കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ വീട്ടിലേക്ക് താമസം മാറി ബിജെപി ബംഗാള്‍ അധ്യക്ഷന്‍....ജീവന് ഭീഷണി, കാരണം ഇതാണ്

Google Oneindia Malayalam News

കൊല്‍ക്കത്ത: ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ് പുതിയ വീട്ടിലേക്ക് താമസം മാറിയതില്‍ ദുരൂഹത. അദ്ദേഹത്തിന് വധഭീഷണിയുണ്ടെന്നാണഅ വെളിപ്പെടുത്തല്‍. ഇപ്പോഴത്തെ സുരക്ഷയില്‍ അദ്ദേഹത്തിന് ആശങ്കകളുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ വീട്ടിലേക്ക് താമസം മാറിയത്. ഇവിടെ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. തന്നെ കൊലപ്പെടുത്താന്‍ വിദേശ ഏജന്റുകള്‍ ശ്രമിക്കുന്നുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചതായി ദിലീപ് ഘോഷ് പറയുന്നു.

1

നിലവില്‍ വൈ പ്ലസ് സുരക്ഷയാണ് അദ്ദേഹത്തിനായി ഒരുക്കിയിരിക്കുന്നത്. അതേസമയം ഘോഷിനെ സെഡ് കാറ്റഗറി സുരക്ഷയിലേക്ക് മാറ്റുമെന്ന് സൂചനയുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് തനിക്ക് സൂചനയൊന്നും ലഭിച്ചിട്ടില്ലെന്നും, ആരും തന്നെ വിളിച്ചിട്ടില്ലെന്നും ഘോഷ് വ്യക്തമാക്കി. സംസ്ഥാനത്ത് തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ കലുഷമായ സാഹചര്യമാണുള്ളത്. ഇതിനിടെയാണ് വധഭീഷണി ഉണ്ടെന്ന് ഘോഷ് വെളിപ്പെടുത്തിയിരിക്കുന്നത്.

തന്റെ വീട് കൂടുതല്‍ സൗകര്യമുള്ള മറ്റൊരു സ്ഥലത്താണ് ഉള്ളത്. പഴയ വീട്ടില്‍ സൗകര്യങ്ങള്‍ കുറവാണ്. തനിക്കെന്തെങ്കിലും സംഭവിക്കാന്‍ സാധ്യത കൂടുതലാണ് ആ വീട്ടില്‍. ഇന്റര്‍നെറ്റ്, കാര്‍ പാര്‍ക്കിംഗ് തുടങ്ങിയവയും കാര്യമായില്ല. പുതിയ വീട്ടില്‍ സൗകര്യങ്ങള്‍ ഉള്ളത് കൊണ്ട് കൂടുതല്‍ സുരക്ഷാ ഉദ്യോസ്ഥര്‍ക്ക് താമസിക്കാം. അതിനായിട്ടാണ് ഈ മാറ്റമെന്നും ഘോഷ് വ്യക്തമാക്കി.

അതേസമയം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ 50 തവണയാണ് എന്റെ കാര്‍ ആക്രമിക്കപ്പെട്ടത്. പലതവണ എന്നെ കൊല്ലാന്‍ ശ്രമമുണ്ടായി. എന്നാല്‍ ഇപ്പോഴുള്ള റിപ്പോര്‍ട്ട് വിദേശ ഏജന്‍സികളെ ഉപയോഗിച്ച് എന്നെ ഇല്ലാതാക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നാണ്. സര്‍ക്കാരിലെ വേണ്ടപ്പെട്ട കേന്ദ്രങ്ങളെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. അവര്‍ വേണ്ട സുരക്ഷ ഒരുക്കുന്നുണ്ടെന്ന് ഘോഷ് വ്യക്തമാക്കി. സംസ്ഥാനത്ത് തൃണമൂല്‍ നേതാക്കളെ ബിജെപിയിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട് ദിലീപ് ഘോഷ്. ഇതിന്റെ പേരില്‍ നേരത്തെ തന്നെ അദ്ദേഹം ഭീഷണി നേരിടുന്നുണ്ട്.

കര്‍ണാടകത്തില്‍ ഭരണം പിടിക്കാന്‍ സോണിയയുടെ പടയാളികള്‍... സിദ്ധരാമയ്യക്ക് പിടിവിടുന്നു!!കര്‍ണാടകത്തില്‍ ഭരണം പിടിക്കാന്‍ സോണിയയുടെ പടയാളികള്‍... സിദ്ധരാമയ്യക്ക് പിടിവിടുന്നു!!

English summary
bengal bjp chief cites threat to life by foreign agents
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X