത്ത് വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.

surpemecourt

ഇതിന് പിന്നാലെയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെയാണ് എം എല്‍ ശര്‍മ്മ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഡോക്യുമെന്ററി വിലക്കാനുള്ള തീരുമാനം ഭരണഘടനാ വിരുദ്ധമാണ് എന്നാണ് എം എല്‍ ശര്‍മ്മ അഭിപ്രായപ്പെട്ടത്.

ദുബായിലാണോ നിങ്ങള്‍..? അരമണിക്കൂറില്‍ അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസന്‍സ് വേണോ..? ചെയ്യേണ്ടതിങ്ങനെദുബായിലാണോ നിങ്ങള്‍..? അരമണിക്കൂറില്‍ അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസന്‍സ് വേണോ..? ചെയ്യേണ്ടതിങ്ങനെ

ഇന്ത്യന്‍ ഭരണഘടനയുടെ 352-ാം അനുച്ഛേദം പ്രകാരം രാഷ്ട്രപതി പ്രഖ്യാപിച്ച അടിയന്തരാവസ്ഥ ഇല്ലാതെ, കേന്ദ്ര സര്‍ക്കാരിന് അടിയന്തര വ്യവസ്ഥകള്‍ നടപ്പിലാക്കാന്‍ കഴിയില്ല എന്നും എം എല്‍ ശര്‍മ്മ ചൂണ്ടിക്കാട്ടി. ബിബിസി ഡോക്യുമെന്ററിയുടെ ലിങ്കുകളും യൂട്യൂബ് വീഡിയോകളും ട്വിറ്റര്‍ പോസ്റ്റുകളും തടയണം എന്നായിരുന്നു കേന്ദ്ര നിര്‍ദേശം

ചത്താലും ഇനി ബിജെപിക്കൊപ്പമില്ല.. ഇപ്പോഴുള്ളവര്‍ അഹങ്കാരികള്‍; ആഞ്ഞടിച്ച് നിതീഷ് കുമാര്‍ചത്താലും ഇനി ബിജെപിക്കൊപ്പമില്ല.. ഇപ്പോഴുള്ളവര്‍ അഹങ്കാരികള്‍; ആഞ്ഞടിച്ച് നിതീഷ് കുമാര്‍

എന്നാല്‍ രാജ്യത്തെ പ്രതിപക്ഷ കക്ഷികള്‍ ഡോക്യുമെന്ററി പലയിടത്തും പ്രദര്‍ശിപ്പിച്ചിരുന്നു. കോണ്‍ഗ്രസ്, സി പി എം തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികള്‍ കേന്ദ്രത്തിന്റെ വിലക്ക് ഭരണഘടനാ വിരുദ്ധമാണ് എന്നും അഭിപ്രായപ്പെട്ടിരുന്നു. രണ്ട് ഭാഗങ്ങളിലായാണ് ബി ബി സി 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍' എന്ന ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്.

English summary
BBC documentary Row: Union Minister Kiren rijiju against petitions challenging the documentary ban
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X