കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാള്‍ ബിജെപി പിടിക്കും, 140 സീറ്റ് ഉറപ്പ്, കേരളം എല്‍ഡിഎഫിന്, കോണ്‍ഗ്രസ് വട്ടപൂജ്യമെന്ന് പ്രവചനം

Google Oneindia Malayalam News

ദില്ലി: ദേശീയ ബെറ്റിംഗ് മാര്‍ക്കറ്റുകളില്‍ പ്രവചനങ്ങള്‍ കോണ്‍ഗ്രസിന് നെഞ്ചിടിപ്പാകുന്നു. ഗ്രൗണ്ട് റിപ്പോര്‍ട്ട് പ്രകാരം ഇവര്‍ നടത്തുന്ന ബെറ്റിംഗില്‍ വന്‍ മുന്‍തൂക്കം ബിജെപിയാണ് നേരിടുന്നത്. കോണ്‍ഗ്രസ് ഒറ്റയ്ക്ക് ഭരണത്തില്‍ എത്തുന്ന ഒരു സംസ്ഥാനം പോലും ഉണ്ടാവില്ലെന്നാണ് വ്യക്തമാകുന്നത്. ഏറ്റവും വലിയ പ്രവചനം ബംഗാള്‍ ബിജെപിക്ക് പിടിക്കുമെന്നതാണ്. ഇവിടെ തൃണമൂല്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുമെന്നാണ് സട്ടാ ബസാര്‍ എന്ന ബെറ്റിംഗ് മാര്‍ക്കറ്റുകള്‍ പ്രവചിക്കുന്നത്.

വീണ്ടും കൂട്ടപലായനം, ദില്ലിയിലെ അനന്ദ് വിഹാര്‍ ടെര്‍മിനലില്‍ നിന്നുള്ള ദൃശ്യങ്ങള്‍

ബംഗാളില്‍ ബിജെപിക്ക്

ബംഗാളില്‍ ബിജെപിക്ക്

സട്ടാ ബസാര്‍ ഇന്ത്യയില്‍ നിയമവിരുദ്ധമാണ്. എന്നാല്‍ ജനങ്ങള്‍ക്കിടയില്‍ ഏറ്റവും ഹൈപ്പ് ഉള്ള കാര്യങ്ങള്‍ കണ്ടെത്താന്‍ ഈ ബെറ്റിംഗ് വിപണിക്ക് സാധിക്കുന്നുണ്ട്. ഇതനുസരിച്ച് ബംഗാള്‍ പിടിക്കുമെന്നാണ് ഇവര്‍ പ്രവചിക്കുന്നത്. ബിജെപി 140 സീറ്റ് വരെ നേടുമെന്നാണ് പ്രവചനം. തൃണമൂല്‍ 120 സീറ്റില്‍ ഒതുങ്ങുമെന്നാണ് പ്രവചനം. ഒരു രൂപയ്ക്കാണ് ബെറ്റ് വെക്കുന്നതെങ്കില്‍ 22 പൈസ അധികമായി ബെറ്റ് വെക്കുന്നവര്‍ക്ക് ലബിക്കും. ഇത്തരത്തില്‍ ബിജെപി വിജയിക്കുമെന്ന വികാരം ബംഗാളില്‍ ശക്തമായിട്ടുണ്ടെന്ന് ബെറ്റിംഗ് തെളിയിക്കുന്നു.

ഭൂരിപക്ഷം നേടുമോ?

ഭൂരിപക്ഷം നേടുമോ?

ബിജെപിക്ക് ഭൂരിപക്ഷം നേടണമെങ്കില്‍ ബംഗാളില്‍ 147 സീറ്റ് ആവശ്യമാണ്. അതേസമയം ബിജെപിക്ക് ഭൂരിപക്ഷം കിട്ടുമെന്ന് പറഞ്ഞ് നടക്കുന്ന ബെറ്റിംഗാണ് മുന്നില്‍. 145 സീറ്റ് നേടുമെന്ന് പറയുന്നവരും 150 കിട്ടുമെന്നും പറയുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. തൃണമൂല്‍ 115 സീറ്റ് നേടുമെന്ന് പറഞ്ഞ് ബെറ്റ് നടത്തുന്നവര്‍ വളരെ പിന്നിലാണ്. മോദി ഇരുപതും അമിത് ഷാ 50 റാലിയും നടത്തുന്ന ഇടത്ത് മമത ഭൂരിപക്ഷം പിടിക്കുമെന്ന് പറയുന്നത് വിഡ്ഢിത്തമാണെന്ന് ഇവര്‍ പറയുന്നു. വലിയ തുകയ്ക്കാണ് ആളുകള്‍ ബിജെപിയെ പിന്തുണയ്ക്കുന്നത്. ഇത് കാറ്റുമാറി വീശുന്നതിന്റെ സൂചനയാണ്.

കോണ്‍ഗ്രസ് വട്ടപൂജ്യമാകും

കോണ്‍ഗ്രസ് വട്ടപൂജ്യമാകും

നാല് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് തകരുമെന്ന് ഇവ പ്രവചിക്കുന്നു. കാരണം ആര്‍ക്കും കോണ്‍ഗ്രസില്‍ താല്‍പര്യമില്ല. തമിഴ്‌നാട്ടില്‍ ഡിഎംകെയ്‌ക്കൊപ്പം കോണ്‍ഗ്രസും അധികാരത്തിലെത്തുമെന്നത് മാത്രമാണ് ആശ്വാസമാകുക. ബംഗാളും പുതുച്ചേരിയും അസമും കോണ്‍ഗ്രസ് വിജയിക്കുമെന്ന് ബെറ്റ് വെക്കാന്‍ പോലും ആരും തയ്യാറായില്ല. ഈ മൂന്ന് സംസ്ഥാനങ്ങളും ബിജെപി അധികാരം നേടുമെന്നാണ് ബെറ്റിംഗ് മാര്‍ക്കറ്റിലെ സൂചനകള്‍. 25000 കോടി അത്തരത്തില്‍ ബെറ്റിംഗ് മാര്‍ക്കറ്റുകള്‍ക്ക് ലഭിക്കും.

തമിഴ്‌നാട്ടില്‍ ഡിഎംകെ

തമിഴ്‌നാട്ടില്‍ ഡിഎംകെ

തമിഴ്‌നാട്ടില്‍ 160 സീറ്റ് വരെ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യം നേടുമെന്നാണ് സട്ടാ മാര്‍ക്കറ്റുകള്‍ പ്രവചിക്കുന്നത്. ബെറ്റിംഗ് സ്വഭാവവും ആ തരത്തിലാണ്. അതേസമയം അണ്ണാഡിഎംകെ-ബിജെപി സഖ്യം 60 സീറ്റില്‍ ഒതുങ്ങുമെന്നാണ് ട്രെന്‍ഡ്. ചിലപ്പോള്‍ ഇത് 50 സീറ്റ് വരെയായി കുറയാമെന്നും പ്രവചനമുണ്ട്. അസമില്‍ 71 സീറ്റ് വരെ ബിജെപി നേടുമെന്നാണ് പ്രവചനം. 126 സീറ്റാണ് അസമിലുള്ളത്. കോണ്‍ഗ്രസിനായി ഇവിടെ ആരും പ്രവചനം നടത്തുന്നില്ല. പുതുച്ചേരിയില്‍ 17 സീറ്റ് വരെ ബിജെപി സഖ്യം നേടുമെന്നും ഇവര്‍ പ്രവചിക്കുന്നു.

കേരളത്തില്‍ പിണറായി

കേരളത്തില്‍ പിണറായി

കേരളത്തില്‍ പിണറായി വിജയന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന് തുടര്‍ ഭരണം ഉണ്ടാവുമെന്നാണ് ബെറ്റിംഗ് മാര്‍ക്കറ്റുകള്‍ സൂചിപ്പിക്കുന്നത്. ട്രെന്‍ഡ് പ്രകാരം എല്‍ഡിഎഫ് വരുമെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നുവെന്നാണ് വ്യക്തമാകുന്നത്. 75 സീറ്റുകല്‍ വരെ എല്‍ഡിഎഫ് നേടിയേക്കും. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫിന് പരമാവധി 55 സീറ്റാണ് പ്രവചിക്കുന്നു. ഇത് ചിലപ്പോള്‍ 45 ആയി കുറയാനും സാധ്യതയുണ്ട്. അതേസമയം ബിജെപി പരമാവധി മൂന്ന് സീറ്റുകള്‍ വരെ നേടിയേക്കാമെന്നും ഇവരുടെ പ്രവചനത്തിലുണ്ട്.

Recommended Video

cmsvideo
E Sreedharan confident of winning

English summary
bengal for bjp, kerala for ldf, satta bazar betting signals polling trend
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X