അഭിജിത്ത് ബാനര്‍ജിയെ പിന്തുണച്ച് ദിലീപ് ഘോഷ്.... പ്രതിസന്ധി പരിഹരിക്കാന്‍ സഹായിക്കണം!!
കൊല്‍ക്കത്ത: നൊബേല്‍ ജേതാവ് അഭിജിത്ത് ബാനര്‍ജിയെ പിന്തുണച്ച് ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ബാനര്‍ജിയുടെ സഹായം വേണമെന്നാണ് ഘോഷ് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ കടുത്ത ആരോപണങ്ങള്‍ അഭിജിത്ത് ബാനര്‍ജിക്കെതിരെ ഉന്നയിച്ച് നില്ക്കുന്ന സമയത്താണ് ഘോഷ് പിന്തുണയുമായി എത്തിയിരിക്കുന്നത്.

അഭിജിത്ത് ബാനര്‍ജിയുടെ ആശയങ്ങള്‍ ജനങ്ങള്‍ തള്ളിയതാണെന്നും, കോണ്‍ഗ്രസിന്റെ ന്യായ് പദ്ധതി അതിനൊരു ഉദാഹരണമാണെന്നും പിയൂഷ് ഗോയല്‍ പറഞ്ഞു. ജെഎന്‍യുവില്‍ പഠിച്ചത് കൊണ്ട് അദ്ദേഹം ഇടതുപക്ഷ ചിന്താഗതിയുള്ള സാമ്പത്തിക ശാസ്ത്രജ്ഞനാണെന്നും ഗോയല്‍ ഉന്നയിച്ചിരുന്നു. രണ്ടാം ഭാര്യ വിദേശിയായത് കൊണ്ടാണ് നൊബേല്‍ ലഭിച്ചതെന്നും ബിജെപി നേതാവ് പറഞ്ഞിരുന്നു. ഇതെല്ലാം വിവാദമായിരുന്നു. തന്റെ വ്യക്തിപരമായ ജീവിതം രാഷ്ട്രീയമായി കൂട്ടിചേര്‍ക്കുന്നത് മോശമാണെന്ന് ബാനര്‍ജി ഇതിന് മറുപടി നല്‍കിയിരുന്നു.
അതേസമയം ബാനര്‍ജിയെ കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍ പലര്‍ക്കുമുണ്ടാകാം. പക്ഷേ അദ്ദേഹത്തിന് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ നിര്‍ദേശങ്ങള്‍ നല്കാന് സാധിക്കുമെന്നും ദിലീപ് ഘോഷ് പറഞ്ഞു. സംസ്ഥാനത്ത് ബാനര്‍ജിയുടെ നേട്ടം വലിയ പ്രചാരണമായി മാറിയിരുന്നു. ഒരുപാട് ആരാധകരും ബാനര്‍ജിക്ക് ബംഗാളിലുണ്ട്. അദ്ദേഹത്തെ എതിര്‍ക്കുന്നത് വലിയ തിരിച്ചടിയാവുമെന്ന വിലയിരുത്തലിലാണ് ദിലീപ് ഘോഷ് അദ്ദേഹത്തെ പിന്തുണച്ചതിന് കാരണം.
അദ്ദേഹം വലിയൊരു പ്രതിഭയാണ്. വളരെ വലിയ നേട്ടമാണ് അദ്ദേഹം സ്വന്തമാക്കിയത്. പലരും സ്വന്തം അഭിപ്രായങ്ങള്‍ പറയുന്നുണ്ട്. അത് അവരുടെ അഭിപ്രായം മാത്രമാണെന്നും, അഭിജിത്തിന്റെ നേട്ടത്തെ ഇല്ലാതാക്കില്ലെന്നും ദിലീപ് ഘോഷ് വ്യക്തമാക്കി. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മാത്രമല്ല, ആഗോള തലത്തില്‍ ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനുള്ള നിര്‍ദേശങ്ങള്‍ അഭിജിത്ത് ബാനര്‍ജിക്ക് നല്‍കാനാവുമെന്നും ഘോഷ് പറഞ്ഞു.
-
ആര് വന്നാലും കണ്ണീർ തോരുന്നില്ല, കുടിവെള്ളവും വെള്ളപ്പൊക്കവും കുട്ടനാട്ടിൽ തെരഞ്ഞെടുപ്പ് വിഷയങ്ങൾ -
'വീട്ടിലേക്ക് എത്തിയത് ചായ കുടിക്കാന്‍, കിറ്റുമായി ബിജെപിക്ക് ഒരു ബന്ധവുമില്ല';ദേവൻ -
ടിഎന്‍ പ്രതാപന് അറസ്റ്റില്‍; നടന് ദേവനെ കസ്റ്റഡിയില്‍ എടുത്തില്ല, അടങ്ങാതെ കിറ്റ് വിവാദം -
നോട്ടുകെട്ടുകള്‍ ആംബുലന്‍സില്‍ വരുന്നു; ഇന്നലെ സാരി, ഇന്ന് കിറ്റ്, പിടിക്കാന്‍ യുഡിഎഫ് സ്ക്വാഡ് -
പുതിയ അധികാരസ്ഥാനങ്ങള്‍ ലഭിക്കും, യാത്രാവേളയില്‍ ധനനഷ്ടത്തിനു സാധ്യത, തൊഴില്‍ ഉയര്‍ച്ച, വാരഫലം -
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം












Click it and Unblock the Notifications