കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിത് ഷാ ഇടപെടണം... ബെല്‍ഗാവ് അതിര്‍ത്തി തര്‍ക്കത്തില്‍ ശിവേസനയുടെ ആവശ്യം ഇങ്ങനെ

Google Oneindia Malayalam News

മുംബൈ: കര്‍ണാടകയുമായുള്ള അതിര്‍ത്തി തര്‍ക്കം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അമിത് ഷായുടെ ഇടപെടല്‍ വേണമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. കേന്ദ്രത്തിന് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാന്‍ സാധിക്കുമെങ്കില്‍ കര്‍ണാടകത്തിന്റെ കൈവശമുള്ള ഭൂമി സംബന്ധിച്ചുള്ള പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുമെന്നും റാവത്ത് പറഞ്ഞു. അതേസമയം മഹാരാഷ്ട്രയില്‍ യെഡിയൂരപ്പയ്‌ക്കെതിരെയും കര്‍ണാടകത്തില്‍ ഉദ്ധവ് താക്കറെയ്‌ക്കെതിരെയും പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്.

1

അമിത് ഷായക്ക് കശ്മീര്‍ വിഷയം ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി കൊണ്ട് പരിഹരിക്കാനറിയാം. അപ്പോള്‍ ബെല്‍ഗാവ് അതിര്‍ത്തി തര്‍ക്കവും അദ്ദേഹത്തിന് വേണമെങ്കില്‍ പരിഹരിക്കാം. ഭൂമി സംബന്ധമായ വിഷയം ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ് വരുന്നത്. മഹാരാഷ്ട്ര ഉന്നയിക്കുന്നത് ദീര്‍ഘകാലമായുള്ള വിഷയമാണ്. അമിത് ഷാ ഇക്കാര്യത്തില്‍ കൂടി ശ്രദ്ധിക്കണമെന്നും റാവത്ത് ആവശ്യപ്പെട്ടു. അതേസമയം മഹാരാഷ്ട്രയും കര്‍ണാടകവും തമ്മിലുള്ളത് ഭൂമിക്ക് വേണ്ടിയുള്ള തര്‍ക്കമല്ല, മറിച്ച് മറാത്തി സംസ്‌കാരവും ഭാഷയും സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള പോരാട്ടമാണെന്നും റാവത്ത് പറഞ്ഞു.

കഴിഞ്ഞ ദിവസം ബെല്‍ഗാവ് വിമാനത്താവളത്തില്‍ എത്തിയ റാവത്തിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. തന്നെ പോലീസ് അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ടുപോയെന്നും റാവത്ത് പറഞ്ഞിരുന്നു. എന്നാല്‍ ഇത് തെറ്റായ പ്രചാരണമാണെന്ന് ബെല്‍ഗാവ് പോലീസ് പറഞ്ഞു. റാവത്തിന് ബെല്‍ഗാവില്‍ താമസിച്ച് എല്ലാ ചടങ്ങുകളിലും പങ്കെടുക്കുമെന്ന് പോലീസ് പറഞ്ഞു. സുരക്ഷ മാത്രമാണ് പോലീസ് ഒരുക്കുന്നത്. അതിര്‍ത്തി തര്‍ക്കം സംബന്ധിച്ച വിഷയത്തില്‍ സംസാരിക്കുന്നതിനാണ് റാവത്ത് ബെല്‍ഗാവിലെത്തിയത്.

ലക്ഷണക്കണക്കിന് മറാത്തി ജനങ്ങള്‍ ബെല്‍ഗാവിയില്‍ താമസിക്കുന്നുണ്ട്. അവര്‍ മറാത്തി ഭാഷയും സംസ്‌കാരവുമാണ് ജീവിതരീതിയാക്കിയിരിക്കുന്നത്. ഈ വിഷയം ഭാഷാ തര്‍ക്കത്തിലേക്ക് വഴിമാറരുതെന്നും റാവത്ത് പഞ്ഞു. അതേസമയം കേസ് നിലവില്‍ സുപ്രീം കോടതിയിലാണ്. കോടതി വിധി വരുന്നത് മഹാരാഷ്ട്ര ഏകീകരണ്‍ സമിതി കാത്തുനില്‍ക്കണമെന്നും റാവത്ത് ആവശ്യപ്പെട്ടു. സംസ്ഥാന വിഭജനത്തിന് ശേഷമാണ് കര്‍ണാടകത്തില്‍ ബെല്‍ഗാവി ഉള്‍പ്പെട്ടത്. എന്നാല്‍ ഇവിടെയുള്ള മറാത്തി വിഭാഗം ബിജെപിയുടെ നിര്‍ണായക വോട്ടുബാങ്കാണ്.

അവസാന പോരാട്ടത്തിന് രാഹുല്‍ ഗാന്ധി... എഎപി എംഎല്‍എ കോണ്‍ഗ്രസില്‍, ദില്ലിയില്‍ പുതിയ നീക്കങ്ങള്‍!!അവസാന പോരാട്ടത്തിന് രാഹുല്‍ ഗാന്ധി... എഎപി എംഎല്‍എ കോണ്‍ഗ്രസില്‍, ദില്ലിയില്‍ പുതിയ നീക്കങ്ങള്‍!!

English summary
belgaum dispute will be resolved if amit shah wants says sanjay raut
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X