'അഖിലേഷ് ലാപ്ടോപ്പ്'വിദ്യാര്‍ഥികള്‍ വില്‍ക്കുന്നു?
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ സമാജ് വാദി സര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിച്ചാണ് വിദ്യാര്‍ഥികള്‍ക്കുള്ള സൗജന്യ ലാപ്ടോപ്പ് വിതരണം നടത്തിയത്. ആദ്യഘട്ടമെന്ന നിലയില്‍ 8000 ത്തോളം ലാപ്ടോപ്പുകളാണ് വിതരണം ചെയ്തത്. എന്നാല്‍ ഇവയുടെ പ്രയോജനം വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചോ എന്നറിയേണ്ട. ലാപ് ടോപ് വിതരണത്തിന് ശേഷം ഓണ്‍ലൈനിലൂടെയും അല്ലാതെയും 'അഖിലേഷ് യാദവ് ലാപ്ടോപ്പുകള്‍' വിറ്റ് പോകുന്നതായാണ് റിപ്പോര്‍ട്ട്. സൗജന്യ ലാപ് ടോപ്പുകള്‍ 4,000 രൂപ മുതല്‍ 6000 രൂപയ്ക്ക് വരെയാണ് വില്‍ക്കുന്നത്.
ആഗ്ര, അലിഗഢ്, ലഖ്‌നൗ, വാരണാസി എന്നിവിടങ്ങളിലാണ് ലാപ് ടോപ്പ് വില്‍പ്പന തകൃതിയായി നടക്കുന്നത്. ലാപ് ടോപ്പ് ഉപയോഗിയ്ക്കാന്‍ അറിയാത്തതിന്‍രെ ബുദ്ധിമുട്ട്, ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കാനുള്ള പ്രയാസം എന്നിവയൊക്കെയാണ് ആളുകളെ ലാപ് ടോപ്പ് വില്‍ക്കാന്‍ പ്രേരിപ്പിയ്ക്കുന്നത്.

ഇത്തരത്തില്‍ വ്യാജ പരസ്യങ്ങളും നല്‍കുന്നത് കുറവല്ല. പെണ്‍കുട്ടികള്‍ പരസ്യമായും രഹസ്യമായുമൊക്കെ ലാപ് ടോപ്പ് വില്‍ക്കുന്നു. പലര്‍ക്കും സര്‍ക്കാരിന്റെ ഈ ഉപഹാരം ഉപദ്രവമായി മാറുന്നുവെന്നാണ് പറയുന്നത്. ലാപ് ടോപ് വിതരണം നടന്ന് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ അതിന്റെ വില്‍പ്പനയും ആരംഭിച്ചു. സ്വന്തമായി ലാപ്‌ടോപ് ഉള്ള പല വിദ്യാര്‍ഥികള്‍ക്കും സര്‍ക്കാര്‍ വീണ്ടും ലാപ്‌ടോപ് വിതരണം ചെയ്തു. ഇത്തരത്തില്‍ രണ്ട് ലാപ് ടോപ്പുള്ള ഒരു പെണ്‍കുട്ടി തന്റെ സൗജന്യ ലാപ്‌ടോപ്പ് 7000 രൂപയ്ക്കാണ് വിററത്.
സര്‍ക്കാര്‍ ഇക്കാര്യം ശ്രദ്ധിയ്ക്കുന്നുണ്ടെന്നും ഉചിതമായ നടപടികള്‍ എത്രയും വേഗം കൈക്കൊള്ളുമെന്നും അധികൃതര്‍ അറിയിച്ചു. വിദ്യാര്‍ഥികള്‍ ലാപ് ടോപ് വില്‍ക്കുന്നത് കര്‍ശനമായി നിരോധിയ്ക്കുമെന്നും സെക്കന്ററി എഡ്യൂക്കേഷന്‍ സെക്രട്ടറി ജീതേന്ദ്ര കുമാര്‍ അറിയിച്ചു.












Click it and Unblock the Notifications