Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് വീണ്ടും കൊഴിഞ്ഞുപോക്ക്, എംഎല്‍എ രാജിവെച്ച് ബിജെപിയിലേക്ക്!!

കൊല്‍ക്കത്ത: ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. ഒരു എംഎല്‍എ കൂടി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചിരിക്കുകയാണ്. ഡയമണ്ട് ഹാര്‍ബര്‍ എംഎല്‍എ ദീപക് ഹാല്‍ഡറാണ് രാജിവെച്ചത്. ഇയാള്‍ ബിജെപിയിലേക്കാണ് പോകുന്നതെന്നാണ് സൂചന. തനിക്ക് തൃണമൂലില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ലെന്ന് ദീപക് കുറ്റപ്പെടുത്തുന്നു. അതേസമയം നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേരുന്നത് മമതയ്ക്ക് വലിയ തലവേദനയാണ് ഉണ്ടാക്കുന്നത്. തിരഞ്ഞെടുപ്പ് ആവുമ്പോഴേക്ക് മമതയും അനന്തരവനും മാത്രമാണ് പാര്‍ട്ടിയില്‍ ഉണ്ടാവുകയെന്ന് അമിത് ഷാ പറഞ്ഞിട്ടുണ്ട്.

1

അമിത് ഷാ ബംഗാളില്‍ നേരിട്ട് കാര്യങ്ങള്‍ നിരീക്ഷിക്കുന്നതിനാല്‍ ബിജെപി കടുത്ത നീക്കങ്ങളാണ് ഇവിടെ നടത്തുന്നത്. നേരത്തെ തന്നെ സുവേന്ദു അധികാരി അടക്കമുള്ള നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. സുവേന്ദുവിനെതിരെ മത്സരിക്കുമെന്ന് മമത വെല്ലുവിളിയും നടത്തിയിട്ടുണ്ട്. അതേസമയം ദീപക് ഹാല്‍ഡര്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം ബിജെപിയില്‍ ചേരുമെന്നാണ് സൂചന. സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബരിയൂപൂരില്‍ നടക്കുന്ന റാലിയില്‍ ഇയാള്‍ ബിജെപിയില്‍ ചേര്‍ന്നേക്കും. പാര്‍ട്ടിയില്‍ പലര്‍ക്കും ഇത്തവണ ടിക്കറ്റ് നല്‍കില്ലെന്നാണ് സൂചന. അതുകൊണ്ട് സീറ്റ് കിട്ടില്ലെന്ന ഉറപ്പുള്ളവരും പാര്‍ട്ടി വിടുന്നുണ്ട്.

പ്രശാന്ത് കിഷോറാണ് തൃണമൂലിന്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ഒരുക്കുന്നത്. ജനപ്രീതി മോശമായ ഒരു നേതാവിനെയും ഇത്തവണ മത്സരിപ്പിക്കേണ്ടെന്നാണ് തീരുമാനം. അതേസമയം പാര്‍ട്ടി വിട്ട പല നേതാക്കള്‍ക്കും ശാരദ ചിട്ടി തട്ടിപ്പ് കേസുമായി ബന്ധമുള്ളവരുമാണ്. ഇത് ബിജെപിക്ക് ശരിക്കും വെല്ലുവിളിയാണ്. അതേസമയം ദീപക് ഹാല്‍ഡറിന് തൃണമൂല്‍ മത്സരിക്കാന്‍ ടിക്കറ്റ് നല്‍കില്ലെന്നാണ് പറയുന്നത്. അതുകൊണ്ടാണ് ഇയാള്‍ രാജിവെച്ചതെന്ന് ടിഎംസി വിശദീകരിക്കുന്നു. ദീപക്കിന്റെ പ്രകടനം വളരെ മോശമായിരുന്നുവെന്നും തൃണമൂല്‍ നേതൃത്വം വ്യക്തമാക്കി.

Recommended Video

cmsvideo
    ഈ തിരഞ്ഞെടുപ്പിൽ ഫിറോസ് മത്സരിക്കുമോ ?അവസാന ഉത്തരമിതാ

    പാര്‍ട്ടിയില്‍ നിന്ന് ടിക്കറ്റ് കിട്ടില്ലെന്ന് ഉറപ്പുള്ളവരാണ് തൃണമൂല്‍ വിടുന്നതെന്നും, അത്തരം പോകുന്നത് കൊണ്ട് ഒരു ആശങ്കയും ഇല്ലെന്ന് മമത നേരത്തെ പറഞ്ഞിരുന്നു. ഇതുവരെ 18 സിറ്റിംഗ് എംഎല്‍എമാരും മുന്‍ എംഎല്‍എമാരും അടങ്ങുന്ന സംഘമാണ് തൃണമൂലില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്നത്. നേരത്തെ അഞ്ച് തൃണമൂല്‍ നേതാക്കള്‍ ദില്ലിയിലെത്തി അമിത് ഷായെ കണ്ട ശേഷം ബിജെപിയില്‍ ചേര്‍ന്നിരുന്നു. അതേസമയം പാര്‍ട്ടിയില്‍ മമതയുടെ അനന്തരവന് സ്വാധീനം വര്‍ധിക്കുന്നത് പല നേതാക്കളെയും ചൊടിപ്പിച്ചിട്ടുണ്ട്. മമതയ്ക്ക് ശേഷം വളര്‍ന്ന് വരേണ്ട നേതാക്കളാണ് അനന്തരവന്റെ വരവോടെ വഴിയടഞ്ഞവരായിരിക്കുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+