ആകാശത്ത് സെക്കന്‍ഡുകള്‍ കൊണ്ട് മിന്നിമറിഞ്ഞ് അജ്ഞാത രൂപം; പറക്കുംതളികയാണോ? ദൃശ്യങ്ങള്‍ വൈറല്‍
ദില്ലി: പറക്കുംതളികയും അന്യഗ്രഹജീവികളുമൊക്കെ യഥാര്‍ത്ഥത്തില്‍ ഉണ്ടോ? ദീര്‍ഘകാലമായി ശാസ്ത്രലോകം തേടി കൊണ്ടിരിക്കുന്ന കാര്യമാണിത്. ഇതുവരെ അങ്ങനെയൊരു സാധ്യത ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടില്ല. പക്ഷേ ലോകത്ത് പലയിടത്തായി പറക്കുംതളികകളുടെ രൂപത്തിലുള്ള വസ്തുക്കളെ കണ്ടവരുണ്ട്. നേരത്തെ ഒരു കൂട്ടം പൈലറ്റുമാര്‍ തങ്ങളുടെ യാത്രയില്‍ പറക്കംതളികകളെ കണ്ടതായി പറഞ്ഞിരുന്നു.
ഇത് ഔദ്യോഗികമായി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ചൈനീസ് ഡ്രോണുകളാണ് ഇവയെന്ന വിശദീകരണമാണ് പിന്നീട് ലഭിച്ചത്. പക്ഷേ ഇപ്പോഴും ഇക്കാര്യത്തില്‍ കൃത്യമായി വിവരങ്ങള്‍ ലഭ്യമല്ല. ഇതിനിടെ ഇന്ത്യയില്‍ നിന്ന് പറക്കുംതളികയുമായി ബന്ധപ്പെട്ട ഒരു കാര്യം സംഭവിച്ചിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്....

image credit: the sun
അജ്ഞാതമായ ഒരു വസ്തു ആകാശത്തിലൂടെ പോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. എന്താണ് ഇതെന്ന് മാത്രം പിടികിട്ടിയിട്ടില്ല. ഇത് ആകാശത്ത് തെളിഞ്ഞ് നില്‍ക്കുന്നുണ്ട്. മിനുട്ടുകളോളം ഇത് തുടര്‍ന്നു. ഇത് പല ദിശകളിലേക്ക് നീങ്ങുന്നുണ്ട്. ഇന്ത്യയിലാണ് ഈ ദൃശ്യം കണ്ടിരിക്കുന്നത്. പശ്ചിമ ബംഗാളിലെ വിവിധ ജില്ലകളില്‍ ഈ അജ്ഞാത വസ്തുവിനെ കാണാന്‍ സാധിച്ചിരുന്നു. പലരും ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരുന്നു. എന്താണ് ഇതെന്ന് പോലും മനസ്സിലായില്ല.

അതേസമയം ഇത് പറക്കുംതളികയാണെന്ന വാദമാണ് കണ്ടവരെല്ലാം ഉയര്‍ത്തുന്നത്. നേരത്തെ ഇതുപോലുള്ള ദൃശ്യങ്ങള്‍ ഇന്ത്യയില്‍ പലയിടത്തും കാണാന്‍ സാധിച്ചിട്ടുണ്ട്. സെക്കന്‍ഡുകള്‍ മാത്രം നീണ്ടുനില്‍ക്കുന്നതായിരിക്കും ഇവയുടെ സാന്നിധ്യം. അതാണ് പറക്കുംതളികയാണന്ന് അനുമാനിക്കാന്‍ കാരണം. എന്നാല്‍ ഈ ദൃശ്യത്തിന് കൃത്യമായ കാരണമെന്നും ഇതുവരെ ഇന്ത്യയിലെയോ നാസയിലെയോ ശാസ്ത്രജ്ഞര്‍ നല്‍കിയിട്ടില്ല. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഇവ ആദ്യം എന്താണെന്ന് കണ്ടെത്തട്ടെ എന്ന നിലപാടിലാണ് ശാസ്ത്രജ്ഞര്‍.

ഇക്കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് ഈ ദൃശ്യങ്ങള്‍ ആകാശത്ത് തെളിഞ്ഞ് കണ്ടത്. ആളുകള്‍ പുറത്തിറങ്ങി അന്തം വിട്ട് ഇതിനെ നോക്കി നില്‍ക്കുന്നതും കാണാം. പറക്കുംതളികയില്‍ വിശ്വസിക്കുന്ന നിരവധി പേരാണ് ഇത് അന്യഗ്രഹ ജീവികള്‍ ഭൂമിയിലെത്തിയതിന് തെളിവായി ഉയര്‍ത്തി കാണിക്കുന്നത്. എന്നാല്‍ ഇത് വെറും ഉപഗ്രഹം മാത്രമാണെന്ന് വാദിക്കുന്നവരുണ്ട്. തൊട്ടടുത്ത് നില്‍ക്കുന്നത് പോലെയാണ് തോന്നിയതെന്ന് ഇത് കണ്ട പ്രദേശവാസികളിലൊരാള്‍ പറയുന്നു. ഇത് പറക്കുംതളിക പോലെ തന്നെയുണ്ട്. ആ പ്രകാശം പെട്ടെന്ന് ഇല്ലാതായെന്നും ഇയാള്‍ പറഞ്ഞു.

Aloe vera: മഞ്ഞുകാലത്ത് ചര്‍മം അടിപൊളിയാക്കാം; അലോവേറ കൈയ്യില്‍ കരുതിക്കോളൂ, മാറ്റങ്ങള്‍ ഉടനെത്തും
ആകാശത്തെ ഈ വിസ്മയം കണ്ട് അധികൃതരും അത്ഭുതപ്പെട്ട് നില്‍ക്കുകയായിരുന്നു. സംഭവത്തില്‍ ഇപ്പോള്‍ പോലീസ് ഇടപെട്ടിരിക്കുകയാണ്. അന്വേഷണവും ആരംഭിച്ചു. അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ റൊക്കറ്റ് വിക്ഷേപിച്ചതിന്റേതാണെന്ന് റിപ്പോര്‍ട്ടുണ്ട്. അഗ്നി 5 മിസൈല്‍ ആണിതെന്ന് സംശയിക്കുന്നു. 3100 മീറ്റര്‍ വേഗത്തില്‍ ഇതിന് സഞ്ചരിക്കാനാവും. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അഗ്നി 5 ഇന്ത്യ വിക്ഷേപിച്ചിരുന്നു. അതേസമയം കൊല്‍ക്കതയിലെ ജനങ്ങള്‍ ഇത്തരം കാര്യങ്ങള്‍ കണ്ട് ഭയപ്പെടുന്നതും ആദ്യമായിട്ടല്ല.

നേരത്തെ ഇന്ത്യയില്‍ തന്നെ ആകാശത്ത് വലിയൊരു തീഗോളം കണ്ടിരുന്നു. ഇതും പറക്കുംതളികയാണെന്ന് കരുതിയിരുന്നു. ഇത് നിയന്ത്രണം വിട്ട് ഭൂമിയില്‍ ഇടിക്കാന്‍ വരുന്നതാണെന്ന് കരുതിയിരുന്നു. ജമ്മുവിലെ കിഷ്ത്വര്‍ ജില്ലയിലൂടെയാണ് ഇത് കടന്നുപോകുന്നതായി കണ്ടത്. ഇതേ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഭൂമിയെ ചുറ്റുന്ന് ഉപഗ്രഹമാണെന്നും, അന്യഗ്രഹജീവികളാണെന്നും വരെ അഭ്യൂഹങ്ങളുണ്ടായി. ആകാശത്ത് തീഗോളം പോലെ കണ്ടത് കൊണ്ട് ഇത് പറക്കുംതളികയാണെന്ന് പലരും ഉറപ്പിച്ചിരുന്നു.












Click it and Unblock the Notifications